[smc-discuss] Copyright
Hrishi
hrishi.kb at gmail.com
Sat Oct 5 12:12:58 PDT 2013
2013/10/5 Nandakumar <nandakumar96 at gmail.com>
> എങ്കില്‍ അത് ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൗണ്ടേഷനെത്തന്നെ പരിഹസിയ്ക്കലാകും.
> കോപ്പിറൈറ്റ് ആണ് കോപ്പിലെഫ്റ്റിലേയ്ക്കുള്ള പാത. റൈറ്റുകള്‍ റിസര്‍വ്
> ചെയ്താലേ കോപ്പിലെഫ്റ്റ് പ്രാവര്‍ത്തികമാക്കാനാവൂ. അല്ലെങ്കില്‍ അത്
> പബ്ലിക് ഡൊമൈനാവും. സ്വതന്ത്രസോഫ്റ്റ്‌വെയര്‍ എന്നാല്‍ പബ്ലിക് ഡൊമൈന്‍
> എന്നതല്ലല്ലോ.
>
>
കോപ്പിലെഫ്റ്റിലുള്ളവയെല്ലാം പബ്ലിക് ഡൊമൈനിലല്ല എന്നത് ശ്രദ്ധിക്കുമല്ലോ..
സ്വതന്ത്രസോഫ്‌റ്റ്‌വെയര്‍ എന്നാല്‍ പബ്ലിക് ഡൊമൈനല്ല. നമ്മൂടെ
റെപ്പോസിറ്ററിയിലുള്ള കോഡെല്ലാം തന്നെ അതതു ഡെവലപ്പര്‍മാര്‍ അനുയോജ്യമെന്നു്
കരുതുന്ന ലൈസന്‍സില്‍ വിതരണം ചെയ്തിട്ടുള്ളവയാണ്. എന്നാല്‍ വെബ്സൈറ്റിലെ
കണ്ടന്റ് പബ്ലിക് ഡൊമൈനില്‍ ആവുന്നതില്‍ തെറ്റില്ല എന്നാണ് എന്റെ അഭിപ്രായം .
പിന്നെ fsf ചെയ്യുന്ന എല്ലാകാര്യങ്ങളും അന്ധമായി ആവര്‍ത്തിക്കേണ്ടതില്ല.
ഭൂരിഭാഗം പേര്‍ക്കും വെബ്സൈറ്റിലെ ആ നോട്ടീസ് മാറ്റണമെന്നാണ്
അഭിപ്രായമെങ്കില്‍ അങ്ങിനെ ചെയ്യാവുന്നതാണ്.
But I think that notice conveys a message.
പിന്നെ കോപ്പി ചെയ്യുമ്പോഴത്തെ പ്രശ്നം .- കോപ്പിലെഫ്റ്റ് സിമ്പല്‍ ഇതുവരെ
യുണീക്കോഡ് എന്‍കോഡ് ചെയ്തിട്ടില്ലാത്തതിനാല്‍ (
https://en.wikipedia.org/wiki/Copyleft#Symbol കാണുക) ഇങ്ങനെ
ഉപയോഗിക്കുകയോ പകരം ഒരു ചിത്രം ഉപയോഗിക്കുകയോ അല്ലാതെ മറ്റു വഴിയില്ല
--
---
Regards,
Hrishi | Stultus
http://stultus.in
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131006/de175af9/attachment-0003.htm>
More information about the discuss
mailing list