[smc-discuss] SMC at 12 (Exhibition)

sooraj kenoth soorajkenoth at gmail.com
Thu Oct 3 20:27:41 PDT 2013


2013, ഒക്ടോബർ 3 11:56 PM നു, manoj k <manojkmohanme03107 at gmail.com> എഴുതി:
> എത്രയും സ്റ്റാളുകള്‍ സംഘടിപ്പിക്കുന്നുവോ അതിനൊക്കെ ഇരട്ടി സന്തോഷമേയുള്ളൂ. :)

അത് positive spirit. അതുതന്നെയാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതും

> ഇത്രയ്ക്കധികം കോളേജുകളില്‍ ക്യാമ്പുകള്‍ നടത്തി ഒരുപാട് വൊളന്റിയേഴ്സിനെ
> കിട്ടിയിട്ടുണ്ടാകുമല്ലോ.

കൃത്യമായ ഫോളോ അപ്പ് ഇല്ലാതെ പുതിയ ആളുകള്‍ വരില്ല. എന്ന് മാത്രമല്ല, ഇത്
SMC-യുടെ പരിപാടി ആണ്, അപ്പോ മറ്റ് ആളുകളെ ഇതിന്റെ സംഘാടത്തിന്
വിളിക്കുന്നത് നാണക്കേടാണ് തുടങ്ങി മുട്ടാപ്പോക്ക് ന്യായങ്ങള്‍ പറഞ്ഞ്
ആരോടും ഒന്നും അറിയിക്കാതെ ഒറ്റയ്ക് ഓടി നടന്നാല്‍ ആളുകള്‍ മാറി
നില്കുകയേ ഉള്ളൂ. ഇവിടെ ആരൊക്കെയാണ് SMC-യുടെ ഭാഗം ആണ് ആരൊക്കെ അല്ല
എന്ന് സ്വയം വിലയിരുത്തുന്നത് നല്ലതായിരിക്കും.

ഞാന്‍ എന്റെ സ്വന്തം ആവശ്യങ്ങള്‍ക്കായി വളരെ ചുരുക്കം ചില കോഡുകളെഴുതിയത്
ഒഴിച്ചാല്‍ പ്രോഗ്രാമിങ്ങില്‍ വട്ടപൂജ്യമാണ്. കഴിഞ്ഞ ദിവസം ഒരു സുഹൃത്ത്
എന്നോട് ചോദിച്ചത് SMC-യിലേക്ക് ഒരു contribution-നും ചെയ്യാത്തവര്‍
എങ്ങനെയാ SMC-യുടെ ഭാഗമാകുക എന്ന്? "ഇതുപോലുള്ള പരിപാടിയില്‍
സഹകരിച്ചിട്ടാണ് SMC-യുടെ ഭാഗമാവുക" എന്നേ എനിക്കുത്തരമുള്ളൂ. അങ്ങനെ
അല്ല എങ്കില്‍, ഇതുവരെ ഒരു വരി കോഡോ, SMC-ക്ക് വേണ്ടി ഒരു ഫിക്സോ, പാച്ചോ
ബഗ് റിപ്പോര്‍ട്ടിങ്ങോ പോലും നടത്താത്ത ഞാന്‍ ഫലത്തില്‍ SMC യുടെ
ഭാഗമല്ല. ഭാഗമാണ് എന്ന് മനോജിന് തോന്നുന്നെങ്കില്‍ അത് വിശദീകരിക്കുന്നത്
മറ്റുള്ളവര്‍ക്ക് കൂടി ഉപകാരപ്പെടും. പരിപാടി സമയത്ത് ഓഡിറ്റോറിയത്തില്‍
വന്നിരുക്കുന്ന രീതിയില്‍ പങ്കാളിത്തം ഉറപ്പുവരുത്തുക  എന്നാണ് താങ്കളും
ഉദ്ദേശിക്കുന്നതെങ്കില്‍ "SMC" തന്നെ നടത്തിക്കോളൂ. SMC-യുടെ ഭാഗമല്ലാത്ത
ഞങ്ങള്‍ മൂന്ന് ദിവസവും ഓഡിറ്റോറിയത്തില്‍ ഇരുന്ന് ഞങ്ങളുടെ "സജീവ"
പങ്കാളിത്തം ഉറപ്പ് വരുത്താം.

ഇത് ഒരു സ്വതന്ത്ര സോഫ്റ്റ്വെയര്‍ സംരംഭത്തിന്റെ ഭാഗമാണ്, എന്നേയും
മനോജിനേയും പോലെ ഇതിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കുന്നവര്‍ ഒരു പാട്
പേരുണ്ട്. അവരില്‍ പലര്‍ക്കും തിരിച്ച് എന്തെങ്കിലും ചെയ്യണം എന്നുണ്ട്.
അവരുടെ ഒരു തരം ഉള്‍വലിയല്‍ സ്വഭാവം കൊണ്ട് മുന്നോട്ട് വരാന്‍
മടിക്കുന്നു. പ്രത്യേകിച്ച് മനോജും അനിവരും എഴുതുന്ന ഈ മറുപടുപടികള്‍
അവരുടെ അപകര്‍ഷതാ ബോധം/ഞാന്‍ ചെയ്യുന്നത് ശരിയോ എന്ന തോന്നല്‍-
കൂട്ടുന്നു.

പിന്നെ SMC-യുടെ പരിപാടി വിജയിക്കേണ്ടത് എന്റെയോ പ്രവീണിന്റെയോ
മനോജിന്റെയോ മാത്രം ആവശ്യമല്ല. എല്ലാരുടേയും ആവശ്യമാണ്. അത്
ഓരോരുത്തര്‍ക്കും തോന്നണമെങ്കില്‍ ഓരോരുത്തര്‍ക്കും അത് എന്റെ ആണ് എന്ന
തോന്നലുണ്ടാവണം. അല്ലാതെ അവന്‍ അകത്ത് ഇവന്‍‍ പുറത്ത് എന്നും പറഞ്ഞ്
കെട്ടിപ്പിടിച്ചോണ്ടിരുന്നാല്‍ ഇരുന്നിടത്ത് ആവും.

മനോജ് തുടങ്ങിയ ത്രെഡിന്റെ ബാക്കി മനോജ് തന്നെ നോക്കുക. കത്തെഴുതാന്‍
സമയം മെനക്കെട്ടത് വെറുതെ ആയി. ആരും ഇതുവരെ ഒന്നും എറ്റെടുത്തിട്ടില്ല
എന്നാണ് ഇന്നലെ അനിവര്‍ എന്നോട് പറഞ്ഞത്. മനോജ് എന്തൊക്കെ ചെയ്തു, ഇനി
എന്തൊക്കെ ചെയ്യാനുണ്ട് എന്ന് പറഞ്ഞപ്പോഴാണ് നവനീതിനും അല്‍ഫാസിനും ഒക്കെ
മുന്നോട്ട് വരാനായത്. അല്ലാതെ എന്തെങ്കിലും ഒരു പണി തരൂ എന്ന് പറഞ്ഞ്
അവര് പിന്നാലെ നടക്കണം എന്ന് പറയുന്നത് മൌഢ്യമാണ്.

ഒരു കാര്യം കൂടി. ഇതുവരെ മനോജ് കൊറേ ഓടി എന്നറിയാം, എന്നാലും ഇത്രയും
ചെയ്തു എന്നറിയില്ലാരുന്നു. എന്നാണ് മനോജിന്റെ കത്തിനെ കുറിച്ച്
ഞങ്ങള്‍ക്ക് കിട്ടിയ പ്രതികരണം. അതുപോലെ ഷെമീര്‍ ആയാലും, നന്ദജ,
ആര്‍ക്ക്, അനീഷ് തുടങ്ങി ആരായാലും ചെയ്തത് ലിസ്റ്റില്‍ documented ആണ്.

ടീ-ഷര്‍ട്ടിനെ കുറിച്ച് ചര്‍ച്ച ആയപ്പോഴേ അത് മുടക്കി. എന്തായാലും
അവരവര്‍ ചെയ്തത് നാട്ടുകാരെ അറിയിച്ചാല്‍ "എനിക്ക് ശേഷം വെള്ളപ്പൊക്കം"
പ്രതീതി ഒഴിവാക്കാം.

> ഈ ലിസ്റ്റിലുള്ളതും (ആര്‍ക്കിന്റെ സജഷനടക്കം 40) ഇനി
> സജഷന്‍സ് വരുന്നതുമായ ക്യാമ്പുകളുടെ ഉത്തരവാദിത്വം സൂരജ് ഏറ്റെടുത്ത് നടത്തി
> ഇതൊക്കെ സാധിക്കുന്നതാണെന്ന് കാണിച്ച് കൊടുക്കൂ.

എന്നെകൊണ്ട് ഒറ്റയ്ക്ക് നടക്കില്ല. ശ്രമിക്കാം.


> എനിക്കതിനുള്ള കഴിവില്ലെന്ന് സമ്മതിക്കുന്നതോടൊപ്പം ഇതുവരെ എടുത്ത
> കാര്യങ്ങളില്‍ (എല്ലാം ലിസ്റ്റില്‍ അപ്ഡേറ്റിയിട്ടുണ്ട്) ഒഴികെയുള്ളവയുടെ
> ഉത്തരവാധിത്വം ഞാന്‍ ഒഴിയുന്നു. വൊളന്റിയര്‍ ചെയ്യുന്നതിനും പരിധിയുണ്ട്.

എന്റെ പരിധിയെ കുറിച്ച് നല്ല ബോധ്യം നേരത്തേ ഉണ്ടായിരുന്നത് കൊണ്ടാണ്
ആദ്യ വട്ടം കുറച്ച് ക്യാമ്പ് നടത്തി ഞാന്‍ പ്രധാന രംഗത്തു നിന്നും വിട്ട്
പുതിയ ആളുകള്‍ക്ക് അവസരം ഒരുക്കിയത്. ക്യാമ്പ് നടത്തുന്നത് ഒരു വല്യ മല
എടുത്ത് മറിക്കുന്നത് പോലെ ഒന്നാണ് എന്ന ധാരണ ആര്‍ക്കും ഞാന്‍ ഉണ്ടാക്കി
കൊടുത്തിട്ടില്ല. അതുകൊണ്ട് തന്നെയാണ് ആളുകള്‍ക്ക് ക്യാമ്പ് നടത്താന്‍
ആത്മവിശ്വാസം ഉണ്ടവുന്നതും. ഇപ്പോ പുതിതായി ക്യാമ്പ് നടത്തുന്നവര്‍
ഫോണില്‍ വിളിച്ചാല്‍ അവര്‍ക്കു വേണ്ട നിര്‍ദ്ദേശം മാത്രമേ ഞാന്‍
കൊടുക്കുന്നുള്ളൂ. എന്റെ ഊര്‍ജ്ജം മറ്റു കാര്യങ്ങള്‍ക്കുകൂടി
ഉപയോഗപ്പെടുത്താനുള്ളതാണ്. ഞാനിപ്പോ സൈക്കളെടുത്ത് എറങ്ങിയതും ഒരു ശമ്പളം
കിട്ടുന്ന പണി ആയിട്ടല്ല.

പിന്നെ ഓരോരുത്തരും ചെയ്യുന്നതില്‍ ഒരു കൃത്യമായി പബ്ലിക്കായി പറഞ്ഞാലേ ആ
ചെയ്യുന്ന ജോലിയുടെ വലിപ്പവും മഹത്വവും ബുദ്ധിമുട്ടും മറ്റുള്ളവര്‍ക്ക്
മനസ്സിലാവൂ. അല്ലാതെ ഇത് മലയാണ്, നിങ്ങള്‍ക്കിത് പറ്റില്ല എന്നു
പറയുന്നവരുടെ ഉദ്ദേശ ശുദ്ധിയെ വരെ ചോദ്യം ചെയ്യേണ്ടിവരും. ആയിരക്കണക്കിന്
പേജുകള്‍ സ്കാന്‍ ചെയ്ത്/ഫോട്ടോ എടുത്ത് വിക്കിയിലിട്ട മനോജിനോട് രണ്ട്
പേജ് സ്കാന്‍ ചെയ്യാന്‍ സമയം കിട്ടിയില്ല എന്ന് പറയുന്നതിലെ പരിഹാസ്യത
എടുത്ത് പറയേണ്ടല്ലോ?

> പാത്രത്തിലുള്ളതും ഉണ്ണാനിരിക്കുന്നവരുടെ വിശപ്പും അറിഞ്ഞ് വിളമ്പുന്നത്
> മനസ്സിലാക്കാന്‍ കഴിവില്ലെങ്കില്‍ അക്ഷയപാത്രം കയ്യില്‍ കൊണ്ട് നടക്കുന്നവര്‍
> തന്നെ ഏറ്റെടുക്കുന്നതാണ് നല്ലത്.

അതെ, പക്ഷേ കയ്യിലുള്ളത് അക്ഷയ പാത്രമല്ല എന്നറിയുന്നവര്‍, അത്
മറ്റുള്ളവര്‍ തൊടരുത് എന്ന വാശിയില്‍, സ്വന്തം കഞ്ഞിക്കലത്തില്‍
മണ്ണിടുന്നതിനോട് എനിക്കൊന്നും പറയാനില്ല.

പിന്നെ ഓരോ കാര്യം തുടങ്ങുമ്പോഴും അത് വിജയിക്കില്ല എന്ന് പറഞ്ഞ്
തുടങ്ങിയാല്‍ ഒന്നും വിജയിക്കില്ല.


-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list