[smc-discuss] Status Update:
Anivar Aravind
anivar.aravind at gmail.com
Wed Oct 9 19:26:09 PDT 2013
ഇന്നലെ മാറ്റിവെച്ച കോളേജുകളിലോട്ടുള്ള പോക്ക് ഇന്നു കാലത്തു നടക്കും .
രഞ്ജിത്ത് മാഷ് , ഞാന്‍ , സുനീഷ് , ശരത്ത് എന്നിവരാണു് പോകുന്നതു് .
ഞങ്ങള്‍ക്കുള്ള പരിചയങ്ങള്‍ കൂടി ഉപയോഗിക്കാനാവും . സി രവീന്ദ്രനാഥ്
എംഎല്‍എ കൂടി ഉദ്ഘാടനച്ചടങ്ങില്‍ സംബന്ധിക്കാമെന്നു ഇപ്പോള്‍ ഉറപ്പു
പറഞ്ഞിട്ടുണ്ട്
സൂരജ് ഫ്രീഡം ടോസ്റ്റര്‍ പണികള്‍ നടത്തുമെന്നു പ്രതീക്ഷിക്കുന്നു . ഇനി
അതിനായി സമയം ചെലവാക്കേണ്ടതുണ്ട്
നമ്മുടെ ഒരു ഹൈലൈറ്റ് ഇതാണ്. അതിന്റെ കോഡ് ഇന്റര്‍നാഷണലൈസ്
ചെയ്തിരിക്കുമെന്നും കരുതുന്നു .
മീഡിയാ ഭാഗം സ്ട്രോങ്ങ് അല്ല . അതാണു് ഇനി ശ്രദ്ധിക്കേണ്ട ഒരു ഭാഗം .
നാളെ പത്രസമ്മേളനം വിളിച്ചിട്ടുണ്ട് . അതിലേക്കായി പത്രക്കുറിപ്പുകള്‍ ,
വിക്കി പ്രവര്‍ത്തകസംഗമത്തിനു പ്രത്യേകം പത്രക്കുറിപ്പു വേണം. എന്തൊക്കെ
ആകര്‍ഷണങ്ങളാണു് നമുക്കുള്ളതു് എന്നതിനെപ്പറ്റി ചെറുകുറിപ്പുകള്‍ , ലോഗോ
, പോസ്റ്റര്‍ , ഡിസൈനുകളുടെ കോപ്പി എന്നിവ ഉള്ള സിഡി എന്ന രീതിയിലുള്ള
മീഡിയാപാക്ക് തയ്യാറാക്കണം . ഓരോ പാനലിനെപ്പറ്റിയും ചെറുകുറിപ്പുകളും
വേണം . പ്രവീണിനു ഈ ഭാഗം ശ്രദ്ധിക്കാനാവുമോ . സെബിനും സന്തോഷിനും
ശശികുമാര്‍ സാറിനുമൊക്കെ ഇക്കാര്യത്തില്‍ സഹായിക്കാനായിയേക്കും ഇതു്
ഇന്നു വൈകുന്നേരത്തിനുള്ളില്‍ ആവണം
ഇന്നത്തെ മാതൃഭൂമി നഗരത്തില്‍ പ്രാധാന്യത്തോടെ വാര്‍ത്ത വന്നിട്ടുണ്ട് .
http://digitalpaper.mathrubhumi.com/c/1754570
മറ്റൊരു പ്രധാന കാര്യം സ്റ്റിക്കറുകള്‍ , പാര്‍ട്ടിസിപ്പേഷന്‍
സര്‍ട്ടിഫിക്കറ്റ് , ടീഷര്‍ട്ട് എന്നിവയുടെ ഡിസൈന്‍ ആണു്. ഇതു് ഉടന്‍
തന്നെ ആവുകയും നാളെയെങ്കിലും പ്രിന്റിങ്ങിനു് ഏല്‍പ്പിക്കുകയും
ചെയ്യേണ്ടതാണു്. അല്ലെങ്കില്‍ പൂജ മുടക്കിന്റെ പ്രശ്നത്താല്‍
വൈകിയേക്കും .
അതുപോലെത്തന്നെ ബോര്‍ഡുകളുടെ ഡിസൈന്‍ കാര്യത്തില്‍ സഹായം അവശ്യമുണ്ട്.
പറ്റുന്നവര്‍ മനോജ്, ഋഷി , സന്തോഷ് എന്നിവരുമായി ബന്ധപ്പെടുക . ഇന്നു
രാത്രിയിലെങ്കിലും ഡിസൈന്‍ നല്‍കണം .
~ regards
Anivar
--
"[It is not] possible to distinguish between 'numerical' and 'nonnumerical'
algorithms, as if numbers were somehow different from other kinds of precise
information." - Donald Knuth
More information about the discuss
mailing list