[smc-discuss] interactive session streaming

sooraj kenoth soorajkenoth at gmail.com
Fri Sep 27 22:11:31 PDT 2013


2013/9/27 mshameers <mshameers at gmail.com>:
> Hi Sooraj,
>
> We have some doubts regarding the online interactive session streaming
> requirements.
>
> Do we need to share the screen while taking session, for slides?

സ്ലൈഡുകള്‍ക്കും അതുപോലെ കോഡും അതുപോലുള്ളതും കാണിക്കാന്‍ സ്ക്രീന്‍
പങ്കുവെക്കാനുള്ള സൌകര്യം വേണം.

> How many instances/ sessions will be there at a time for a session?

MES കുറ്റിപ്പുറം, വിദ്യ എഞ്ചീനിയറിങ്ങ് കോളേജ് തൃശ്ശൂര്‍, തിരുവനന്തപുരം
എന്‍ഞ്ചിനീയറിങ്ങ് കോളേജ് എന്നിവയാണ് പ്രധാന സ്ഥങ്ങള്‍. അതുകൂടാതെ LBS
വനിതാ കോളേ‍ജും താല്പര്യം അറിയിച്ചിട്ടുണ്ട്. അവരെയും ഉള്‍കൊള്ളിക്കണം.
പിന്നെ ബാക്കി എല്ലായിടത്തും യൂട്യൂബ് വിഡിയോ കാണുന്നത് പോലെ കാണാന്‍
പറ്റണം

> Do we need to record the session for future?

കിട്ടായാല്‍ നല്ലത്. :)

> Do you have any application in mind for this?

ഒന്നും കിട്ടിയില്ലേല്‍ ഗുഗിള്‍ ഹാങ്ങ് ഔട്ട്(തൂക്കി പൊറത്തിടല്‍ ;) ) ഉപയോഗിക്കാം.

> When do you expect this to be done?

ഇപ്പഴേ വൈകി. നാളെ പറ്റുമെങ്കില്‍ നാളെ, അല്ലേല്‍ എത്രയും പെട്ടന്ന്.
എന്തായാലും ചുരുങ്ങിയത് 5ാം തീയതി എങ്കിലും പരിപാടി നടത്താന്‍ പറ്റണം,
അപ്പോ ഒരു ഒന്നാം തീയതി എങ്കിലും ട്രയല്‍ ഓടിക്കണം

> Also, do we have a server space to setup?

SMC-ക്ക് സ്വന്തമായി സെര്‍വര്‍ ഉണ്ട്. അതുപയോഗിക്കാന്‍
പറ്റിയില്ലെങ്കില്‍ എന്റെ കയ്യില്‍ ഒരു സെര്‍വര്‍ ഉണ്ട്. എന്തൊക്കെ
കിട്ടും എന്ന് നോക്കണ്ട. ആരെ കൊന്നിട്ടായാലും പരിപാടി നടക്കണം.
വേണ്ടതൊക്കെ സംഘടിപ്പിക്കാം.

പ്രധാനപ്പെട്ട കാര്യം. പരിപാടി നടത്തുന്ന കോളേജിലെ കുട്ടികളെ കൊണ്ട്
കാര്യങ്ങള്‍ ചെയ്യിക്കണം. നിങ്ങള്‍ ചെയ്യാന്‍ നില്കുന്നതിന് പകരം
മേല്‍നോട്ടക്കാരായാല്‍ മതി. തിരുവനന്തപുരം എന്‍ഞ്ചിനീയറിങ്ങ് കോളേജിലെ
പിള്ളാര് ഇപ്പോ തന്നെ പണി തൊടങ്ങി. LBS-ലെ പിള്ളാര്‍ക്ക് എന്ത് ചെയ്യണം
എന്നറിയില്ല, അവര്‍ക്ക് കാര്യങ്ങള്‍ പറഞ്ഞ് കൊടുക്കണം. MES-ല്‍
രാജുസാറിനോട് പറഞ്ഞിട്ടുണ്ട്. വിദ്യിയില്‍ ഷാലി സാറിനോടും
പറഞ്ഞിട്ടുണ്ട്. അവരോടൊക്കെ വിളിച്ച് ഫോളോ അപ്പ് ചെയ്യണം.

@Aneesh
‍ഡാ CET-ലെ കുട്ടികളുടെ മേല്‍വിലാസം എന്റെ കയ്യിലില്ല. അവരെ ഇതില്‍ കണ്ണി
ചേര്‍ക്കണം

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list