[smc-discuss] [Wikiml-l] #SMC12 വിക്കിമീഡിയ ചര്‍ച്ചയില്‍ വായിക്കാനായി ദേവികയയച്ച കുറിപ്പ്
Anivar Aravind
anivar.aravind at gmail.com
Mon Oct 21 11:45:33 PDT 2013
പ്രസിദ്ധീകരിക്കാം . ദേവിക സമ്മതം തന്നിട്ടുണ്ട്
2013/10/21 ViswaPrabha (വിശ്വപ്രഭ) <viswaprabha at gmail.com>
> ഈ കുറിപ്പ് തുറസ്സായി പ്രസിദ്ധീകരിക്കാമോ?
>
>
>
> 2013/10/21 Anivar Aravind <anivar.aravind at gmail.com>
>
>>
>> --------- Forwarded message ----------
>> From: Devumol .
>> Date: 2013/10/7
>> Subject: Re: Note for SMC's 12th Year Program wiki track
>>
>> Dear anivar
>> See below note
>>
>> ======================
>>
>> സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് ഒരു വ്യാഴവട്ടം പിന്നിടുന്നുവെന്നറിഞ്ഞു്
>> ആത്മാര്‍ത്ഥമായി സന്തോഷിക്കുന്നു .മലയാളം വിക്കിപ്രവര്ത്തകസംഗമത്തോടും
>> അനുബന്ധ ചര്ച്ചയിലോട്ടും എന്നെ വിളിച്ചതിനു നന്ദി .
>>
>> മലയാളത്തില്‍ എഴുതുന്നതുമുഴുവന് പുസ്തക വിപണിയുടെ രീതിയുടെ സാമ്പ്രദായിക
>> വഴിയില്‍നിന്നു മാറി ജനങ്ങളിലേക്കു നേരിട്ടെത്തിക്കുക എന്ന സ്വപ്നം
>> സഫലമാക്കാന്‍ എന്നെ സഹായിച്ച ഈ പ്രസ്ഥാനത്തോടും മലയാളം വിക്കിഗ്രന്ഥശാല
>> സമൂഹത്തിനോടും ഏറെ നന്ദിയും കടപ്പാടും ഉണ്ട്. ഇംഗ്ലീഷില്‍ എഴുതുന്നതു്
>> കോപ്പിലെഫ്റ്റ് ആക്കാന്‍ പരിമിതികള്‍ പലതുണ്ട് . പ്രത്യേകിച്ചും അക്കാദമിക്
>> രംഗത്തു് ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് . എന്നാല്‍
>> മലയാളത്തിലെഴുതുന്ന ഒന്നിനും സത്യത്തില്‍ അത്തരം വിലക്കോ പരിമിതികളോ ബാധകമല്ല.
>> മലയാളത്തില്‍ എഴുതിയ പുസ്തകങ്ങളെ പ്രസാധകരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക്
>> വിധേയമല്ലാത്ത രീതിയില്‍ -തികഞ്ഞ ബൌദ്ധിക സ്വാതന്ത്ര്യത്തോടെ -
>> അവതരിപ്പിക്കാന്‍ കഴിയുമെന്നു എനിക്കു കാട്ടിത്തന്നത് സ്വതന്ത്രമലയാളം
>> കമ്പ്യൂട്ടിങ്ങും വിക്കി ഗ്രന്ഥശാല പ്രവര്‍ത്തകരുമാണ്.
>>
>> "കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ" എന്ന എന്റെ പുസ്തകത്തെ
>> പ്രസാധനത്തിന്റെ മുഖ്യ-ചെറു ധാരകളില്‍ നിന്നു രക്ഷപ്പെടുത്തിയത് സ്വതന്ത്ര
>> ലൈസന്‍സിങ്ങാണ്. എന്നാല്‍ അതുമൂലം പുസ്തകത്തിന്റെ വിപണിമൂല്യം ഇടിഞ്ഞില്ലെന്നു
>> മാത്രമല്ല രണ്ടുപതിപ്പുകള്‍ വെറും ആഴ്ചകള്‍ക്കുള്ളില്‍ വിറ്റഴിയുകയും ചെയ്തു .
>> ആ പുസ്തകം ഇപ്പോഴും ഓണ്‍ലൈനില്‍ വിക്കി ഗ്രന്ഥശാലയില്‍ ലഭ്യമാണെങ്കിലും
>> മൂന്നാമതൊരു പ്രിന്റ് പതിപ്പ് ഇറക്കാന്‍ താല്പര്യപ്പെട്ടുകൊണ്ട് നിരവധി
>> പ്രസാധകര് മുന്നോട്ടു വന്നുകഴിഞ്ഞു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിനു്
>> അതിനനുവാദം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ഞാനിപ്പോള്‍
>>
>> സതീഷ് ദേശ്പാണ്ഡെ രചിച്ച Contemporary India : A Sociological View എന്ന
>> പുസ്തകത്തെ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്യുന്ന ശ്രമത്തിലാണു ഞാനിപ്പോള്‍.
>> അത് ഏതാണ്ട് പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു .ഈ പുസ്തകവും കോപ്പിലെഫ്റ്റ്
>> ആവുമെന്നു സന്തോഷപൂര്‍വ്വം അറിയിച്ചുകൊള്ളുന്നു . കേരളത്തില്‍ പഠനം നടത്തുന്ന
>> സാമൂഹ്യശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്ക് പൊതുവേ ഉപകാരപ്രദമായ ആമുഖ ഗ്രന്ഥമാണിത്.
>> ഇംഗ്ലീഷ് പതിപ്പിലില്ലാത്ത വളരെ വിസ്തൃതമായ പദസൂചി കൂടി ഈ പുസ്തകത്തില്‍
>> ചേര്‍ത്തിട്ടുള്ളതുകൊണ്ട് മലയാളം സംസാരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ
>> പുസ്തകം പ്രത്യേകം ഗുണകരമാവും . ഈ പുസ്തകത്തിന്റെ പ്രസാധകര് കേരള ശാസ്ത്ര
>> സാഹിത്യ പരിഷത്താണു്. ഈ പുസ്തകം കോപ്പിലെഫ്റ്റ് ചെയ്യാനുള്ള നീക്കത്തെ അവര്‍
>> നിരുപാധികം പ്രോത്സാഹിപ്പിക്കുകയാണുണ്ടായതു് .അവര്‍ക്കും അതിനു പ്രത്യേകം
>> നന്ദി പറഞ്ഞുകൊള്ളുന്നു.
>>
>> ഇനിയുള്ള എന്റെ ബൌദ്ധിക ജീവിതത്തിന്റെ നല്ലൊരു പങ്ക് പരിഭാഷകള്‍ക്കായി
>> മാറ്റിവെക്കണമെന്നും അവയെല്ലാം അതാതു് ഒറിജിനല്‍ ഓതറുടെ സമ്മതംകൂടി വാങ്ങി
>> കോപ്പിലെഫ്റ്റ് ആക്കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു . ആയിരം വൃക്ഷം
>> നട്ടവര്‍ക്ക് ജന്മജന്മാന്തര ചക്രത്തില്‍ നിന്നു മുക്തിയുണ്ടാവുമെന്നു
>> പാഞ്ഞതുപോലെ , പത്തു നല്ല പുസ്തകം എഴുതി, അല്ലെങ്കില്‍ പരിഭാഷപ്പെടുത്തി
>> കോപ്പിലെഫ്റ്റ് ആക്കി വരും തലമുറകള്‍ക്കായി ലഭ്യമാക്കുകയാണു് അക്കാദമിക്
>> രംഗത്തുള്ളവര്‍ക്ക് മുക്തിമാര്ഗ്ഗമെന്നു കരുതുന്നതുകൊണ്ട് മലയാളം
>> വിക്കിഗ്രന്ഥശാലയും സ്വതന്ത്രസോഫ്റ്റ്വെയര് സ്വതന്ത്ര ലൈസന്‍സിങ്ങ്
>> മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും സ്വതന്ത്രപുസ്തകങ്ങളുടെ പ്രസാധകരും
>> ഇനിയുമിനിയും ഉയരങ്ങളിലെത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു
>>
>> വിക്കിപ്രവര്‍ത്തക സംഗമത്തിനും ഒരു വ്യാഴവട്ടം ആഘോഷിക്കുന്ന
>> സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിനും എല്ലാവിധ ആശംസകള്‍ നേര്‍ന്നുകൊണ്ട്
>>
>> ജെ. ദേവിക,
>> സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ്
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l at lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>> To stop receiving messages from Wikiml-l please visit:
>> https://lists.wikimedia.org/mailman/options/wikiml-l
>>
>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131021/bd7b4e00/attachment-0002.htm>
More information about the discuss
mailing list