[smc-discuss] പത്രക്കുറിപ്പ് : സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് ശില്പശാലകളുടെ സംസ്ഥാനതല ഉദ്ഘാടനവും വ്യാഴവട്ടാഘോഷങ്ങളുടെ ലോഗോ പ്രകാശനവും

Anivar Aravind anivar.aravind at gmail.com
Thu Sep 5 06:34:11 PDT 2013


പ്രസിദ്ധീകരണത്തിനു്
സെപ്റ്റംബര്‍ 5 2013


സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് ശില്പശാലകളുടെ സംസ്ഥാനതല ഉദ്ഘാടനവും
വ്യാഴവട്ടാഘോഷങ്ങളുടെ ലോഗോ പ്രകാശനവും


2001 മുതല്‍ മലയാളഭാഷയുടെ ഡിജിറ്റല്‍ വളര്‍ച്ചക്കൊപ്പം നടന്ന
സ്വതന്ത്രമലയാളംകമ്പ്യൂട്ടി­ങ്ങിന്റെ പ്രവര്‍ത്തനങ്ങളുടെ ഒരു വ്യാഴവട്ടം
തികയുകയാണീവര്‍ഷം. ഒരു വര്‍ഷം നീണ്ടുനില്‍­ക്കുന്ന 12-ആം പിറന്നാള്‍
ആഘോഷങ്ങള്‍ക്കു് ഒക്റ്റോബര്‍ 14, 15 തീയതികളില്‍ തൃശ്ശൂര്‍ സാ­ഹിത്യ അക്കാദമി
ഹാളില്‍ വച്ചു തുടക്കമാകും . ഈ ആഘോഷത്തിന്റെ വിളംബര പരിപാടിക­ളുടെ തുടക്കമായി
കേരളത്തിലുടനീളം നടക്കുന്ന മലയാളം കമ്പ്യൂട്ടിങ്ങ് ശില്പശാല­കളുടെ സംസ്ഥാനതല
ഉദ്ഘാടനവും 'സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴ­വട്ടം'
ആഘോഷത്തിന്റെ ലോഗോ പ്രദര്‍ശനവും സെപ്റ്റംബര്‍ 6, വെള്ളിയാഴ്ച കാലത്തു് 10
മണിക്കു് തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ വച്ചു്
നടക്കുന്ന ആദ്യ ശി­ല്പശാലയില്‍ വൈസ് ചാന്‍സിലര്‍ ശ്രീ കെ ജയകുമാര്‍
നിര്‍വഹിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കേരളത്തിലെ നിരവധി കലാലയങ്ങളിലും
എഞ്ചിനീയറിങ്ങ് കോളേജുകളിലും പോളിടെക്നിക്കുകളിലും മലയാളം കമ്പ്യൂട്ടിങ്ങ്
ശില്പശാലകള്‍ നടക്കും . മലയാളം കമ്പ്യൂട്ടി­ങ്ങിന്റെ പ്രാഥമികകാര്യങ്ങള്‍
വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു നല്‍കുന്ന വിധത്തിലാണ് ശില്പ­ശാലകള്‍
ക്രമീകരിക്കപ്പെട്ടിട്ടുള്ളതു് .


ശില്പശാലകളില്‍ ഭാഷാ സാങ്കേതികവിദ്യ , ഭാഷാ കമ്പ്യൂട്ടിങ്ങ്, കമ്പ്യൂട്ടറില്‍
മലയാളം ഉപ­യോഗിക്കാനുള്ള പരിശീലനം, മലയാള ഭാഷാ കമ്പ്യൂട്ടിങ്ങിലെ പ്രധാന
സംരംഭങ്ങള്‍, നല്ല പ്രോഗ്രാമിങ്ങ് ശീലങ്ങള്‍, ഭാഷാകമ്പ്യൂട്ടിങ്ങിലെ ജോലി
സാധ്യതകള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടും. സ്വതന്ത്ര മലയാളം
കമ്പ്യൂട്ടിങ്ങിലെയും സ്വതന്ത്ര സോഫ്റ്റ് വെയര്‍ രംഗത്തെയും
സന്നദ്ധപ്രവര്‍ത്തകരും IT വിദഗ്ദ്ധരും ക്യാമ്പുകള്‍ക്ക് നേതൃത്വം കൊടുക്കും.
സെപ്റ്റംബര്‍ 7 നു മാത്രം കേരളത്തിലെ ഏഴു് ജില്ലകളില്‍ മലയാളം കമ്പ്യൂട്ടിങ്ങ്
ശില്പശാലകള്‍ നട­ക്കുന്നുണ്ടു്.


കോഴിക്കോട് എന്‍ഐടി വിദ്യാര്‍ത്ഥിയായിരുന്ന ബൈജു എം 2001-ല്‍ ആരംഭിച്ച മലയാളം
ലിനക്സ് എന്ന ഓണ്‍ലൈന്‍ സമൂഹമാണു് ഏതാണ്ടു് പത്തുമാസങ്ങള്‍ക്ക് ശേഷം
'സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്' എന്ന പേരു സ്വീകരിച്ചത്. തുടര്‍ന്നുള്ള 12
വര്‍ഷം കൊണ്ട് മലയാളം കമ്പ്യൂട്ടിങ്ങിനെ കൈപിടിച്ചു നടത്തുവാനും മറ്റേതു
ഇന്ത്യന്‍ ഭാഷയ്ക്കും മാതൃകയാ­ക്കാനും സാധിക്കുന്ന വിധത്തില്‍
വളര്‍ത്തുന്നതില്‍ വലിയൊരു പങ്ക് വഹിക്കാന്‍ സ്വതന്ത്രമല­യാളം
കമ്പ്യൂട്ടിങ്ങിനായി. സ്വതന്ത്ര സോഫ്റ്റ്‌‌വെയറുകളുടെ പ്രാദേശിക­വല്‍കരണം,
ഫോണ്ടുകളുടെ നിര്‍മാണവും പുതുക്കലും കമ്പ്യൂട്ടര്‍ /മൊബൈല്‍
സമ്പര്‍ക്കമുഖ­ങ്ങളിലെ കൃത്യമായ മലയാള ചിത്രീകരണം ഉറപ്പുവരുത്തല്‍,
കമ്പ്യൂട്ടര്‍ / മൊബൈല്‍ ഉപകരണ­ങ്ങളില്‍ മലയാളം ടൈപ്പു ചെയ്യാന്‍ വേണ്ടിയുള്ള
നിരവധി നിവേശകരീതികളുടെ നിര്‍മ്മിക്കലും പുതുക്കലും , എന്നുതുടങ്ങി
ഭാഷാകമ്പ്യൂട്ടിങ്ങിന്റെ ഏതാണ്ടെല്ലാ മേഖലകളിലും വ്യക്തമായ ഇടപെടലുകള്‍ ഈ
കാലയളവുകൊണ്ടു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് നടത്തി. ഇത്തരം
പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരവധി സര്‍ക്കാര്‍ / സര്‍ക്കാരിതര കമ്പ്യൂട്ടിങ്
പ്രവര്‍ത്തനങ്ങളുടേയും ഭാഗമാവാനും , ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡിനു രണ്ടു തവണ
മെന്ററിങ് ഓര്‍ഗനൈസേഷനായി തിരഞ്ഞെടുക്കപ്പെടാനും സ്വതന്ത്രമലയാളം
കമ്പ്യൂട്ടിങ്ങിനു സാധിച്ചു. ഐടി അറ്റ് സ്കൂളിലെ മലയാളലഭ്യത,
കേരളസര്‍ക്കാരിന്റെ 2008 ല്‍ തുടങ്ങിയ മലയാളം കമ്പ്യൂട്ടിങ്ങ് കാമ്പൈന്‍ ,
തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കാനുള്ള സ്വതന്ത്രമായ സാങ്കേതിക
അടിത്തറ നിര്‍മ്മിക്കാനായതും ഈ കൂട്ടായ്മയുടെ ഒരു നേട്ടമാണു്. ഇന്നു്
ഇന്ത്യയിലെ ഏറ്റവും വലിയ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ അധിഷ്ഠിത ഡെവലപ്പര്‍
കൂട്ടായ്മയാണു് സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ് .


ഈ പ്രയാണം ഒരു വ്യാഴവട്ടം തികയ്ക്കുന്നതിന്റെ ആഘോഷപരിപാടികളുടെ ഉദ്ഘാടനമായി
നടത്തുന്ന ദ്വിദിന സമ്മേളനം മലയാളത്തെ കമ്പ്യൂട്ടിങ്ങിനു പ്രാപ്തമാക്കിയ
ഒട്ടനവധി വ്യക്തിക­ളുടെയും കൂട്ടങ്ങളുടെയും ഇടപെടലുകളെ ഓര്‍മ്മിക്കാനും
ആദരിക്കാനും അവരുമായി സംവദിക്കാനും പുതുവഴികളെപ്പറ്റി കൂട്ടായി
അന്വേഷിക്കാനുമുള്ള ഒരു സന്ദര്‍ഭമൊരുക്കല്‍ കൂടി­യാണു്. മലയാളം
കമ്പ്യൂട്ടിങ്ങിലെ നിലവിലുള്ള സ്ഥിതിയും, ഇത്തരം ഇടപെടലുകളുടെ സാം­സ്ക്കാരിക
പ്രസക്തിയും ചര്‍ച്ച ചെയ്യുന്നതോടൊപ്പം മലയാളം കമ്പ്യൂട്ടിങ്ങ് രംഗത്ത്
നിലവിലുള്ള വെല്ലുവിളികളെയും , അവയെ എങ്ങനെ തരണം ചെയ്യാമെന്ന ആലോചനയും ഓരോ
രംഗ­ങ്ങളിലേയും വിദഗ്ദ്ധര്‍ പങ്കെടുക്കുന്ന പാനല്‍ ചര്‍ച്ചകളും ഈ പരിപാടിയുടെ
ഭാഗമായുണ്ടാവും. ഈ വര്‍ഷം സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിനു കീഴില്‍ ഗൂഗിള്‍
സമ്മര്‍ ഓഫ് കോഡ് പ്രൊജ­ക്റ്റുകള്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ പ്രൊജക്റ്റ്
അവതരണവും ഇതോടൊപ്പം നടക്കും. മലയാ­ളംകമ്പ്യൂട്ടിങ്ങ് പ്രദര്‍ശനങ്ങളും
ശില്പശാലകളും ഹാക്കത്തോണുകളും രണ്ടു ദിവസങ്ങളിലും സമാന്തരമായി ഉണ്ടായിരിക്കും.
ഒപ്പം മലയാളം വിക്കിമീഡിയ പ്രവര്‍ത്തകരുടെ മുന്‍കൈയി­ലുള്ള വിക്കിപഠനശിബിരവും
ഇതോടൊപ്പം നടക്കും . സാഹിത്യകാരന്മാരും സാംസ്കാരിക­പ്രവര്‍ത്തകരും
മാധ്യമപ്രവര്‍ത്തരും മലയാളം കമ്പ്യൂട്ടിങ്ങ് ശ്രമങ്ങളില്‍ പങ്കെടുക്കുന്നവരും
മറ്റു ഇന്ത്യന്‍ ഭാഷകളിലെ കമ്പ്യൂട്ടിങ്ങ് രംഗത്തുപ്രവര്‍ത്തിക്കുന്നവരും
എല്ലാം വിവിധ ചര്‍ച്ചകളില്‍ പങ്കാളികളാവും


ഈ സമ്മേളനത്തിന്റെ വിളംബരമെന്നോണമാണു് സെപ്റ്റംബര്‍ ആദ്യവാരം മുതല്‍
കേരള­ത്തിലെ എല്ലാ ജില്ലകളിലെയും വിവിധ വിദ്യാഭ്യാസ , സാംസ്കാരിക
സ്ഥപനങ്ങളുമായി സഹകരിച്ച് മലയാളം കമ്പ്യൂട്ടിങ്ങ് ശില്പശാലകള്‍
സംഘടിപ്പിക്കുന്നതു്


കൂടുതല്‍ വിവരങ്ങള്‍ക്കും ശില്പശാലകള്‍ക്ക് ആതിഥ്യം വഹിക്കാന്‍
താല്പര്യമുള്ളസ്ഥാപന­ങ്ങള്‍ക്കും 9946066907 , 9995551549, 09448063780 എന്നീ
നമ്പറുകളില്‍ ബന്ധപ്പെടാ­വുന്നതാണു്


സെപ്റ്റംബര്‍ 7 നു മലയാളം കമ്പ്യൂട്ടിങ്ങ് ശില്പശാലകള്‍ നടക്കുന്ന സ്ഥലങ്ങള്‍:

പയ്യന്നൂര്‍ വനിതാ പോളിടെക്നിക്‍, കണ്ണൂര്‍,
വയനാട് എഞ്ചിനീയറിങ്ങ് കോളേജ്,
Sreepathy Institute of Management And Technology- പാലക്കാട്,
കുന്ദംകുളം പോളിടെക്നിക്‍ , തൃശ്ശൂര്‍,
Albertian Institute of Science and Technology (AISAT) - എറണാകുളം,
ചേര്‍ത്തല പോളിടെക്നിക്‍ , ആലപ്പുഴ ,
മുട്ടം പോളിടെക്നിക്‍ , ഇടുക്കി
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130905/00d26681/attachment-0002.htm>
-------------- next part --------------
A non-text attachment was scrubbed...
Name: SMC-Camp-Announcement-PressRelease.pdf
Type: application/pdf
Size: 79322 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130905/00d26681/SMC-Camp-Announcement-PressRelease-0002.pdf>


More information about the discuss mailing list