[smc-discuss] പത്രക്കുറിപ്പ് : സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് ശില്പശാലകളുടെ സംസ്ഥാനതല ഉദ്ഘാടനവും വ്യാഴവട്ടാഘോഷങ്ങളുടെ ലോഗോ പ്രകാശനവും

Anivar Aravind anivar.aravind at gmail.com
Thu Sep 5 07:16:38 PDT 2013


എന്തായാലും പ്രസ് റിലീസ് പോയി . വെബ്സൈറ്റില്‍ ശരിയാക്കാം


2013/9/5 sooraj kenoth <soorajkenoth at gmail.com>

> > സെപ്റ്റംബര്‍ 7 നു മലയാളം കമ്പ്യൂട്ടിങ്ങ് ശില്പശാലകള്‍ നടക്കുന്ന
> സ്ഥലങ്ങള്‍:
> > മുട്ടം പോളിടെക്നിക്‍ , ഇടുക്കി
>
> ഒരു തിരുത്തുണ്ട്. മുട്ടത്ത് 14-ന് ആണ് ക്യാമ്പ്. അവിടെ തീയതി
> ചേര്‍ക്കാന്‍ വിട്ടുപോയതില്‍ ക്ഷമ ചോദിക്കുന്നു.
>
> --
> Regards
> Sooraj Kenoth
> "I am Being the Change I Wish to See in the World"
>
>
> 2013, സെപ്റ്റംബർ 5 7:04 PM നു, Anivar Aravind <anivar.aravind at gmail.com>
> എഴുതി:
> >
> > പ്രസിദ്ധീകരണത്തിനു്
> > സെപ്റ്റംബര്‍ 5 2013
> >
> >
> > സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് ശില്പശാലകളുടെ സംസ്ഥാനതല ഉദ്ഘാടനവും
> > വ്യാഴവട്ടാഘോഷങ്ങളുടെ ലോഗോ പ്രകാശനവും
> >
> >
> > 2001 മുതല്‍ മലയാളഭാഷയുടെ ഡിജിറ്റല്‍ വളര്‍ച്ചക്കൊപ്പം നടന്ന
> > സ്വതന്ത്രമലയാളംകമ്പ്യൂട്ടി­ങ്ങിന്റെ പ്രവര്‍ത്തനങ്ങളുടെ ഒരു വ്യാഴവട്ടം
> > തികയുകയാണീവര്‍ഷം. ഒരു വര്‍ഷം നീണ്ടുനില്‍­ക്കുന്ന 12-ആം പിറന്നാള്‍
> > ആഘോഷങ്ങള്‍ക്കു് ഒക്റ്റോബര്‍ 14, 15 തീയതികളില്‍ തൃശ്ശൂര്‍ സാ­ഹിത്യ
> അക്കാദമി
> > ഹാളില്‍ വച്ചു തുടക്കമാകും . ഈ ആഘോഷത്തിന്റെ വിളംബര പരിപാടിക­ളുടെ
> തുടക്കമായി
> > കേരളത്തിലുടനീളം നടക്കുന്ന മലയാളം കമ്പ്യൂട്ടിങ്ങ് ശില്പശാല­കളുടെ സംസ്ഥാനതല
> > ഉദ്ഘാടനവും 'സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴ­വട്ടം'
> ആഘോഷത്തിന്റെ
> > ലോഗോ പ്രദര്‍ശനവും സെപ്റ്റംബര്‍ 6, വെള്ളിയാഴ്ച കാലത്തു് 10 മണിക്കു്
> തിരൂര്‍
> > തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ വച്ചു് നടക്കുന്ന ആദ്യ
> > ശി­ല്പശാലയില്‍ വൈസ് ചാന്‍സിലര്‍ ശ്രീ കെ ജയകുമാര്‍ നിര്‍വഹിക്കും.
> > തുടര്‍ന്നുള്ള ദിവസങ്ങളില്‍ കേരളത്തിലെ നിരവധി കലാലയങ്ങളിലും എഞ്ചിനീയറിങ്ങ്
> > കോളേജുകളിലും പോളിടെക്നിക്കുകളിലും മലയാളം കമ്പ്യൂട്ടിങ്ങ് ശില്പശാലകള്‍
> > നടക്കും . മലയാളം കമ്പ്യൂട്ടി­ങ്ങിന്റെ പ്രാഥമികകാര്യങ്ങള്‍
> > വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു നല്‍കുന്ന വിധത്തിലാണ് ശില്പ­ശാലകള്‍
> > ക്രമീകരിക്കപ്പെട്ടിട്ടുള്ളതു് .
> >
> >
> > ശില്പശാലകളില്‍ ഭാഷാ സാങ്കേതികവിദ്യ , ഭാഷാ കമ്പ്യൂട്ടിങ്ങ്,
> കമ്പ്യൂട്ടറില്‍
> > മലയാളം ഉപ­യോഗിക്കാനുള്ള പരിശീലനം, മലയാള ഭാഷാ കമ്പ്യൂട്ടിങ്ങിലെ പ്രധാന
> > സംരംഭങ്ങള്‍, നല്ല പ്രോഗ്രാമിങ്ങ് ശീലങ്ങള്‍, ഭാഷാകമ്പ്യൂട്ടിങ്ങിലെ ജോലി
> > സാധ്യതകള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടും. സ്വതന്ത്ര മലയാളം
> > കമ്പ്യൂട്ടിങ്ങിലെയും സ്വതന്ത്ര സോഫ്റ്റ് വെയര്‍ രംഗത്തെയും
> > സന്നദ്ധപ്രവര്‍ത്തകരും IT വിദഗ്ദ്ധരും ക്യാമ്പുകള്‍ക്ക് നേതൃത്വം കൊടുക്കും.
> > സെപ്റ്റംബര്‍ 7 നു മാത്രം കേരളത്തിലെ ഏഴു് ജില്ലകളില്‍ മലയാളം
> കമ്പ്യൂട്ടിങ്ങ്
> > ശില്പശാലകള്‍ നട­ക്കുന്നുണ്ടു്.
> >
> >
> > കോഴിക്കോട് എന്‍ഐടി വിദ്യാര്‍ത്ഥിയായിരുന്ന ബൈജു എം 2001-ല്‍ ആരംഭിച്ച
> മലയാളം
> > ലിനക്സ് എന്ന ഓണ്‍ലൈന്‍ സമൂഹമാണു് ഏതാണ്ടു് പത്തുമാസങ്ങള്‍ക്ക് ശേഷം
> 'സ്വതന്ത്ര
> > മലയാളം കമ്പ്യൂട്ടിങ്ങ്' എന്ന പേരു സ്വീകരിച്ചത്. തുടര്‍ന്നുള്ള 12 വര്‍ഷം
> > കൊണ്ട് മലയാളം കമ്പ്യൂട്ടിങ്ങിനെ കൈപിടിച്ചു നടത്തുവാനും മറ്റേതു ഇന്ത്യന്‍
> > ഭാഷയ്ക്കും മാതൃകയാ­ക്കാനും സാധിക്കുന്ന വിധത്തില്‍ വളര്‍ത്തുന്നതില്‍
> വലിയൊരു
> > പങ്ക് വഹിക്കാന്‍ സ്വതന്ത്രമല­യാളം കമ്പ്യൂട്ടിങ്ങിനായി. സ്വതന്ത്ര
> > സോഫ്റ്റ്‌‌വെയറുകളുടെ പ്രാദേശിക­വല്‍കരണം, ഫോണ്ടുകളുടെ നിര്‍മാണവും
> പുതുക്കലും
> > കമ്പ്യൂട്ടര്‍ /മൊബൈല്‍ സമ്പര്‍ക്കമുഖ­ങ്ങളിലെ കൃത്യമായ മലയാള ചിത്രീകരണം
> > ഉറപ്പുവരുത്തല്‍, കമ്പ്യൂട്ടര്‍ / മൊബൈല്‍ ഉപകരണ­ങ്ങളില്‍ മലയാളം ടൈപ്പു
> > ചെയ്യാന്‍ വേണ്ടിയുള്ള നിരവധി നിവേശകരീതികളുടെ നിര്‍മ്മിക്കലും പുതുക്കലും ,
> > എന്നുതുടങ്ങി ഭാഷാകമ്പ്യൂട്ടിങ്ങിന്റെ ഏതാണ്ടെല്ലാ മേഖലകളിലും വ്യക്തമായ
> > ഇടപെടലുകള്‍ ഈ കാലയളവുകൊണ്ടു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് നടത്തി.
> ഇത്തരം
> > പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരവധി സര്‍ക്കാര്‍ / സര്‍ക്കാരിതര
> കമ്പ്യൂട്ടിങ്
> > പ്രവര്‍ത്തനങ്ങളുടേയും ഭാഗമാവാനും , ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡിനു രണ്ടു തവണ
> > മെന്ററിങ് ഓര്‍ഗനൈസേഷനായി തിരഞ്ഞെടുക്കപ്പെടാനും സ്വതന്ത്രമലയാളം
> > കമ്പ്യൂട്ടിങ്ങിനു സാധിച്ചു. ഐടി അറ്റ് സ്കൂളിലെ മലയാളലഭ്യത,
> > കേരളസര്‍ക്കാരിന്റെ 2008 ല്‍ തുടങ്ങിയ മലയാളം കമ്പ്യൂട്ടിങ്ങ് കാമ്പൈന്‍ ,
> > തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കാനുള്ള സ്വതന്ത്രമായ സാങ്കേതിക
> > അടിത്തറ നിര്‍മ്മിക്കാനായതും ഈ കൂട്ടായ്മയുടെ ഒരു നേട്ടമാണു്. ഇന്നു്
> > ഇന്ത്യയിലെ ഏറ്റവും വലിയ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ അധിഷ്ഠിത ഡെവലപ്പര്‍
> > കൂട്ടായ്മയാണു് സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ് .
> >
> >
> > ഈ പ്രയാണം ഒരു വ്യാഴവട്ടം തികയ്ക്കുന്നതിന്റെ ആഘോഷപരിപാടികളുടെ ഉദ്ഘാടനമായി
> > നടത്തുന്ന ദ്വിദിന സമ്മേളനം മലയാളത്തെ കമ്പ്യൂട്ടിങ്ങിനു പ്രാപ്തമാക്കിയ
> > ഒട്ടനവധി വ്യക്തിക­ളുടെയും കൂട്ടങ്ങളുടെയും ഇടപെടലുകളെ ഓര്‍മ്മിക്കാനും
> > ആദരിക്കാനും അവരുമായി സംവദിക്കാനും പുതുവഴികളെപ്പറ്റി കൂട്ടായി
> > അന്വേഷിക്കാനുമുള്ള ഒരു സന്ദര്‍ഭമൊരുക്കല്‍ കൂടി­യാണു്. മലയാളം
> > കമ്പ്യൂട്ടിങ്ങിലെ നിലവിലുള്ള സ്ഥിതിയും, ഇത്തരം ഇടപെടലുകളുടെ സാം­സ്ക്കാരിക
> > പ്രസക്തിയും ചര്‍ച്ച ചെയ്യുന്നതോടൊപ്പം മലയാളം കമ്പ്യൂട്ടിങ്ങ് രംഗത്ത്
> > നിലവിലുള്ള വെല്ലുവിളികളെയും , അവയെ എങ്ങനെ തരണം ചെയ്യാമെന്ന ആലോചനയും ഓരോ
> > രംഗ­ങ്ങളിലേയും വിദഗ്ദ്ധര്‍ പങ്കെടുക്കുന്ന പാനല്‍ ചര്‍ച്ചകളും ഈ
> പരിപാടിയുടെ
> > ഭാഗമായുണ്ടാവും. ഈ വര്‍ഷം സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിനു കീഴില്‍
> ഗൂഗിള്‍
> > സമ്മര്‍ ഓഫ് കോഡ് പ്രൊജ­ക്റ്റുകള്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ
> പ്രൊജക്റ്റ്
> > അവതരണവും ഇതോടൊപ്പം നടക്കും. മലയാ­ളംകമ്പ്യൂട്ടിങ്ങ് പ്രദര്‍ശനങ്ങളും
> > ശില്പശാലകളും ഹാക്കത്തോണുകളും രണ്ടു ദിവസങ്ങളിലും സമാന്തരമായി
> ഉണ്ടായിരിക്കും.
> > ഒപ്പം മലയാളം വിക്കിമീഡിയ പ്രവര്‍ത്തകരുടെ മുന്‍കൈയി­ലുള്ള
> വിക്കിപഠനശിബിരവും
> > ഇതോടൊപ്പം നടക്കും . സാഹിത്യകാരന്മാരും സാംസ്കാരിക­പ്രവര്‍ത്തകരും
> > മാധ്യമപ്രവര്‍ത്തരും മലയാളം കമ്പ്യൂട്ടിങ്ങ് ശ്രമങ്ങളില്‍
> പങ്കെടുക്കുന്നവരും
> > മറ്റു ഇന്ത്യന്‍ ഭാഷകളിലെ കമ്പ്യൂട്ടിങ്ങ് രംഗത്തുപ്രവര്‍ത്തിക്കുന്നവരും
> > എല്ലാം വിവിധ ചര്‍ച്ചകളില്‍ പങ്കാളികളാവും
> >
> >
> > ഈ സമ്മേളനത്തിന്റെ വിളംബരമെന്നോണമാണു് സെപ്റ്റംബര്‍ ആദ്യവാരം മുതല്‍
> > കേരള­ത്തിലെ എല്ലാ ജില്ലകളിലെയും വിവിധ വിദ്യാഭ്യാസ , സാംസ്കാരിക
> > സ്ഥപനങ്ങളുമായി സഹകരിച്ച് മലയാളം കമ്പ്യൂട്ടിങ്ങ് ശില്പശാലകള്‍
> > സംഘടിപ്പിക്കുന്നതു്
> >
> >
> > കൂടുതല്‍ വിവരങ്ങള്‍ക്കും ശില്പശാലകള്‍ക്ക് ആതിഥ്യം വഹിക്കാന്‍
> > താല്പര്യമുള്ളസ്ഥാപന­ങ്ങള്‍ക്കും 9946066907 , 9995551549, 09448063780
> എന്നീ
> > നമ്പറുകളില്‍ ബന്ധപ്പെടാ­വുന്നതാണു്
> >
> >
> > സെപ്റ്റംബര്‍ 7 നു മലയാളം കമ്പ്യൂട്ടിങ്ങ് ശില്പശാലകള്‍ നടക്കുന്ന
> സ്ഥലങ്ങള്‍:
> >
> > പയ്യന്നൂര്‍ വനിതാ പോളിടെക്നിക്‍, കണ്ണൂര്‍,
> > വയനാട് എഞ്ചിനീയറിങ്ങ് കോളേജ്,
> > Sreepathy Institute of Management And Technology- പാലക്കാട്,
> > കുന്ദംകുളം പോളിടെക്നിക്‍ , തൃശ്ശൂര്‍,
> > Albertian Institute of Science and Technology (AISAT) - എറണാകുളം,
> > ചേര്‍ത്തല പോളിടെക്നിക്‍ , ആലപ്പുഴ ,
> > മുട്ടം പോളിടെക്നിക്‍ , ഇടുക്കി
> >
> >
> > _______________________________________________
> > Swathanthra Malayalam Computing discuss Mailing List
> > Project: https://savannah.nongnu.org/projects/smc
> > Web: http://smc.org.in | IRC : #smc-project @ freenode
> > discuss at lists.smc.org.in
> > http://lists.smc.org.in/listinfo.cgi/discuss-smc.org.in
> >
> >
>
>
>
> --
> Regards
> Sooraj Kenoth
> "I am Being the Change I Wish to See in the World"
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130905/99b4c502/attachment-0003.htm>


More information about the discuss mailing list