[smc-discuss] ഇന്റര്‍നെറ്റ് കഫേകളും സ്വതന്ത്രസോഫ്റ്റ്‌വെയറും
Nandakumar
nandakumar96 at gmail.com
Fri Sep 13 22:26:11 PDT 2013
രണ്ടുകൊല്ലം മുമ്പ് ഒരു ഇന്റര്‍നെറ്റ് കഫേയില്‍ പോയപ്പോള്‍ അവിടത്തെ
കംപ്യൂട്ടറില്‍ BOSS ആണ് കണ്ടത്. സന്തോഷം തോന്നി (ബോസിനിപ്പോള്‍
എന്തുപറ്റി?). വൈറസ്സുകളെയാണ് അവര്‍ക്ക് പേടി. ഉബുണ്ടുവിന്റെ ജനപ്രീതി
വര്‍ദ്ധിയ്ക്കുകകൂടി ചെയ്ത കാലമാണല്ലോ. എന്തുകൊണ്ട് കഫേകള്‍ വഴി ഒരു
സ്വതന്ത്രസോഫ്റ്റ്‌വെയര്‍ വ്യാപനമായിക്കൂടാ? ഇന്റര്‍നെറ്റ് മാത്രം
ഉപയോഗിയ്ക്കാനുള്ളതായതിനാല്‍ അവര്‍ക്ക് പുതിയതായി ഒന്നും
പഠിയ്ക്കേണ്ടതില്ല. ഇനി അവ ഡി.ടി.പി. സെന്ററുകളാണെങ്കില്‍ അതിന്
വിന്‍ഡോസ് ഉപയോഗിച്ചാലും (അതിന്റെ യാതൊരാവശ്യവുമില്ലെന്നറിയാഞ്ഞിട്ടല്ല)
നോഡുകളില്‍ ഗ്നു/ലിനക്സ് ഉപയോഗിയ്ക്കുമ്പോള്‍ നെറ്റ്‌വര്‍ക്കിങ്
തടസ്സങ്ങളൊന്നുമുണ്ടാകില്ലല്ലോ.
More information about the discuss
mailing list