[smc-discuss] [Wikiml-l] #SMC12 വിക്കിമീഡിയ ചര്‍ച്ചയില്‍ വായിക്കാനായി ദേവികയയച്ച കുറിപ്പ്
manoj k
manojkmohanme03107 at gmail.com
Mon Oct 21 12:01:54 PDT 2013
നമ്മുടെ വിക്കിട്രാക്കില്‍ ഈ കുറിപ്പ്, രഞ്ജിത്ത് മാഷ് ഇത് വായിച്ചിരുന്നു.
സ്വതന്ത്രലൈസന്‍സില്‍ പ്രസിദ്ധീകരിക്കുന്നത് വഴി നല്ലൊരു മാതൃകയാണ് ജെ ദേവിക
സമൂഹത്തിനായി കാണിച്ചുകൊടുക്കുന്നത്. കൂടുതല്‍ രചയിതാക്കള്‍ ഇതുപോലുള്ള
ലൈസന്‍സില്‍ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ മുന്നോട്ടുവരുമെന്ന്
പ്രതീക്ഷിക്കുന്നു.
2013/10/22 Anivar Aravind <anivar.aravind at gmail.com>
> പ്രസിദ്ധീകരിക്കാം . ദേവിക സമ്മതം തന്നിട്ടുണ്ട്
>
>
> 2013/10/21 ViswaPrabha (വിശ്വപ്രഭ) <viswaprabha at gmail.com>
>
>> ഈ കുറിപ്പ് തുറസ്സായി പ്രസിദ്ധീകരിക്കാമോ?
>>
>>
>>
>> 2013/10/21 Anivar Aravind <anivar.aravind at gmail.com>
>>
>>>
>>> --------- Forwarded message ----------
>>> From: Devumol .
>>> Date: 2013/10/7
>>> Subject: Re: Note for SMC's 12th Year Program wiki track
>>>
>>> Dear anivar
>>> See below note
>>>
>>> ======================
>>>
>>> സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് ഒരു വ്യാഴവട്ടം പിന്നിടുന്നുവെന്നറിഞ്ഞു്
>>> ആത്മാര്‍ത്ഥമായി സന്തോഷിക്കുന്നു .മലയാളം വിക്കിപ്രവര്‍ത്തകസംഗമത്തോടും
>>> അനുബന്ധ ചര്‍ച്ചയിലോട്ടും എന്നെ വിളിച്ചതിനു നന്ദി .
>>>
>>> മലയാളത്തില്‍ എഴുതുന്നതുമുഴുവന്‍ പുസ്തക വിപണിയുടെ രീതിയുടെ സാമ്പ്രദായിക
>>> വഴിയില്‍നിന്നു മാറി ജനങ്ങളിലേക്കു നേരിട്ടെത്തിക്കുക എന്ന സ്വപ്നം
>>> സഫലമാക്കാന്‍ എന്നെ സഹായിച്ച ഈ പ്രസ്ഥാനത്തോടും മലയാളം വിക്കിഗ്രന്ഥശാല
>>> സമൂഹത്തിനോടും ഏറെ നന്ദിയും കടപ്പാടും ഉണ്ട്. ഇംഗ്ലീഷില്‍ എഴുതുന്നതു്
>>> കോപ്പിലെഫ്റ്റ് ആക്കാന്‍ പരിമിതികള്‍ പലതുണ്ട് . പ്രത്യേകിച്ചും അക്കാദമിക്
>>> രംഗത്തു് ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് . എന്നാല്‍
>>> മലയാളത്തിലെഴുതുന്ന ഒന്നിനും സത്യത്തില്‍ അത്തരം വിലക്കോ പരിമിതികളോ ബാധകമല്ല.
>>> മലയാളത്തില്‍ എഴുതിയ പുസ്തകങ്ങളെ പ്രസാധകരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക്
>>> വിധേയമല്ലാത്ത രീതിയില്‍ -തികഞ്ഞ ബൌദ്ധിക സ്വാതന്ത്ര്യത്തോടെ -
>>> അവതരിപ്പിക്കാന്‍ കഴിയുമെന്നു എനിക്കു കാട്ടിത്തന്നത് സ്വതന്ത്രമലയാളം
>>> കമ്പ്യൂട്ടിങ്ങും വിക്കി ഗ്രന്ഥശാല പ്രവര്‍ത്തകരുമാണ്.
>>>
>>> "കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ" എന്ന എന്റെ പുസ്തകത്തെ
>>> പ്രസാധനത്തിന്റെ മുഖ്യ-ചെറു ധാരകളില്‍ നിന്നു രക്ഷപ്പെടുത്തിയത് സ്വതന്ത്ര
>>> ലൈസന്‍സിങ്ങാണ്. എന്നാല്‍ അതുമൂലം പുസ്തകത്തിന്റെ വിപണിമൂല്യം ഇടിഞ്ഞില്ലെന്നു
>>> മാത്രമല്ല രണ്ടുപതിപ്പുകള്‍ വെറും ആഴ്ചകള്‍ക്കുള്ളില്‍ വിറ്റഴിയുകയും ചെയ്തു .
>>> ആ പുസ്തകം ഇപ്പോഴും ഓണ്‍ലൈനില്‍ വിക്കി ഗ്രന്ഥശാലയില്‍ ലഭ്യമാണെങ്കിലും
>>> മൂന്നാമതൊരു പ്രിന്റ് പതിപ്പ് ഇറക്കാന്‍ താല്പര്യപ്പെട്ടുകൊണ്ട് നിരവധി
>>> പ്രസാധകര്‍ മുന്നോട്ടു വന്നുകഴിഞ്ഞു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിനു്
>>> അതിനനുവാദം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ഞാനിപ്പോള്‍
>>>
>>> സതീഷ് ദേശ്പാണ്ഡെ രചിച്ച Contemporary India : A Sociological View എന്ന
>>> പുസ്തകത്തെ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്യുന്ന ശ്രമത്തിലാണു ഞാനിപ്പോള്‍.
>>> അത് ഏതാണ്ട് പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു .ഈ പുസ്തകവും കോപ്പിലെഫ്റ്റ്
>>> ആവുമെന്നു സന്തോഷപൂര്‍വ്വം അറിയിച്ചുകൊള്ളുന്നു . കേരളത്തില്‍ പഠനം നടത്തുന്ന
>>> സാമൂഹ്യശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്ക് പൊതുവേ ഉപകാരപ്രദമായ ആമുഖ ഗ്രന്ഥമാണിത്.
>>> ഇംഗ്ലീഷ് പതിപ്പിലില്ലാത്ത വളരെ വിസ്തൃതമായ പദസൂചി കൂടി ഈ പുസ്തകത്തില്‍
>>> ചേര്‍ത്തിട്ടുള്ളതുകൊണ്ട് മലയാളം സംസാരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ
>>> പുസ്തകം പ്രത്യേകം ഗുണകരമാവും . ഈ പുസ്തകത്തിന്റെ പ്രസാധകര്‍ കേരള ശാസ്ത്ര
>>> സാഹിത്യ പരിഷത്താണു്. ഈ പുസ്തകം കോപ്പിലെഫ്റ്റ് ചെയ്യാനുള്ള നീക്കത്തെ അവര്‍
>>> നിരുപാധികം പ്രോത്സാഹിപ്പിക്കുകയാണുണ്ടായതു് .അവര്‍ക്കും അതിനു പ്രത്യേകം
>>> നന്ദി പറഞ്ഞുകൊള്ളുന്നു.
>>>
>>> ഇനിയുള്ള എന്റെ ബൌദ്ധിക ജീവിതത്തിന്റെ നല്ലൊരു പങ്ക് പരിഭാഷകള്‍ക്കായി
>>> മാറ്റിവെക്കണമെന്നും അവയെല്ലാം അതാതു് ഒറിജിനല്‍ ഓതറുടെ സമ്മതംകൂടി വാങ്ങി
>>> കോപ്പിലെഫ്റ്റ് ആക്കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു . ആയിരം വൃക്ഷം
>>> നട്ടവര്‍ക്ക് ജന്മജന്മാന്തര ചക്രത്തില്‍ നിന്നു മുക്തിയുണ്ടാവുമെന്നു
>>> പാഞ്ഞതുപോലെ , പത്തു നല്ല പുസ്തകം എഴുതി, അല്ലെങ്കില്‍ പരിഭാഷപ്പെടുത്തി
>>> കോപ്പിലെഫ്റ്റ് ആക്കി വരും തലമുറകള്‍ക്കായി ലഭ്യമാക്കുകയാണു് അക്കാദമിക്
>>> രംഗത്തുള്ളവര്‍ക്ക് മുക്തിമാര്‍ഗ്ഗമെന്നു കരുതുന്നതുകൊണ്ട് മലയാളം
>>> വിക്കിഗ്രന്ഥശാലയും സ്വതന്ത്രസോഫ്റ്റ്‌വെയര്‍ സ്വതന്ത്ര ലൈസന്‍സിങ്ങ്
>>> മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും സ്വതന്ത്രപുസ്തകങ്ങളുടെ പ്രസാധകരും
>>> ഇനിയുമിനിയും ഉയരങ്ങളിലെത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു
>>>
>>> വിക്കിപ്രവര്‍ത്തക സംഗമത്തിനും ഒരു വ്യാഴവട്ടം ആഘോഷിക്കുന്ന
>>> സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിനും എല്ലാവിധ ആശംസകള്‍ നേര്‍ന്നുകൊണ്ട്
>>>
>>> ജെ. ദേവിക,
>>> സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ്
>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l at lists.wikimedia.org
>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>> To stop receiving messages from Wikiml-l please visit:
>>> https://lists.wikimedia.org/mailman/options/wikiml-l
>>>
>>
>>
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l at lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
> To stop receiving messages from Wikiml-l please visit:
> https://lists.wikimedia.org/mailman/options/wikiml-l
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131022/f3c51f21/attachment-0001.htm>
More information about the discuss
mailing list