[smc-discuss] Copyright
Nandakumar
nandakumar96 at gmail.com
Sat Oct 5 17:32:07 PDT 2013
>> പിന്നെ fsf ചെയ്യുന്ന എല്ലാകാര്യങ്ങളും അന്ധമായി ആവര്‍ത്തിക്കേണ്ടതില്ല.
ഒരിയ്ക്കലുമില്ല! :)
>> കോപ്പിലെഫ്റ്റ് സിമ്പല്‍ ഇതുവരെ യുണീക്കോഡ് എന്‍കോഡ് ചെയ്തിട്ടില്ലാത്തതിനാ....
അതു മാത്രമാണ് ഇതുമായി ബന്ധപ്പെട്ട യഥാര്‍ത്ഥപ്രശ്നം.
<b>അങ്ങനെയെങ്കില്‍ കോപ്പിറൈറ്റ് സിംബല്‍ മറിച്ചിടാതെ, U+2184 ↄ latin
small letter reversed c യും U+20DD ⃝ combining enclosing circle യും
ചേര്‍ത്ത് 'ↄ⃝' എന്ന സിംബല്‍ ഉണ്ടാക്കുകയല്ലേ നല്ലത്? അതാവുമ്പോള്‍
കോപ്പി ചെയ്താലും കോപ്പിലെഫ്റ്റായിത്തന്നെ കിടക്കുമല്ലോ.</b>
ചിത്രമിട്ടാലും വലിയ കുഴപ്പമില്ല (ടെക്സ്റ്റല്ല എന്ന പോരായ്മയുണ്ട്).
ഇതൊരു പിടിവാശിയായി കരുതേണ്ട. ലൈസന്‍സിങ്ങിനെക്കുറിച്ച് കൂടുതല്‍
മനസ്സിലാക്കാന്‍ (സത്യത്തില്‍ എനിയ്ക്ക്) ഒരു ചര്‍ച്ചയിട്ടു എന്നേയുള്ളൂ.
On 10/6/13, Hrishi <hrishi.kb at gmail.com> wrote:
> 2013/10/5 Nandakumar <nandakumar96 at gmail.com>
>
>> എങ്കില്‍ അത് ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൗണ്ടേഷനെത്തന്നെ പരിഹസിയ്ക്കലാകും.
>> കോപ്പിറൈറ്റ് ആണ് കോപ്പിലെഫ്റ്റിലേയ്ക്കുള്ള പാത. റൈറ്റുകള്‍ റിസര്‍വ്
>> ചെയ്താലേ കോപ്പിലെഫ്റ്റ് പ്രാവര്‍ത്തികമാക്കാനാവൂ. അല്ലെങ്കില്‍ അത്
>> പബ്ലിക് ഡൊമൈനാവും. സ്വതന്ത്രസോഫ്റ്റ്‌വെയര്‍ എന്നാല്‍ പബ്ലിക് ഡൊമൈന്‍
>> എന്നതല്ലല്ലോ.
>>
>>
> കോപ്പിലെഫ്റ്റിലുള്ളവയെല്ലാം പബ്ലിക് ഡൊമൈനിലല്ല എന്നത് ശ്രദ്ധിക്കുമല്ലോ..
> സ്വതന്ത്രസോഫ്‌റ്റ്‌വെയര്‍ എന്നാല്‍ പബ്ലിക് ഡൊമൈനല്ല. നമ്മൂടെ
> റെപ്പോസിറ്ററിയിലുള്ള കോഡെല്ലാം തന്നെ അതതു ഡെവലപ്പര്‍മാര്‍ അനുയോജ്യമെന്നു്
> കരുതുന്ന ലൈസന്‍സില്‍ വിതരണം ചെയ്തിട്ടുള്ളവയാണ്. എന്നാല്‍ വെബ്സൈറ്റിലെ
> കണ്ടന്റ് പബ്ലിക് ഡൊമൈനില്‍ ആവുന്നതില്‍ തെറ്റില്ല എന്നാണ് എന്റെ അഭിപ്രായം .
> പിന്നെ fsf ചെയ്യുന്ന എല്ലാകാര്യങ്ങളും അന്ധമായി ആവര്‍ത്തിക്കേണ്ടതില്ല.
>
>
> ഭൂരിഭാഗം പേര്‍ക്കും വെബ്സൈറ്റിലെ ആ നോട്ടീസ് മാറ്റണമെന്നാണ്
> അഭിപ്രായമെങ്കില്‍ അങ്ങിനെ ചെയ്യാവുന്നതാണ്.
>
>
> But I think that notice conveys a message.
>
>
> പിന്നെ കോപ്പി ചെയ്യുമ്പോഴത്തെ പ്രശ്നം .- കോപ്പിലെഫ്റ്റ് സിമ്പല്‍ ഇതുവരെ
> യുണീക്കോഡ് എന്‍കോഡ് ചെയ്തിട്ടില്ലാത്തതിനാല്‍ (
> https://en.wikipedia.org/wiki/Copyleft#Symbol കാണുക) ഇങ്ങനെ
> ഉപയോഗിക്കുകയോ പകരം ഒരു ചിത്രം ഉപയോഗിക്കുകയോ അല്ലാതെ മറ്റു വഴിയില്ല
> --
> ---
> Regards,
> Hrishi | Stultus
> http://stultus.in
>
More information about the discuss
mailing list