[smc-discuss] Meeting Minutes: SMC Status update
Anivar Aravind
anivar.aravind at gmail.com
Wed Oct 2 00:53:02 PDT 2013
2013/10/2 Anivar Aravind <anivar.aravind at gmail.com>
> ഒന്നാമതായി ഇങ്ങനെ ഒരു മീറ്റിങ്ങ് നടക്കുന്നതു് അറിഞ്ഞില്ല അതിനാല്‍
> പങ്കെടുക്കാനായില്ല
>
> ചെയ്യാനുള്ളതു് ഇതൊന്നുമല്ല ഇതില്‍ എത്രയോ കൂടുതലാണ്. ഇനി ആളുകള്‍
> തൃശ്ശൂരില്ലാതെ കാര്യം നടക്കില്ല. അതിനാല്‍ ഈ ചര്‍ച്ച എത്ര ഫലം ചെയ്യുമെന്ന
> കാര്യത്തില്‍ സംശയമുണ്ട് . ഇതു് ഓണ്‍ലൈനിലെഴുതാന്‍ ഉള്ള സമയം കൂടി
> നഷ്ടമാകുമെന്നേ ഈ ലിസ്റ്റിടല്‍ കൊണ്ടു പ്രയോജനമുള്ളൂ എന്നാണ് ഇതുവരെ
> ഓര്‍ഗനൈസിങ്ങ് സമയം ചെലവാക്കിയതില്‍ നിന്നു മനസ്സിലായതു്. വേണ്ടതു്
> കീബോര്‍ഡില്‍ നിന്നു മാറി തൃശ്ശൂരുള്ള സമയത്തിന്റെ ഉറപ്പാണു്
>
> *1. വേദികള്‍ കമ്മിറ്റി *
> ഇതില്‍ ചേരാവുന്നവര്‍ ആരൊക്കെ
>
> ചെയ്യേണ്ടതു്
> 1. 4 വേദികള്‍ ആണുള്ളതു് .
> വേദിയിലേക്കു വേണ്ടതെന്തൊക്കെ, അലങ്കാരങ്ങള്‍ , ഫ്ലക്സ് ബാക്ക്ഡ്രോപ്പ്
> വേണമെങ്കില്‍ അതു് . (ഇതു് എന്തായാലും ഒരു വേദിയിലേക്കു നിര്‍ബന്ധമായും വേണം.
> അതിന്റെ അളവെടുത്ത് പ്രിന്റിങ്ങ് ചുമതലയുള്ളവര്‍ക്ക് നല്‍കണം)
> എക്സിബിഷനായുള്ള സ്ഥലസൌകര്യങ്ങള്‍ തിട്ടപ്പെടുത്തുകയും വൈദ്യുതി , പ്ലഗ്
> പോയന്റുകള്‍ എന്നിവ ലഭ്യമാക്കുകയും എക്സിബിഷന്‍ കമ്മീറ്റിയുമായി ചേര്‍ന്ന്
> വേണ്ട സൌകര്യങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുക
> 2. ഒരു വേദിയിലേക്കു മാത്രമേ കസേരകള്‍ സംഘടിപ്പിക്കേണ്ടതുള്ളൂ.. ബാക്കി അവിടെ
> ഉണ്ട് . എക്സിബിഷ്നു മേശ സംഘടിപ്പിക്കേണ്ടിവരും ഉള്ള മേശകള്‍ക്കനുസരിച്ചുവേണം
> സ്റ്റാളുകള്‍ ക്രമപ്പെടുത്താന്‍
> 3. അക്കാദമി അലങ്കാരങ്ങള്‍ . ഹാളുകളില്‍ പ്രൊജക്റ്റര്‍ സൌകര്യം
> (പ്രൊജക്റ്ററിനു പുനം റഹീമിനെ വിളിക്കാം )
> 4. ഇന്റര്‍നെറ്റ് സൌകര്യം : സാധ്യതകള്‍ : ബിഎസ് എന്‍എല്‍/ഏഷ്യാനെറ്റ്
> സ്പോണ്‍സര്‍ഷിപ്പ് അന്വേഷിക്കല്‍
> 4. ബജറ്റിനുള്ളില്‍ പ്രവര്‍ത്തിക്കുക
>
> ചെയ്തതു്
>
> വേദികള്‍, മൈക്ക് , എന്നിവ ശരിയാക്കിയിട്ടുണ്ട് .മൈക്കിന്റെ അഡ്വാന്‍സ്
> കൊടുക്കാനുണ്ട് .
>
> *2. എക്സിബിഷന്‍ കമ്മിറ്റി *
> ഏകോപനം: മനോജ്
>
> ചെയ്യേണ്ടതു്
> സ്ഥല ലഭ്യതയ്ക്കനുസരിച്ച് എക്സിബിഷന്‍ സ്റ്റാളുകള്‍ ക്രമീകരിക്കുക.
> അതിനുവേണ്ട പ്രസന്റേഷന്‍ സാമഗ്രികള്‍ ചാര്‍ട്ടുകള്‍ , പോസ്റ്ററുകള്‍ എന്നിവ
> തയ്യാറാക്കുക
> എല്ലാ സ്റ്റാളുകളും സ്വതന്ത്രസോഫ്റ്റ്‌വെയര്‍ അധിഷ്ഠിതമാണെന്നു ഉറപ്പുവരുത്തുക
> സ്റ്റാളുകളും അവയുടെ ആകര്‍ഷണവും സംബന്ധിച്ച പത്രക്കുറിപ്പുകള്‍ (ഉദാ: ഫ്രീഡം
> ടോസ്റ്റര്‍) മീഡിയാ കമ്മീറ്റിയുമായി ചേര്‍ന്ന് തയ്യാറാക്കുക
>
> *3. പബ്ലിസിറ്റീ കമ്മീറ്റീ *
> ഏകോപനം : ഡോ. പി . രഞ്ജിത്ത്
> ഏറ്റവും പ്രധാനമായ ഒരു കമ്മിറ്റിയാണിതു്.
>
> പോസ്റ്ററുകള്‍ , പത്രക്കുറിപ്പുകള്‍ എന്നിവ തയ്യാറാക്കേണ്ടതും പോസ്റ്ററുകളുടെ
> ഒട്ടിക്കല്‍ നടത്തേണ്ടതും . എഫ് എം , ടിവി ചാനലുകള്‍ പത്രങ്ങള്‍ എന്നിവയില്‍
> പരിപാടിക്കുമുന്നോടിയായി വാര്‍ത്തകള്‍ തയ്യാറാക്കേണ്ടതും ഈ കമ്മിറ്റിയാണ് .
> പത്ര മാധ്യമങ്ങളുടെ എഡിറ്റര്‍മാരെ മുന്‍കൂര്‍ പോയി കാണണം. അടുത്ത ആഴ്ചയില്‍
> മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ മുന്‍കൂറായി വന്നു തുടങ്ങണം . ഒരു 9 നോ 10നോ
> പത്രസമ്മേളനം നടത്തണം
> ഇപ്പോള്‍ ഈ കമ്മിറ്റിയില്‍ വേണ്ടത്ര ആളുകളില്ലാത്ത സ്ഥിതിയാണ്
>
> *4. പ്രോഗ്രാം കമ്മിറ്റീ *
>
> കാര്യപരിപാടികള്‍ തീരുമാനമാക്കേണ്ടതും സംസാരിക്കുന്നവരെ ക്ഷണിക്കേണ്ടതും ഈ
> കമ്മീറ്റിയാണു്.
> നാളെയോടെ ഇതൊരു രൂപമാകുമെന്നു കരുതുന്നു . ഞാന്‍ കൂടാതെ രഞ്ജിത്ത് മാഷ് ,
> മഹേഷ് മംഗലാട്ട് എന്നിവരാണ് ഈ കംമീറ്റിയിലുള്ളതു്
> ബ്രോഷര്‍ ഡിസൈന്‍ ഉടനെ നടക്കേണ്ടതുണ്ട്
>
> മലയാളം കമ്പ്യൂട്ടിങ്ങിനു ഇതുവരെ സംഭാവന ചെയ്തവരെയെല്ലാം ക്ഷണിക്കലും ഈ
> കംമിറ്റിയുടെ ഉത്തരവാദിത്വമാണ്. കാര്യപരിപാടി ഒരു രൂപമായിക്കഴിഞ്ഞാലുടന്‍ ഈ
> പ്രവര്‍ത്തനം തുടങ്ങേണ്ടതുണ്ട് . കൂടുതല്‍പേര്‍ സഹായിക്കാന്‍ ആവശ്യമാണു്.
>
>
> *5. സാമ്പത്തികം *
>
> ബജറ്റ് തയ്യാറാക്കല്‍ , ഓരോ കംമീറ്റികള്‍ക്കുമുള്ള ബജറ്റ് തീരുമാനിക്കല്‍ ,
> സ്പോണ്‍സര്‍ഷിപ്പ് സംഘാടനം എന്നിവ ഈ കംമീറ്റിയുടെ ഉത്തരവാദിത്വമാണ്
> അനിവര്‍, മനോജ് എന്നിവരാണു് ഇപ്പോള്‍ ഈ കംമീറ്റിയിലുള്ളതു് .
>
> 3 തരം ബജറ്റുകള്‍ തയ്യാറാക്കിയിട്ടുണ്ട് . കിട്ടുന്ന പണത്തിനനുസരിച്ച്
> വേണമല്ലോ പരിപാടി നടത്താന്‍ . എത്ര വരുന്നു എന്നതിനനുസരിച്ചേ ചെലവാക്കാനാവൂ
> റെഡ്‌ഹാറ്റ്, Centre for Internet and Society, ICFOSS എന്നിവരാണു്
> സ്പോണ്‍സര്‍മാര്‍ എങ്കിലും പണമൊന്നും നമ്മുടെ കയ്യിലെത്തിയിട്ടില്ല.
> റെഡ്‌ഹാറ്റിന്റേതു് വൈകുമെന്നും കേള്‍ക്കുന്നു . നമ്മുടെ കയ്യില്‍ നമ്മുടെ
> കൂട്ടത്തിന്റെ സംഭാവനയായ 25+10+10 ആയി 45000 രൂപയാണു് ആകെ എത്തിയിട്ടുള്ളതു്
>
>
*
> *
> *
> 6. യാത്ര, താമസം, ഭക്ഷണം(?) കമ്മീറ്റി *
>
> എയര്‍പോര്‍ട്ട് പിക്കപ്പുകള്‍ , യാത്ര ഷെഡ്യൂള്‍ കോര്‍ഡിനേഷന്‍ , താമസം
> ശരിയാക്കല്‍ , ഹോട്ടലുകളുമായുള്ള കമ്മ്യൂണിക്കേഷന്‍ എന്നിവ ഈ കമ്മീറ്റി
> ചെയ്യേണ്ടതാണു്. ഭക്ഷണം കൊടുക്കാന്‍ സാഹിത്യ അക്കാദമി കാമ്പസ്സില്‍
> അനുവാദമില്ല. അക്കാദമിയില്‍ നിന്നു പ്രത്യേക അനുവാദം വാങ്ങി അതിനായി ഒരു
> രജിസ്ട്രേഷന്‍ ഫീ ചുമത്തി കൂപ്പണ്‍ നല്‍കലോ മറ്റോ ആലോചിക്കാവുന്നതാണു്.
> ഇപ്പോഴത്തെ ബജറ്റില്‍ ഭക്ഷണത്തിനായി നമുക്കു വകുപ്പില്ല
>
യാത്രി നിവാസിലെ (കെടിഡിസി തമരിന്റ് ) ഡോര്‍മിറ്ററി സൌകര്യം മുഴുവന്‍ ബുക്ക്
ചെയ്തിട്ടുണ്ട് . അതായതു് മൂന്ന് 6 ബെഡ് ഡൊര്‍മിറ്ററികള്‍ ജനറല്‍ ബോഡി
നടക്കുന്ന 13നും 14നും രാത്രി . മൂന്ന് 4 ബെഡ് ഡോര്‍മിറ്ററികളുംകൂടി അവിടെ
ഉണ്ട് . അതു് 14നു രാത്രിയിലേക്ക് ബുക്ക് ചെയ്യാമെന്നു കരുതുന്നു
>
> *7. വെബ്സൈറ്റ്+ ഡോക്യുമെന്റേഷന്‍ കമ്മീറ്റീ
> *
> വെബ്സൈറ്റ് അപ്ഡേറ്റ് ചെയ്യല്‍ , കൈപ്പുസ്തകങ്ങള്‍ ലഘുലേഖകള്‍ ,
> സ്റ്റിക്കറുകള്‍ എന്നിവ തയാറാക്കല്‍ സോഷ്യല്‍ മീഡിയ അപ്ഡേറ്റുകള്‍ , വീഡിയോ
> ഡോക്യുമെന്റേഷന്‍ (ഇതുവരെ ബജറ്റ് ഒത്തിട്ടില്ല) എന്നിവ യൊക്കെ ഈ കമ്മീറ്റിയുടെ
> ഉത്തരവാദിത്വമാണു്. ഇവയില്‍ കൈപ്പുസ്തകം ഈ ആഴ്ച അവസാനത്തോടെ തയ്യാറാവണം .
> വെബ്സൈറ്റിലേക്കുള്ള English ടെക്സ്റ്റ്ആഷിക്ക് തയാറാക്കിയിട്ടുണ്ട് .
> സ്പോണ്‍സര്‍മാരുടെ ലിസ്റ്റും ചേര്‍ക്കണം .
>
>
> *8. രജിസ്ട്രേഷന്‍ കമ്മീറ്റി *
>
> ഏറ്റവും കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ട ഒരു കമ്മീറ്റിയാണിതു് doattend
> ഇവന്റല്ലാതെ ഒന്നും നടന്നിട്ടില്ല. ഈ കമ്മീറ്റി ഈ ആഴ്ചയില്‍ കോളേജുകളില്‍
> നിരത്തി പരിപാടി അറിയിക്കുകയും മലയാളം , കമ്പ്യൂട്ടര്‍ സയന്‍സ് , ജേര്‍ണ്ണലിസം
> ഡിപ്പാര്‍ട്ടുമെന്റുകളെ ലക്ഷ്യമാക്കി പ്രചരണപരിപാടികള്‍ ആരംഭിക്കുകയും വേണം .
> ജില്ലാതലത്തില്‍ ഇക്കാര്യങ്ങള്‍ പലര്‍ക്കായി ഏറ്റെടുക്കാവുന്നതാണു്.
> *
> *
>
> ഇതില്‍ ചുരുക്കത്തില്‍ തൃശ്ശൂരല്ലാതെ നടക്കാവുന്നതു് ഡോക്യുമെന്റേഷന്‍
> മാത്രമാണ് .
> ഇതില്‍ പലതും ഇത്തിരി പ്രവര്‍ത്തന പരിചയവും കൂടി വേണ്ട മേഖലകളുമാണു്.
> ആളുകളുണ്ടെങ്കില്‍ അവരെ കോര്‍ഡിനേറ്റ് ചെയ്യാന്‍ പ്രവര്‍ത്തന പരിചയമുള്ളവരെ
> ഞാന്‍ ഏര്‍പ്പാടാക്കാം
>
> പ്രതീക്ഷയോടെ
> അനിവര്‍
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131002/96e939f6/attachment-0003.htm>
More information about the discuss
mailing list