[smc-discuss] #SMC12 മാദ്ധ്യമങ്ങളും മലയാളം കമ്പ്യൂട്ടിങ്ങും: ചര്‍ച്ചയ്ക്കു് ഒരാമുഖം

Sebin Jacob sebinajacob at gmail.com
Fri Oct 11 02:20:27 PDT 2013


2013/10/11 rajesh tc <tcrajeshin at gmail.com>

> രണ്ട് കാര്യങ്ങള്‍.
> കേരളകൗമുദി യൂണിക്കോഡ് ഫോണ്ടിലാണോ അച്ചടിക്കുന്നതെന്ന് സംശയമുണ്ട്. അവര്‍
> ഇപ്പോഴും പഴയ തൂലിക സമ്പ്രദായത്തില്‍ എസ്‌സോഫ്റ്റ്‌സ് വീണ എംഎല്‍ എന്ന
> ഫോണ്ടാണ് ഉപയോഗിക്കുന്നതെന്നാണ് എനിക്കു തോന്നുന്നത്.
>

ഇക്കാര്യം ഞാന്‍ വിളിച്ചന്വേഷിച്ചിരുന്നു. ന്യൂസ് ട്രാക്‍ എന്ന പിഎച്ച്പിയില്‍
സ്വന്തമായി വികസിപ്പിച്ചെടുത്ത വര്‍ക്‍ ഫ്ലോ മാനേജ്മെന്റ് സിസ്റ്റം കേരളകൌമുദി
ഉപയോഗിക്കുന്നുണ്ടു്. ഇതില്‍ കമ്പോസിങ് മുതല്‍ എല്ലാം യൂണിക്കോഡിലാണു്.
ഇന്‍ഡിസൈന്‍ ഉപയോഗിച്ചാണു് പേജിനേഷന്‍ ചെയ്യുന്നതു്. ഇന്‍ഡിസൈന്‍ തേര്‍ഡ്
പാര്‍ട്ടി പ്ലഗിന്റെ സഹായത്തോടെ സമ്പൂര്‍ണ്ണ യൂണിക്കോഡ് പിന്തുണ
നല്‍കുന്നുണ്ടു്. രാഹുല്‍ എന്നയാള്‍ കേരളകൌമുദിക്കുവേണ്ടി ഇന്‍ഹൌസായി
വികസിപ്പിച്ച ഏതാനും യൂണിക്കോഡ് ഫോണ്ടുകളാണു് തലക്കെട്ടിനും മാറ്ററിനുമായി
ഉപയോഗിക്കുന്നതു്. അല്ലാതെ, ആസ്കിയിലേക്കു് തിരികെ കണ്‍വേര്‍ട്ട്
ചെയ്യുന്നില്ല.
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131011/d6fb84de/attachment-0003.htm>


More information about the discuss mailing list