[smc-discuss] Meeting Minutes: SMC Status update

sooraj kenoth soorajkenoth at gmail.com
Thu Oct 3 10:34:20 PDT 2013


> ഇങ്ങനെയുള്ള വിവരങ്ങള്‍ ഈ ലിസ്റ്റിലിടണമെന്നു് എനിക്കഭിപ്രായമില്ല. ലിസ്റ്റിലെ
> വോള്യവും മലയാളം മെയിലുകളുടെ ആധിക്യവും മൂലം ഒരുപാടു പേര്‍ വിട്ടുപോകുന്നുണ്ട്
> , വസുദേവ് അടക്കമുള്ളവര്‍ ലിസ്റ്റില്‍നിന്നു ഒഴിഞ്ഞു,
> ഇതിപ്പോള്‍ സ്പാമിങ്ങാവുന്നുണ്ട് .

പരിപാടിയുടെ നടത്തിപ്പിനായി മറ്റൊരു ലിസ്റ്റ് തുടങ്ങാവുന്നതാണ്.
ഇവിടിപ്പോള്‍ മലയാളത്തിലും ഇംഗ്ലീഷിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
പിന്നെ developer discussion-ഉം user support-ഉം എല്ലാം ഇതില്‍ തന്നെയാണ്
നടക്കുന്നത്. അതിന്റെ പുറത്ത് പരിപാടിയുടെ ഏകോപനവും നടന്നാല്‍ അതില്‍
താല്പര്യമില്ലാത്തവര്‍ ലിസ്റ്റ് വിട്ടുപോകും. സ്വാഭാവികം മാത്രം.
അതിനുള്ള പരിഹാരം  ചര്‍ച്ച off line ആക്കലല്ല. പൊതുവേ ആരും എലിയെ
പേടിച്ച് ഇല്ലം ചുടാറില്ല.

ചെയ്ത പണി വൃത്തിയായി documented ആയില്ലേല്‍ "reinventing" ഒഴിവാക്കണം
എന്ന് പലരോടും ആഹ്വാനം ചെയ്യുന്ന നമ്മളും ഫലത്തില്‍ അതിന് കരണക്കാരനാവും.
അതിനി ഒരു തര്‍ജ്ജിമ പ്രൊജക്റ്റോ സീഡീ പ്രൊജക്റ്റോ ഈ പന്ത്രണ്ടാം
വാര്‍ഷികമോ എന്തായാലും. കോഡ് പരസ്യപ്പെടുത്തിയതുകൊണ്ടോ ഉല്പന്നം
സൌജന്യമാക്കിയതുകൊണ്ടോ മാത്രം സ്വതന്ത്ര സോഫ്റ്റ് വെയര്‍ പ്രൊജക്റ്റ്
ആവണം എന്നില്ല.

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list