[smc-discuss] പത്രക്കുറിപ്പ് : സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് ശില്പശാലകളുടെ സംസ്ഥാനതല ഉദ്ഘാടനവും വ്യാഴവട്ടാഘോഷങ്ങളുടെ ലോഗോ പ്രകാശനവും
sooraj kenoth
soorajkenoth at gmail.com
Thu Sep 5 06:39:46 PDT 2013
> സെപ്റ്റംബര്‍ 7 നു മലയാളം കമ്പ്യൂട്ടിങ്ങ് ശില്പശാലകള്‍ നടക്കുന്ന സ്ഥലങ്ങള്‍:
> മുട്ടം പോളിടെക്നിക്‍ , ഇടുക്കി
ഒരു തിരുത്തുണ്ട്. മുട്ടത്ത് 14-ന് ആണ് ക്യാമ്പ്. അവിടെ തീയതി
ചേര്‍ക്കാന്‍ വിട്ടുപോയതില്‍ ക്ഷമ ചോദിക്കുന്നു.
--
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"
2013, സെപ്റ്റംബർ 5 7:04 PM നു, Anivar Aravind <anivar.aravind at gmail.com> എഴുതി:
>
> പ്രസിദ്ധീകരണത്തിനു്
> സെപ്റ്റംബര്‍ 5 2013
>
>
> സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് ശില്പശാലകളുടെ സംസ്ഥാനതല ഉദ്ഘാടനവും
> വ്യാഴവട്ടാഘോഷങ്ങളുടെ ലോഗോ പ്രകാശനവും
>
>
> 2001 മുതല്‍ മലയാളഭാഷയുടെ ഡിജിറ്റല്‍ വളര്‍ച്ചക്കൊപ്പം നടന്ന
> സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ പ്രവര്‍ത്തനങ്ങളുടെ ഒരു വ്യാഴവട്ടം
> തികയുകയാണീവര്‍ഷം. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന 12-ആം പിറന്നാള്‍
> ആഘോഷങ്ങള്‍ക്കു് ഒക്റ്റോബര്‍ 14, 15 തീയതികളില്‍ തൃശ്ശൂര്‍ സാഹിത്യ അക്കാദമി
> ഹാളില്‍ വച്ചു തുടക്കമാകും . ഈ ആഘോഷത്തിന്റെ വിളംബര പരിപാടികളുടെ തുടക്കമായി
> കേരളത്തിലുടനീളം നടക്കുന്ന മലയാളം കമ്പ്യൂട്ടിങ്ങ് ശില്പശാലകളുടെ സംസ്ഥാനതല
> ഉദ്ഘാടനവും 'സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടം' ആഘോഷത്തിന്റെ
> ലോഗോ പ്രദര്‍ശനവും സെപ്റ്റംബര്‍ 6, വെള്ളിയാഴ്ച കാലത്തു് 10 മണിക്കു് തിരൂര്‍
> തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ വച്ചു് നടക്കുന്ന ആദ്യ
> ശില്പശാലയില് വൈസ് ചാന്‍സിലര്‍ ശ്രീ കെ ജയകുമാര്‍ നിര്‍വഹിക്കും.
> തുടര്‍ന്നുള്ള ദിവസങ്ങളില്‍ കേരളത്തിലെ നിരവധി കലാലയങ്ങളിലും എഞ്ചിനീയറിങ്ങ്
> കോളേജുകളിലും പോളിടെക്നിക്കുകളിലും മലയാളം കമ്പ്യൂട്ടിങ്ങ് ശില്പശാലകള്‍
> നടക്കും . മലയാളം കമ്പ്യൂട്ടിങ്ങിന്റെ പ്രാഥമികകാര്യങ്ങള്‍
> വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു നല്‍കുന്ന വിധത്തിലാണ് ശില്പശാലകള്‍
> ക്രമീകരിക്കപ്പെട്ടിട്ടുള്ളതു് .
>
>
> ശില്പശാലകളില്‍ ഭാഷാ സാങ്കേതികവിദ്യ , ഭാഷാ കമ്പ്യൂട്ടിങ്ങ്, കമ്പ്യൂട്ടറില്‍
> മലയാളം ഉപയോഗിക്കാനുള്ള പരിശീലനം, മലയാള ഭാഷാ കമ്പ്യൂട്ടിങ്ങിലെ പ്രധാന
> സംരംഭങ്ങള്‍, നല്ല പ്രോഗ്രാമിങ്ങ് ശീലങ്ങള്‍, ഭാഷാകമ്പ്യൂട്ടിങ്ങിലെ ജോലി
> സാധ്യതകള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടും. സ്വതന്ത്ര മലയാളം
> കമ്പ്യൂട്ടിങ്ങിലെയും സ്വതന്ത്ര സോഫ്റ്റ് വെയര്‍ രംഗത്തെയും
> സന്നദ്ധപ്രവര്‍ത്തകരും IT വിദഗ്ദ്ധരും ക്യാമ്പുകള്‍ക്ക് നേതൃത്വം കൊടുക്കും.
> സെപ്റ്റംബര്‍ 7 നു മാത്രം കേരളത്തിലെ ഏഴു് ജില്ലകളില്‍ മലയാളം കമ്പ്യൂട്ടിങ്ങ്
> ശില്പശാലകള്‍ നടക്കുന്നുണ്ടു്.
>
>
> കോഴിക്കോട് എന്‍ഐടി വിദ്യാര്‍ത്ഥിയായിരുന്ന ബൈജു എം 2001-ല്‍ ആരംഭിച്ച മലയാളം
> ലിനക്സ് എന്ന ഓണ്‍ലൈന്‍ സമൂഹമാണു് ഏതാണ്ടു് പത്തുമാസങ്ങള്‍ക്ക് ശേഷം 'സ്വതന്ത്ര
> മലയാളം കമ്പ്യൂട്ടിങ്ങ്' എന്ന പേരു സ്വീകരിച്ചത്. തുടര്‍ന്നുള്ള 12 വര്‍ഷം
> കൊണ്ട് മലയാളം കമ്പ്യൂട്ടിങ്ങിനെ കൈപിടിച്ചു നടത്തുവാനും മറ്റേതു ഇന്ത്യന്‍
> ഭാഷയ്ക്കും മാതൃകയാക്കാനും സാധിക്കുന്ന വിധത്തില്‍ വളര്‍ത്തുന്നതില്‍ വലിയൊരു
> പങ്ക് വഹിക്കാന്‍ സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിനായി. സ്വതന്ത്ര
> സോഫ്റ്റ്‌വെയറുകളുടെ പ്രാദേശികവല്കരണം, ഫോണ്ടുകളുടെ നിര്‍മാണവും പുതുക്കലും
> കമ്പ്യൂട്ടര്‍ /മൊബൈല്‍ സമ്പര്‍ക്കമുഖങ്ങളിലെ കൃത്യമായ മലയാള ചിത്രീകരണം
> ഉറപ്പുവരുത്തല്‍, കമ്പ്യൂട്ടര്‍ / മൊബൈല്‍ ഉപകരണങ്ങളില്‍ മലയാളം ടൈപ്പു
> ചെയ്യാന്‍ വേണ്ടിയുള്ള നിരവധി നിവേശകരീതികളുടെ നിര്‍മ്മിക്കലും പുതുക്കലും ,
> എന്നുതുടങ്ങി ഭാഷാകമ്പ്യൂട്ടിങ്ങിന്റെ ഏതാണ്ടെല്ലാ മേഖലകളിലും വ്യക്തമായ
> ഇടപെടലുകള്‍ ഈ കാലയളവുകൊണ്ടു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് നടത്തി. ഇത്തരം
> പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരവധി സര്‍ക്കാര്‍ / സര്‍ക്കാരിതര കമ്പ്യൂട്ടിങ്
> പ്രവര്‍ത്തനങ്ങളുടേയും ഭാഗമാവാനും , ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡിനു രണ്ടു തവണ
> മെന്ററിങ് ഓര്‍ഗനൈസേഷനായി തിരഞ്ഞെടുക്കപ്പെടാനും സ്വതന്ത്രമലയാളം
> കമ്പ്യൂട്ടിങ്ങിനു സാധിച്ചു. ഐടി അറ്റ് സ്കൂളിലെ മലയാളലഭ്യത,
> കേരളസര്‍ക്കാരിന്റെ 2008 ല്‍ തുടങ്ങിയ മലയാളം കമ്പ്യൂട്ടിങ്ങ് കാമ്പൈന്‍ ,
> തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കാനുള്ള സ്വതന്ത്രമായ സാങ്കേതിക
> അടിത്തറ നിര്‍മ്മിക്കാനായതും ഈ കൂട്ടായ്മയുടെ ഒരു നേട്ടമാണു്. ഇന്നു്
> ഇന്ത്യയിലെ ഏറ്റവും വലിയ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ അധിഷ്ഠിത ഡെവലപ്പര്‍
> കൂട്ടായ്മയാണു് സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ് .
>
>
> ഈ പ്രയാണം ഒരു വ്യാഴവട്ടം തികയ്ക്കുന്നതിന്റെ ആഘോഷപരിപാടികളുടെ ഉദ്ഘാടനമായി
> നടത്തുന്ന ദ്വിദിന സമ്മേളനം മലയാളത്തെ കമ്പ്യൂട്ടിങ്ങിനു പ്രാപ്തമാക്കിയ
> ഒട്ടനവധി വ്യക്തികളുടെയും കൂട്ടങ്ങളുടെയും ഇടപെടലുകളെ ഓര്‍മ്മിക്കാനും
> ആദരിക്കാനും അവരുമായി സംവദിക്കാനും പുതുവഴികളെപ്പറ്റി കൂട്ടായി
> അന്വേഷിക്കാനുമുള്ള ഒരു സന്ദര്‍ഭമൊരുക്കല്‍ കൂടിയാണു്. മലയാളം
> കമ്പ്യൂട്ടിങ്ങിലെ നിലവിലുള്ള സ്ഥിതിയും, ഇത്തരം ഇടപെടലുകളുടെ സാംസ്ക്കാരിക
> പ്രസക്തിയും ചര്‍ച്ച ചെയ്യുന്നതോടൊപ്പം മലയാളം കമ്പ്യൂട്ടിങ്ങ് രംഗത്ത്
> നിലവിലുള്ള വെല്ലുവിളികളെയും , അവയെ എങ്ങനെ തരണം ചെയ്യാമെന്ന ആലോചനയും ഓരോ
> രംഗങ്ങളിലേയും വിദഗ്ദ്ധര്‍ പങ്കെടുക്കുന്ന പാനല്‍ ചര്‍ച്ചകളും ഈ പരിപാടിയുടെ
> ഭാഗമായുണ്ടാവും. ഈ വര്‍ഷം സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിനു കീഴില്‍ ഗൂഗിള്‍
> സമ്മര്‍ ഓഫ് കോഡ് പ്രൊജക്റ്റുകള്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ പ്രൊജക്റ്റ്
> അവതരണവും ഇതോടൊപ്പം നടക്കും. മലയാളംകമ്പ്യൂട്ടിങ്ങ് പ്രദര്‍ശനങ്ങളും
> ശില്പശാലകളും ഹാക്കത്തോണുകളും രണ്ടു ദിവസങ്ങളിലും സമാന്തരമായി ഉണ്ടായിരിക്കും.
> ഒപ്പം മലയാളം വിക്കിമീഡിയ പ്രവര്‍ത്തകരുടെ മുന്‍കൈയിലുള്ള വിക്കിപഠനശിബിരവും
> ഇതോടൊപ്പം നടക്കും . സാഹിത്യകാരന്മാരും സാംസ്കാരികപ്രവര്‍ത്തകരും
> മാധ്യമപ്രവര്‍ത്തരും മലയാളം കമ്പ്യൂട്ടിങ്ങ് ശ്രമങ്ങളില്‍ പങ്കെടുക്കുന്നവരും
> മറ്റു ഇന്ത്യന്‍ ഭാഷകളിലെ കമ്പ്യൂട്ടിങ്ങ് രംഗത്തുപ്രവര്‍ത്തിക്കുന്നവരും
> എല്ലാം വിവിധ ചര്‍ച്ചകളില്‍ പങ്കാളികളാവും
>
>
> ഈ സമ്മേളനത്തിന്റെ വിളംബരമെന്നോണമാണു് സെപ്റ്റംബര്‍ ആദ്യവാരം മുതല്‍
> കേരളത്തിലെ എല്ലാ ജില്ലകളിലെയും വിവിധ വിദ്യാഭ്യാസ , സാംസ്കാരിക
> സ്ഥപനങ്ങളുമായി സഹകരിച്ച് മലയാളം കമ്പ്യൂട്ടിങ്ങ് ശില്പശാലകള്‍
> സംഘടിപ്പിക്കുന്നതു്
>
>
> കൂടുതല്‍ വിവരങ്ങള്‍ക്കും ശില്പശാലകള്‍ക്ക് ആതിഥ്യം വഹിക്കാന്‍
> താല്പര്യമുള്ളസ്ഥാപനങ്ങള്ക്കും 9946066907 , 9995551549, 09448063780 എന്നീ
> നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണു്
>
>
> സെപ്റ്റംബര്‍ 7 നു മലയാളം കമ്പ്യൂട്ടിങ്ങ് ശില്പശാലകള്‍ നടക്കുന്ന സ്ഥലങ്ങള്‍:
>
> പയ്യന്നൂര്‍ വനിതാ പോളിടെക്നിക്‍, കണ്ണൂര്‍,
> വയനാട് എഞ്ചിനീയറിങ്ങ് കോളേജ്,
> Sreepathy Institute of Management And Technology- പാലക്കാട്,
> കുന്ദംകുളം പോളിടെക്നിക്‍ , തൃശ്ശൂര്‍,
> Albertian Institute of Science and Technology (AISAT) - എറണാകുളം,
> ചേര്‍ത്തല പോളിടെക്നിക്‍ , ആലപ്പുഴ ,
> മുട്ടം പോളിടെക്നിക്‍ , ഇടുക്കി
>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
--
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"
More information about the discuss
mailing list