[smc-discuss] എസ്.എം.എസി. ഒരു സ്പാം സോഴ്സല്ല!

Jishnu jishnu7 at gmail.com
Sat Oct 5 08:17:07 PDT 2013


ഞാന്‍ യോജിക്കുന്നില്ല.

പൊതുജനങ്ങള്‍ക്ക് അറിയുവാനും മറ്റൂം വിക്കി, വെബ്സൈറ്റ്, കൂടാതെ സോഷ്യല്‍
നെറ്റ് വര്‍ക്കിങ്ങ് പേജുകള്‍ എന്നിവയുണ്ട്. അതിനായി ഇപ്പോള്‍ ഉള്ള ലിസ്റ്റ്
പകുക്കേണ്ട ആവശ്യമില്ല. അതിനു തക്ക ആളുകളുമില്ല അത്രയ്ക്ക് സജീവമല്ല നമ്മുടെ
ലിസ്റ്റ്. ഇപ്പോള്‍ ഈ പരുപാടിയുമായി ബന്ധപ്പെട്ടാണ് ഇത്രയും മെയിലുകള്‍
വരുന്നത്.


2013/10/5 Nandakumar <nandakumar96 at gmail.com>

> മലയാളം കംപ്യൂട്ടിങ്ങിനെക്കുറിച്ച് ചെറിയൊരറിവുമാത്രം
> വേണമെന്നാഗ്രഹിയ്ക്കുന്ന പൊതുജനങ്ങള്‍ക്കും ഡെബീയന്‍ പോലെയുള്ള
> ലിസ്റ്റുകളില്‍ ആദ്യമേ അംഗങ്ങളായവര്‍ക്കും നമ്മുടെ മെയിലിങ് ലിസ്റ്റ് ഒരു
> ശല്യമായിത്തീരാനിടയുണ്ട്.
>
ശരിയായ മെയില്‍ ഫില്റ്ററിങ്ങ് ലിസ്റ്റിലൂടെ ഒഴുവാക്കവുന്ന കാര്യമേ ഉള്ളു ഇത്.

>
> smc-discuss എന്ന ഒരൊറ്റ മെയിലിങ് ലിസ്റ്റിനുപകരം smc-devel, smc-fonts,
> smc-web, smc-artworks, smc-local (translation), smc-misc എന്നിങ്ങനെ
> വിവിധ മെയിലിങ് ലിസ്റ്റുകളുണ്ടാക്കുക.
>
ഇതില്‍ പറഞ്ഞ പലതിലും ഒരുമാസം ഒരു മെയില്‍ കഷ്ടിച്ച് വന്നാലായി. ഡെബിയന്‍
പോലുള്ള വലിയ പ്രൊജക്റ്റുകള്‍ക്കേ ഇത് ഗുണം ചെയ്യൂ..

എന്നാല്‍ അതില്‍ കാര്യപ്പെട്ട സംഭാവനകള്‍ ചെയ്യാന്‍
> അറിവോ കഴിവോ സമയമോ ഇല്ലാത്ത ആളുകളുടെ ഇന്‍ബോക്സ് വൃത്തിയായി വയ്ക്കാന്‍
> വേണ്ടി മാത്രമാണിത്.
>
ഒരാളുടെ ഇന്‍ബോകു്സ് വൃത്തിയാക്കി വെക്കാനായി, പുതുതായി ചേരുന്നവരും
ഇതുവരെയുള്ള ആളുകളും ഇത്രയധികം ലിസ്റ്റുകളില്‍ ചേരേണ്ട ആവശ്യമുണ്ടോ ?


-- 
Regards,
Jishnu

http://blog.thecodecracker.com
jishnu7 at joindiaspora.com
http://twitter.com/jishnu7
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131005/fa0149a9/attachment-0003.htm>


More information about the discuss mailing list