[smc-discuss] PressRelease : സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് ശില്പശാലകളുടെ സംസ്ഥാനതല ഉദ്ഘാടനവും വ്യാഴവട്ടാഘോഷങ്ങളുടെ ലോഗോ പ്രകാശനവും

പ്രശോഭ് ജി.ശ്രീധര്‍ prasobhgsreedhar at gmail.com
Sat Oct 19 22:14:58 PDT 2013


വൈകിയതില്‍ ക്ഷമിക്കുക,
റിപ്പോര്ട്ട്

കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷന്റെ 18-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്
07-09-2013 നു് മലയാളം കമ്പ്യൂട്ടിങ്ങില്‍ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു.
കാഞ്ഞങ്ങാട് മഹാകവി.പി.സ്മാരക ഹാളില്‍ നടന്ന ക്ലാസ്സ് പ്രശസ്ത സാഹിത്യകാരന്‍
ശ്രീ.വി.പി.കെ പനയാല്‍ ഉദ്ഘാടനം ചെയ്തു. ഒരു നിശബ്ദ വിപ്ലവമായാണ് ഈ പരിശീലന
പരിപാടിയെ അദ്ദേഹം വിലയിരുത്തിയത്. സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം
കാസര്‍കോട് ജില്ലാ സെക്രട്ടറി ശ്രീ. പി.രാധാകൃഷ്ണന്‍ ആശംസകള്‍
അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു. പ്രശോഭ്.ജി.ശ്രീധര്‍ ക്ലാസ്സ് കൈകാര്യം
ചെയ്തു. പരിപാടിയില്‍ കെ.എസ്.ഇ.ബി ഓഫീസേര്‍സും, പത്രപ്രവര്‍ത്തകരും
അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമടക്കം 35-ല്‍പരം ആളുകള്‍ പങ്കെടുത്തു.
പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍പേരും അവരവരുടെ പേരുകള്‍ മലയാളത്തില്‍
കമ്പ്യൂട്ടറില്‍ ടൈപ്പു്ചെയ്തു് പരിശീലനംനേടി. ശ്രീ. പി.സീതാരാമന്‍
അദ്ധ്യക്ഷനായ ചടങ്ങില്‍ ഒ.വി.രമേഷ് സ്വാഗതവും കെ.ഭാസ്ക്കരന്‍ നന്ദിയും പറഞ്ഞു.


*പ്രശോഭ് *
*+919496436961

** <http://malayalabhasha.wordpress.com/>**
***



2013, സെപ്റ്റംബർ 9 5:47 PM ന്, sooraj kenoth <soorajkenoth at gmail.com> എഴുതി:

> 2013, സെപ്റ്റംബർ 7 12:02 PM നു, പ്രശോഭ് ജി.ശ്രീധര്‍
> <prasobhgsreedhar at gmail.com> എഴുതി:
> > പ്രിയരെ
> > കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷന്‍ കാസര്‍ഗോഡ് ജില്ലാ
> > സമ്മേളനത്തോടടനുബന്ധിട്ടു്ഇന്നു് (07-09-2013) മലയാളംകമ്പ്യൂട്ടിങ്ങ്
> ക്ലാസ്സ്
> > എടുക്കുന്നുണ്ടു്.
>
> പ്രശോഭേ പരിപാടിയുടെ ഒരു റിപ്പോര്‍ട്ട് അയക്കാമോ?
>
> --
> Regards
> Sooraj Kenoth
> "I am Being the Change I Wish to See in the World"
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131020/5e9ecc1b/attachment-0002.htm>


More information about the discuss mailing list