[smc-discuss] #SMC12 മാദ്ധ്യമങ്ങളും മലയാളം കമ്പ്യൂട്ടിങ്ങും: ചര്‍ച്ചയ്ക്കു് ഒരാമുഖം

Rajeesh K Nambiar rajeeshknambiar at gmail.com
Fri Oct 11 00:33:59 PDT 2013


ഒന്നാന്തരം ലേഖനം.
ചില ചെറിയ തിരുത്തലുകള്‍ നിര്‍ദ്ദേശിക്കുന്നു.

>
> മലയാളത്തിന്റെ രൂപമാത്രപ്രതിനിധാനം അച്ചടിയില്‍ സാധ്യമായ നാള്‍ മുതല്‍
> മലയാളപത്രങ്ങള്‍ ഡിടിപി ഉപ­യോഗിക്കുന്നുണ്ടു്. എന്നാല്‍ അവ ആസ്കി
> ഫോണ്ടുകളുടെ മുകളില്‍ മലയാളലിപിയുടെ ചിത്രണം
> സാധ്യമാക്കുകയാ­യിരുന്നതിനാല്‍ സേര്‍ച്ചിങ്, സോര്‍ട്ടിങ്
> എന്നിവയടക്കമുള്ള കമ്പ്യൂട്ടിങ്ങിന്റെ മെച്ചപ്പെട്ട ഉപയോഗത്തിലേക്കു്
> വളര്‍ന്നിരുന്നില്ല.

ഭാഷാ കം‌പ്യൂട്ടിങിലെ ഒരു പൊതുവായ തെറ്റിദ്ധാരണ 'ആസ്കി ഡാറ്റ' എന്നതിനു
പകരം 'ആസ്കി ഫോണ്ട്' എന്നുപയോഗിക്കുന്നതാണ്. ആസ്കിയിലെ വിവരശേഖരണമാണു
സെര്‍‌ച്ചിങ്, സോര്‍‌ട്ടിങ് ആദിയായ വിവരസംസ്കരണ പ്രക്രിയകള്‍ക്ക്
വിഘാതമായി നില്‍ക്കുന്നത്. ഫോണ്ടുകള്‍ (ആസ്കിയായാലും യൂണികോഡായാലും) ആ
ഡിജിറ്റല്‍ വിവരത്തെ ചിത്രീകരിക്കുന്നുവെന്നേയുള്ളൂ.

>
> ആസ്കിയുടെ കാലം യൂണിക്കോഡിനു് വഴിമാറിക്കഴിഞ്ഞു. കേരളകൌമുദി ദിനപ്പത്രം
> പ്രിന്റിങ് അടക്കം പൂര്‍ണ്ണ­മായും യൂണിക്കോഡിലേക്കു് മാറി. ദീര്‍ഘകാലമായി
> മാതൃഭൂമി, ദേശാഭിമാനി, മംഗളം, മാധ്യമം, തേജസ് തുടങ്ങിയ പത്രങ്ങളും
> ഏഷ്യാനെറ്റ്, ഇന്ത്യവിഷന്‍, റിപ്പോര്‍ട്ടര്‍, മുതലായ ചാനലുകളും അവരുടെ
> വെബ് സാന്നിദ്ധ്യം അടയാളപ്പെടുത്തുന്നതു് യൂണിക്കോഡ് ഫോണ്ടുകള്‍
> ഉപയോഗപ്പെടുത്തിയാണു്.

യുണികോഡ് ഡാറ്റയും അതു ചിത്രീകരിക്കാനുതകുന്ന യുണികോഡ് ഫോണ്ടുകളുമുപയോഗിച്ചാണ്.

>
> ശാസ്ത്രപ്രസാധനത്തിനായി ലോകത്തിലെ പ്രധാനജേണലുകള്‍ ആശ്രയിക്കുന്ന
> ലാറ്റെക് / സീടെക്‍ മാര്‍ക്‍ അപ് ലാങ്വേജിന്റെ സഹായത്തോടെ മലയാളത്തിലും

ടെക്‍ ഒരു സമ്പൂര്‍ണ്ണ ടൈപ്സെറ്റിങ് എന്‍‌ജിനാണ്, മാര്‍ക് അപ് ലാങ്വേജ്
അതിന്റെ ഒരു പാളി (layer) മാത്രം.

>



-- 
Cheers,
Rajeesh
http://rajeeshknambiar.wordpress.com


More information about the discuss mailing list