[smc-discuss] SMC- ക്യാമ്പ് : ഇടക്കാല അവലോകനം

sooraj kenoth soorajkenoth at gmail.com
Mon Sep 16 07:29:36 PDT 2013


2013, സെപ്റ്റംബർ 16 7:38 PM നു, manoj k <manojkmohanme03107 at gmail.com> എഴുതി:

> ഗൂഗിളില്‍ ജോലിചെയ്യുന്ന സിബുവും വിദേശത്തുള്ള രജീഷ് നമ്പ്യാരും ഓരോ

അതെന്തായാലും വളരെ സന്തോഷമുള്ള കാര്യമാണ്.

> രണ്ട് കോളേജുകളില്‍ (വിദ്യ അക്കാദമി, എം.ഇ.എസ് കുറ്റിപ്പുറം) ഓണ്‍ലൈന്‍
> ഹാങ്ങൗട്ട് സെഷനുകള്‍ ക്യാമ്പുകളുടെ ഭാഗമായി നടത്തണമെന്ന് വിചാരിക്കുന്നു.
> ഗൂഗിളില്‍ ജോലിചെയ്യുന്ന സിബുവും വിദേശത്തുള്ള രജീഷ് നമ്പ്യാരും ഓരോ
> ക്ലാസുകളെടുക്കാമെന്ന് സന്നദ്ധതയറിയിച്ചിട്ടുണ്ട്. കോളേജുകളുടെ
> ഭാഗത്തുനിന്നുള്ള കാര്യങ്ങള്‍ ഒന്ന് കോഡിനേറ്റ് ചെയ്യാമോ ? ഏതെങ്കിലും ഒരു
> വീക്കെന്റ് ആയിരിക്കും ഉചിതം.

തീര്‍ച്ഛയായും നടത്താം. ഓണ്‍ലൈനായി ക്ലാസെടുപ്പിക്കണം എന്ന് നേരത്തേ
ആലോചിച്ചിരുന്നു. പറ്റുമെങ്കില്‍ നമ്മുടെ ആഷിക്ക് സലാഹുദ്ദീനേയും അതുപോലെ
നാട്ടിലില്ലാത്ത എന്നാല്‍ ഇതുമായി സഹകരിക്കാന്‍ തയ്യാറുള്ള എല്ലാവരേയും
പങ്കാളികളാക്കണം. ആഷിക്കിനെ മനസ്സില്‍ വെച്ചാണ് ഞാനിത് സ്വപ്നം കണ്ടത്.
;)

ഗൂഗിള്‍ hang out-ന് ചില സാങ്കേതിക പരിമികികളുണ്ട് എന്നാണ് അറിയാന്‍
സാധിച്ചത്. മുഖ്യമന്ത്രി നടത്തിയ പരിപാടിയെ കുറിച്ച് സംസാരിക്കുമ്പോ
നമ്മുടെ ഒരു സുഹൃത്ത് പറ‍ഞ്ഞതാണിത്. പകരം ഉള്ള സംവിധാനത്തെ കുറിച്ച്
ആരായാന്‍ ഷെമീറിനോട് പറഞ്ഞിരുന്നു.

എന്റെ മനസ്സിലുണ്ടായിരുന്ന ആശയം ഇങ്ങനെയാണ്:

പുറത്ത് നിന്ന് ക്ലാസ് ആര്‍ക്കും ലഭ്യമാവുന്ന രീതിയില്‍ സ്ട്രീം ചെയ്യും.
ക്ലാസ് interactive ആയിരിക്കും. interactive ആയിട്ടുള്ള ക്ലാസില്‍
ഇരിക്കണം എന്നുള്ളവര്‍ മുന്‍കൂട്ടി സജീകരിച്ച സ്ഥലത്ത് ഇരുന്ന്
പങ്കെടുക്കണം എന്ന് മാത്രം. Vidya, MESCE, CET എന്നീ കോളേജുകളാണ്
മനസ്സിലുണ്ടായിരുന്നത്. വിദ്യയിലും CET-യിലും വിളിച്ച് സംസാരിച്ചിരുന്നു.
അവിടെ വേണ്ട ഏര്‍പ്പാട് ചെയ്യാം എന്നും പറഞ്ഞിരുന്നു. പക്ഷേ എങ്ങനെ
സ്ട്രീം ചെയ്യാം എന്ന് തീരുമാനമായില്ല.

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list