[smc-discuss] SMC at 12 (Exhibition)

Anish A aneesh.nl at gmail.com
Wed Oct 2 07:20:18 PDT 2013


2013, ഒക്ടോബർ 2 2:07 PM നു, manoj k <manojkmohanme03107 at gmail.com> എഴുതി:
> ഫ്രീഡം ടോസ്റ്റര്‍ + ഇന്‍സ്റ്റാള്‍ ഫെസ്റ്റ്
>
> റാസ്പെറി പൈ എന്ന പാസ്പോര്‍ട്ട് വലിപ്പത്തിലുള്ള കമ്പ്യൂട്ടര്‍ ഫ്രീഡം
> ടോസ്റ്ററിലേക്ക് പോര്‍ട്ട് ചെയ്ത് ആവശ്യമുള്ളവര്‍ക്ക് സ്വതന്ത്രസോഫ്റ്റ് വെയര്‍
> ഡിസ്ട്രിബ്യൂഷനുകളും ഉള്ളടക്കങ്ങളും സിഡിരൂപത്തിലും usbയിലൂടെയും എടുത്ത്
> കൊണ്ടുപോകാവുന്ന  നമ്മുടെ പ്രദര്‍ശനസ്ഥലത്തെ വളരെ പ്രധാനപ്പെട്ട ഒരു സ്റ്റാള്‍
> ആണിത്.
>
> റാസ്പെറി പൈയുടെ കാര്യങ്ങള്‍ മേല്‍നോട്ടം വഹിക്കുന്നത് അനീഷും ഇത്
> ഫാബ്രിക്കേറ്റ് ചെയ്ത് പാക്ക് ചെയ്യുന്നത് സൂരജ് കേണോത്തുമാണ്.

ഇതിന്റെ അവസ്ഥ ഇതാണ്.

1. CD/DVD റൈറ്റ് ചെയ്യാനുള്ള രീതിയില്‍ ടോസ്റ്റര്‍ ആയിട്ടുണ്ട്. 1-2
ഡിസ്ടോ വെച്ച് പരീക്ഷിച്ച് നോക്കിയിട്ടുണ്ട്. ബാക്കിയുള്ള ഡിസ്ടോകള്‍
ചേര്‍ക്കാനുണ്ട്. നാളെ ഞാന്‍ സിക്സ്‌വെയറില്‍ ചെന്ന് അത് ശേഖരിക്കാന്‍
ധാരണയായിട്ടുണ്ട്. അത് കിട്ടുമ്പോള്‍ തന്നെ ചേര്‍ക്കാം.

2. പെന്‍ഡ്രൈവിലേക്ക് കൂടി ആക്കുന്ന രീതിയില്‍ വേണം.

3. ഇത്രയും ശരിയാക്കി പെട്ടിയിലാക്കാന്‍ സൂരജിന്റെ കൈയ്യില്‍ എത്തിക്കും.
(ഈ ശനിയാഴ്ച്ച)

4. സൂരജ് അനുയോജ്യമായ രിതിയില്‍ പെട്ടിയിലാക്കുന്നു.

(വിക്കിയിലേക്ക് ഈ വിവരങ്ങള്‍ ചേര്‍ത്തിട്ടുണ്ട്)

> പൊതുജനങ്ങള്‍ക്ക് ബ്ലാങ്ക് സിഡികള്‍ പണം കൊടുത്ത് വാങ്ങാവുന്ന സംവിധാനം
> ഇതിനടുത്ത് ഒരുക്കേണ്ടതുണ്ട്.
>
> കൂടാതെ ലാപ്ടോപ്പുമായി ഇന്‍സ്റ്റാളേഷന് വരുന്നവരെ സപ്പോര്‍ട്ട് ചെയ്യാനായി ഒരു
> ടെക്നിക്കല്‍ ടീമും ഇതിനായി വേണം.

ഇതിനായി കുറച്ച് പേരേ വേണം. അത് ഞാന്‍ തന്നെ നോക്കികോളാം.
താല്പര്യമുള്ളവര്‍ ഉണ്ടെങ്കില്‍ മറുപടി അയയ്ക്കു.

-- 
Regards,
Anish A,
Technical Lead,
HelloInfinity

http://aneesh.nl

സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം
- മഹാകവി കുമാരനാശാന്‍


More information about the discuss mailing list