[smc-discuss] SMC at 12 (Exhibition)
manoj k
manojkmohanme03107 at gmail.com
Thu Oct 3 11:26:23 PDT 2013
എല്ലാ സ്റ്റാളുകള്‍ക്കും സ്വാഗതം. ഇതുവരെ വിളിച്ച് പുതുക്കിയ സ്റ്റാളുകള്‍
ഞാന്‍ കോഡിനേറ്റ് ചെയ്തോളാം.
നാല്പത് സ്റ്റാളുകളാണ് നമ്മള്‍ ഉദ്ദ്യേശിച്ചിരുന്നത്. ലിസ്റ്റ് ഇവിടെ
http://wiki.smc.org.in/index.php?title=%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%82%E0%B4%95%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AF%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%99%E0%B5%8D%E0%B4%99%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%92%E0%B4%B0%E0%B5%81_%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B4%E0%B4%B5%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82/%E0%B4%B8%E0%B4%BE%E0%B4%99%E0%B5%8D%E0%B4%95%E0%B5%87%E0%B4%A4%E0%B4%BF%E0%B4%95%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A6%E0%B4%B0%E0%B5%8D%E2%80%8D%E0%B4%B6%E0%B4%A8%E0%B4%82&oldid=4373
എത്രയും സ്റ്റാളുകള്‍ സംഘടിപ്പിക്കുന്നുവോ അതിനൊക്കെ ഇരട്ടി സന്തോഷമേയുള്ളൂ. :)
ഇത്രയ്ക്കധികം കോളേജുകളില്‍ ക്യാമ്പുകള്‍ നടത്തി ഒരുപാട് വൊളന്റിയേഴ്സിനെ
കിട്ടിയിട്ടുണ്ടാകുമല്ലോ. ഈ ലിസ്റ്റിലുള്ളതും (ആര്‍ക്കിന്റെ സജഷനടക്കം 40) ഇനി
സജഷന്‍സ് വരുന്നതുമായ ക്യാമ്പുകളുടെ ഉത്തരവാദിത്വം സൂരജ് ഏറ്റെടുത്ത് നടത്തി
ഇതൊക്കെ സാധിക്കുന്നതാണെന്ന് കാണിച്ച് കൊടുക്കൂ.
എനിക്കതിനുള്ള കഴിവില്ലെന്ന് സമ്മതിക്കുന്നതോടൊപ്പം ഇതുവരെ എടുത്ത
കാര്യങ്ങളില്‍ (എല്ലാം ലിസ്റ്റില്‍ അപ്ഡേറ്റിയിട്ടുണ്ട്) ഒഴികെയുള്ളവയുടെ
ഉത്തരവാധിത്വം ഞാന്‍ ഒഴിയുന്നു. വൊളന്റിയര്‍ ചെയ്യുന്നതിനും പരിധിയുണ്ട്.
പാത്രത്തിലുള്ളതും ഉണ്ണാനിരിക്കുന്നവരുടെ വിശപ്പും അറിഞ്ഞ് വിളമ്പുന്നത്
മനസ്സിലാക്കാന്‍ കഴിവില്ലെങ്കില്‍ അക്ഷയപാത്രം കയ്യില്‍ കൊണ്ട് നടക്കുന്നവര്‍
തന്നെ ഏറ്റെടുക്കുന്നതാണ് നല്ലത്.
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131003/83c9ad8b/attachment-0003.htm>
More information about the discuss
mailing list