[smc-discuss] Status Update:

sooraj kenoth soorajkenoth at gmail.com
Thu Oct 10 04:39:55 PDT 2013


2013, ഒക്ടോബർ 10 7:56 AM നു, Anivar Aravind <anivar.aravind at gmail.com> എഴുതി:
> ഇന്നലെ മാറ്റിവെച്ച കോളേജുകളിലോട്ടുള്ള പോക്ക് ഇന്നു കാലത്തു നടക്കും .
> രഞ്ജിത്ത് മാഷ് , ഞാന്‍ , സുനീഷ് , ശരത്ത് എന്നിവരാണു് പോകുന്നതു് .

ഇന്നലെ വിമലകോളേജിലും GEC യിലുമാണ് പോയത്. GEC-യില്‍
പ്രിന്‍സിപ്പാളിനേയും കമ്പ്യൂട്ടര്‍ സയന്‍സ് HODയെയും കണ്ടു. അവിടെ
ക്ലാസില്‍ സംസാരിക്കുകയും ചെയ്തു. KSSP-യിലെ ഒരു സുഹൃത്തായ ജോസ് വഴി
GEC-യിലെ വിദ്യാര്‍ത്ഥിയായ അഞ്ജലിയെ പരിചയപ്പെട്ടു. അതുവഴി കൂടുതല്‍
വിദ്യര്‍ത്ഥികളെ പരിചയപ്പെടാന്‍ സാധിച്ചു. അവിടെ നിന്ന് ഒരു പത്തിരുപത്
പേരെ നമ്മുടെ സഹായത്തിന് കി‍ട്ടുമെന്ന് പ്രതീക്ഷിക്കാം.

വിമല കോളേജില്‍ മലയാളം ഹെഡിനെ കണ്ടു. അവിടുന്ന പരമാവധി പത്ത് കുട്ടികള്‍
പരിപാടിയില്‍ പങ്കെടുക്കും എന്ന് പറഞ്ഞു.

തിരുവനന്തപുരത്തുള്ളവരുടെ ശ്രദ്ധയ്ക്ക്. ഗവര്‍മെന്റ് വനിതാ കോളേജില്‍
നിന്നും LBS-ല്‍ നിന്നും അതുപോലെ യൂനിവേര്‍സിറ്റിയിലെ മലയാളം,
ബയോഇന്‍ഫോര്‍മാറ്റിക്സ് വിഭാഗത്തില്‍ നിന്നും ആളുകള്‍ വരും
എന്നറിയിച്ചിരുന്നു. അവരെ ഒന്ന് വിളിച്ച് കാര്യങ്ങള്‍ ഉറപ്പ് വരുത്തണം.

> സൂരജ്  ഫ്രീഡം ടോസ്റ്റര്‍ പണികള്‍ നടത്തുമെന്നു പ്രതീക്ഷിക്കുന്നു . ഇനി
> അതിനായി സമയം ചെലവാക്കേണ്ടതുണ്ട്
> നമ്മുടെ ഒരു ഹൈലൈറ്റ് ഇതാണ്. അതിന്റെ കോഡ് ഇന്റര്‍നാഷണലൈസ്
> ചെയ്തിരിക്കുമെന്നും കരുതുന്നു .

ടോസ്റ്ററിന്റെ hardware ഭാഗം മാത്രമേ ഞാന്‍ ചെയ്യന്നുള്ളൂ. അത്
ചെയ്തുകൊണ്ടിരിക്കുന്നു. കോഡ് internationalise ചെയ്യുന്നത് എളുപ്പമല്ല,
പെട്ടന്ന് തീരുകയും ഇല്ല. from scratch code മാറ്റണം. ഇപ്പോ x86 കോഡ്
arm-ലേക്ക് പോര്‍ട്ട് ചെയ്തു. കൂടാതെ നിലവില്ലാത്ത ഒരു പാട് dependencies
അതിനുണ്ടായിരുന്നു. എല്ലാം ശരിയാക്കി കോഡോടുന്ന പരുവത്തിലായി. ഇനിയും പണി
ബാക്കിയുണ്ട്. തിരുവനന്തപുരത്ത് വെച്ച നടന്ന ഹാക്ക് നൈറ്റുകളിലാണ് ഇതിലെ
ഒരു ഭാഗം ചെയ്തത്.

ടോസ്റ്ററിനെ കുറിച്ചുള്ള വിശദവിവരങ്ങള്‍ രണ്ട് ദിവസത്തിനകം അറിയിക്കാം.

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list