[smc-discuss] എസ്.എം.എസി. ഒരു സ്പാം സോഴ്സല്ല!

ബാലശങ്കർ സി c.balasankar at gmail.com
Sat Oct 5 08:43:47 PDT 2013


ഒരൊറ്റ ഇവന്റിന് കുറച്ച് അധികം മെയിൽ വന്നു എന്ന് കരുതി, ഇത്ര പെരുത്ത്
ലിസ്റ്റുകൾ ഉണ്ടാക്കുക എന്നു വെച്ചാൽ, എലിയെ പേടിച്ച് ഇല്ലം ചുടുന്നത്
പോലെയാണെന്നാണ് എന്റെ അഭിപ്രായം. സ്വമകയുടെ വിവിധ പദ്ധതികളിൽ അംഗമാകണമെങ്കിൽ,
ഒരു അഞ്ഞൂറ് മെയിലിങ്ങ് ലിസ്റ്റിൽ ചേരണമെന്ന അവസ്ഥ വരുന്നത് അത്ര സുഖകരമാവില്ല.

Regards,
Balasankar C
http://balasankarc.in


2013, ഒക്ടോബർ 5 8:47 PM ന്, Jishnu <jishnu7 at gmail.com> എഴുതി:

> ഞാന്‍ യോജിക്കുന്നില്ല.
>
> പൊതുജനങ്ങള്‍ക്ക് അറിയുവാനും മറ്റൂം വിക്കി, വെബ്സൈറ്റ്, കൂടാതെ സോഷ്യല്‍
> നെറ്റ് വര്‍ക്കിങ്ങ് പേജുകള്‍ എന്നിവയുണ്ട്. അതിനായി ഇപ്പോള്‍ ഉള്ള ലിസ്റ്റ്
> പകുക്കേണ്ട ആവശ്യമില്ല. അതിനു തക്ക ആളുകളുമില്ല അത്രയ്ക്ക് സജീവമല്ല നമ്മുടെ
> ലിസ്റ്റ്. ഇപ്പോള്‍ ഈ പരുപാടിയുമായി ബന്ധപ്പെട്ടാണ് ഇത്രയും മെയിലുകള്‍
> വരുന്നത്.
>
>
> 2013/10/5 Nandakumar <nandakumar96 at gmail.com>
>
>> മലയാളം കംപ്യൂട്ടിങ്ങിനെക്കുറിച്ച് ചെറിയൊരറിവുമാത്രം
>> വേണമെന്നാഗ്രഹിയ്ക്കുന്ന പൊതുജനങ്ങള്‍ക്കും ഡെബീയന്‍ പോലെയുള്ള
>> ലിസ്റ്റുകളില്‍ ആദ്യമേ അംഗങ്ങളായവര്‍ക്കും നമ്മുടെ മെയിലിങ് ലിസ്റ്റ് ഒരു
>> ശല്യമായിത്തീരാനിടയുണ്ട്.
>>
> ശരിയായ മെയില്‍ ഫില്റ്ററിങ്ങ് ലിസ്റ്റിലൂടെ ഒഴുവാക്കവുന്ന കാര്യമേ ഉള്ളു
> ഇത്.
>
>>
>> smc-discuss എന്ന ഒരൊറ്റ മെയിലിങ് ലിസ്റ്റിനുപകരം smc-devel, smc-fonts,
>> smc-web, smc-artworks, smc-local (translation), smc-misc എന്നിങ്ങനെ
>> വിവിധ മെയിലിങ് ലിസ്റ്റുകളുണ്ടാക്കുക.
>>
> ഇതില്‍ പറഞ്ഞ പലതിലും ഒരുമാസം ഒരു മെയില്‍ കഷ്ടിച്ച് വന്നാലായി. ഡെബിയന്‍
> പോലുള്ള വലിയ പ്രൊജക്റ്റുകള്‍ക്കേ ഇത് ഗുണം ചെയ്യൂ..
>
> എന്നാല്‍ അതില്‍ കാര്യപ്പെട്ട സംഭാവനകള്‍ ചെയ്യാന്‍
>> അറിവോ കഴിവോ സമയമോ ഇല്ലാത്ത ആളുകളുടെ ഇന്‍ബോക്സ് വൃത്തിയായി വയ്ക്കാന്‍
>> വേണ്ടി മാത്രമാണിത്.
>>
> ഒരാളുടെ ഇന്‍ബോകു്സ് വൃത്തിയാക്കി വെക്കാനായി, പുതുതായി ചേരുന്നവരും
> ഇതുവരെയുള്ള ആളുകളും ഇത്രയധികം ലിസ്റ്റുകളില്‍ ചേരേണ്ട ആവശ്യമുണ്ടോ ?
>
>
> --
> Regards,
> Jishnu
>
> http://blog.thecodecracker.com
> jishnu7 at joindiaspora.com
> http://twitter.com/jishnu7
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131005/00acd8a0/attachment-0003.htm>


More information about the discuss mailing list