[smc-discuss] SMC- ക്യാമ്പ് പാലക്കാട്
Anivar Aravind
anivar.aravind at gmail.com
Sat Sep 28 10:48:45 PDT 2013
അതു സന്തോഷ് ക്ലാരിഫൈ ചെയ്തോളും . സന്തോഷ് വേറെയും എസ്സെംസി വേറേയും ആണെന്നൊരു
തെറ്റിദ്ധാരണ അവര്‍ക്കുണ്ടെന്നു തോന്നുന്നു . സന്തോഷടക്കം എല്ലാവരും എസ്സെംസി
തന്നെയാണെന്നതും ആരൊക്കെ ഏതു സെഷന്‍ ചെയ്യുമെന്നതും നമ്മളൊന്നിച്ചു
തീരുമാനിച്ചു സമഗ്രമായി ഒറ്റ ശില്പശാല ആയി ചെയ്താല്‍ മതി. ഒരു സമഗ്രതയോടെ
ലഭ്യമായവരും സെഷന്‍ പ്ലാനിങ്ങും നമ്മള്‍ ചെയ്ത് കൊടുത്താല്‍ മതി . ഒരാള്‍
വളണ്ടിയറാകുന്നതു് നമ്മുടെ പരിപാടിയ്ക്കാണു് അതു നമ്മുടെ ഉള്ളിലെ
വിഷയവുമാണു്. കോളേജിനെ സംബന്ധിച്ചിടത്തോളം അവര്‍ സ്വതന്ത്ര മലയാളം
കമ്പ്യൂട്ടിങ്ങ് നല്‍കുന്ന സ്പീക്കര്‍മാരാണു്. കൂട്ടത്തില്‍ അവരുടെ ആരെങ്കിലും
ക്ലാസ്സെടുക്കുന്നുണ്ടെങ്കില്‍ ആയിക്കോട്ടെ .
സന്തോഷെ , ഈ ശില്പശാല നിനക്കു കോര്‍ഡിനേറ്റ് ചെയ്യാമോ ? നന്ദജ , ലഭ്യമായവരുടെ
ലിസ്റ്റ് ഒരു ഈതര്‍പാഡ് ഉണ്ടാക്കാമോ
അനിവര്‍
2013/9/28 Nandaja Varma <nandaja.varma at gmail.com>
> ഇനി ശ്രീകൃഷ്ണ പുരത്തെ ക്ലാസ്സിന്റെ പ്ലാനിങ് തുടങ്ങാം?
> നാളെ രാത്രിക്കുള്ളില്‍ അവര്‍ക്ക് വിശദാംശം വേണമത്രേ. രാവിലെ സന്തോഷേട്ടന്റെ
> സെഷനും എടുക്കുന്ന വിഷയം തീരുമാനമായില്ല എന്ന് തോന്നുന്നു. അതിന് ശേഷം ഒരു
> മണിക്കൂര്‍ അവിടത്തെ സീനിയര്‍ എന്തോ എടുക്കുമത്രെ. ഉച്ചതിരിഞ്ഞുള്ള 3
> മണിക്കൂറാണ് വൊളന്റിയേഴ്സിനെടുക്കേണ്ടത്. ഈ മൂന്ന് മണിക്കൂറിലെന്തൊക്കെ
> ഉല്‍പ്പെടുത്താം? ആരൊക്കെ ഉണ്ടാകും? ഋഷി? അനീഷ്? സൂരജേട്ടന്‍? പ്രവീണേട്ടന്‍?
> മനോജേട്ടന്‍? അര്‍ജുന്‍? :) 7- നു് വേണമെന്നാണവരുടെ ആവശ്യം.
>
>
> 2013/9/28 Nandaja Varma <nandaja.varma at gmail.com>
>
>> എന്‍ എസ്സ് എസ്സ് - ഇലെ ശില്പശാലയിലെ സെഷനുകള്‍ ഇര്‍ഷാദും അര്‍ജുനും
>> അല്‍ഫാസും ചേര്‍ന്ന് ഭംഗിയായി കൈകാര്യം ചെയ്തു. ഇര്‍ഷാദ്
>> ഫ്രീസോഫ്റ്റ്വെയറിനെക്കുറിച്ചും, അര്‍ജുന്‍ ഇങ്ക്സ്കേപ്പിനെക്കുറിച്ചും,
>> അല്‍ഫാസ് സ്വമക, നിവേശകരീതികള്‍, ഫോണ്ടുകള്‍, വിക്കി എന്നിവയെക്കുറിച്ചും
>> സെഷനുകള്‍ എടുത്തു. 41 കുട്ടികളാണ് പരിപാടിയില്‍ പങ്കെടുത്തത്. എന്‍ എസ്സ്
>> എസ്സ് - ഇല്‍ നിന്ന് നമുക്ക് പറ്റാവുന്നത്ര വൊളന്റിയേഴ്സിനെ കൊണ്ടുവരാന്‍
>> ശ്രമിക്കാം. ക്ലാസ്സെടുത്ത ഇര്‍ഷാദിനും, അര്‍ജുനും, അല്‍ഫാസിനും നന്ദി. ;)
>> പരിപാടി ഒരുക്കുന്നതിന് ഓടി നടന്ന അല്‍ഫാസിന് ഒരു പ്രത്യേക നന്ദി കൂടി
>> ഇരിക്കട്ടെ. :D
>>
>> പരിപാടിയില്‍ നിന്ന് കുറച്ച് ചിത്രങ്ങള്‍ ഇവിടെ കൊടുക്കുന്നു.
>>
>>
>> 2013/9/27 Anivar Aravind <anivar.aravind at gmail.com>
>>
>>> ശ്രീകൃഷ്ണപുരം ഇവന്റ് ഇത്തിരി ഗൌരവത്തോടെ കൈകാര്യം ചെയ്യേണ്ടതാണു്.
>>> കേരളത്തില്‍ കമ്പ്യൂട്ടേഷണല്‍ ലിംഗ്വിസ്റ്റിക്സ് ഉള്ള ഒരേ ഒരു കോളേജാണിതു്.
>>> ഒരു ഈതര്‍പാഡില്‍ സെഷനുകളില്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ പ്ലാന്‍
>>> ചെയ്യുന്നതു് നന്നായിരിക്കും
>>>
>>>
>>>
>>> _______________________________________________
>>> Swathanthra Malayalam Computing discuss Mailing List
>>> Project: https://savannah.nongnu.org/projects/smc
>>> Web: http://smc.org.in | IRC : #smc-project @ freenode
>>> discuss at lists.smc.org.in
>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>
>>>
>>>
>>
>>
>> --
>> Regards,
>> Nandaja Varma
>> http://nandajavarma.wordpress.com
>>
>
>
>
> --
> Regards,
> Nandaja Varma
> http://nandajavarma.wordpress.com
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130928/1103732b/attachment-0002.htm>
More information about the discuss
mailing list