[smc-discuss] SMC-Camp: Level1 on 7th

sooraj kenoth soorajkenoth at gmail.com
Tue Sep 3 03:03:43 PDT 2013


പതിനാല് ജില്ലകളില്‍ ഒരേ സമയം നടത്താനാണ് പദ്ധതി ഇട്ടിരുന്നത്. നാളെ
നടക്കുന്ന വഹന പണിമുടക്ക്, വിദ്യാര്‍ത്ഥി സമരങ്ങള്‍, ക്ലാസ്
തീര്‍ന്നിട്ടില്ല തുടങ്ങിയവ കാരണം നമ്മള്‍ പരിപാടിയിട്ട ചില കോളേജുകളില്‍
ശനിയാഴ്ച സ്പെഷല്‍ക്ലാസ് നടക്കും എന്നൊരു അസൌകര്യം അറിയിച്ചിട്ടുണ്ട്.
പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് കൃത്യമായ ഒരു മറുപടിയും
ലഭിക്കത്തതായി ഉള്ളത്. അവിടങ്ങളില്‍ പകരം സ്ഥലം അന്വേഷിക്കുന്നു.

പലക്കാടും ഏതാണ്ട് അതേ അവസ്ഥയാണ്.

ക്യാമ്പ് നടക്കും എന്ന് തീര്‍ത്ത് പറയാവുന്ന ജില്ലകള്‍ ഇവയാണ്

തിരുവനന്തപുരം
എറണാകുളം
തൃശ്ശൂര്‍
വയനാട്
കണ്ണൂര്‍
കാസറഗോഡ്

താഴെപ്പറയുന്ന സ്ഥങ്ങളില്‍ അനുകൂലമായ അവസ്ഥയാണ്. എങ്കിലും ഔദ്യോഗികമായ
മറുപടിക്കായി കാത്തുനില്ക്കുന്നു.

മലപ്പുറം
കൊല്ലം
ഇടുക്കി

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list