[smc-discuss] SMC- ക്യാമ്പ് : ഇടക്കാല അവലോകനം

manoj k manojkmohanme03107 at gmail.com
Mon Sep 16 07:08:52 PDT 2013


രണ്ട് കോളേജുകളില്‍ (വിദ്യ അക്കാദമി, എം.ഇ.എസ് കുറ്റിപ്പുറം) ഓണ്‍ലൈന്‍
ഹാങ്ങൗട്ട് സെഷനുകള്‍ ക്യാമ്പുകളുടെ ഭാഗമായി നടത്തണമെന്ന് വിചാരിക്കുന്നു.
ഗൂഗിളില്‍ ജോലിചെയ്യുന്ന സിബുവും വിദേശത്തുള്ള രജീഷ് നമ്പ്യാരും ഓരോ
ക്ലാസുകളെടുക്കാമെന്ന് സന്നദ്ധതയറിയിച്ചിട്ടുണ്ട്. കോളേജുകളുടെ
ഭാഗത്തുനിന്നുള്ള കാര്യങ്ങള്‍ ഒന്ന് കോഡിനേറ്റ് ചെയ്യാമോ ? ഏതെങ്കിലും ഒരു
വീക്കെന്റ് ആയിരിക്കും ഉചിതം.

2013/9/16 sooraj kenoth <soorajkenoth at gmail.com>

> സുഹൃത്തുക്കളേ,
>
> ക്യാമ്പുകളെ കുറിച്ച് നേരത്തേ പറഞ്ഞിരുന്നെങ്കിലും ഏകദേശ രൂപം വന്നത്
> ആഗസ്ത് 28ാം തീയതി പിജി സെന്ററില്‍‍ വെച്ച് നടന്ന കൂടി ആലോചനയ്ക്ക്
> ശേഷമാണ്. പൊതുവേ മുഖ്യധാരയില്‍ നിന്ന് വിട്ടു നില്കുന്ന
> polytechnic-കള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കണമെന്നുള്ളത് ഒരു
> പരിധിവരെ എന്റെ മാത്രം തീരുമാനം ആയിരുന്നു. അവിടേക്ക് എളുപ്പം പ്രവേശനം
> കിട്ടും എന്ന ധാരണയില്‍ ഒന്ന് രണ്ട് engineering കോളേജുകളെ മാറ്റി
> നിര്‍ത്തിയത് ഒരു പരാജയമായി. അതിന്റെ ഉത്തരവാദിത്തം ഞാന്‍
> എറ്റെടുക്കുന്നു. കാസെടുക്കാന്‍ തയ്യാറായി ആകെ 18 പേരാണ് ഉണ്ടായിരുന്നത്.
> പ്രതീക്ഷിച്ച/ആഗ്രഹിച്ച പോലെ polytechnic-കളില്‍ നിന്ന് ഒരു പ്രതികരണം
> ലഭിച്ചിരുന്നെങ്കില്‍ ക്ലാസുകള്‍ വൃത്തിയായി കൈകാര്യം ചെയ്യണം
> എന്നുള്ളതു് കൊണ്ടാണ് മറ്റുള്ള കോളേജുകളെ മാറ്റി നിര്‍ത്തിയത്.
>
> അതുപോലെ വയനാട് നടത്തിയ ക്യാമ്പില്‍ പ്രാതിനിധ്യം തീരെ ഇല്ലാതെ പോയി.
> ക്യാമ്പുകളോടൊപ്പം ഉള്ള പ്രചാരണ പരിപാടികളില്‍ കാര്യമായി മങ്ങിപ്പോയതാണ്
> ഇതിനൊരു കാരണം. പിന്നെ കോളേജില്‍ ആ അറിയിപ്പ് എല്ലാവരിലേക്കും എത്താന്‍
> മാത്രം സമയം ലഭിച്ചില്ല. മാത്രമല്ല അന്ന് അവിടെ മറ്റെന്തോ പരിപാടിയും
> നടക്കുന്നുണ്ടായിരുന്നു.
>
> ഇപ്പഴും നമ്മുടെ ഓണ്‍ലൈന്‍ പ്രചാരണം എങ്ങും എത്തിയതായി എനിക്ക്
> തോന്നുന്നില്ല. കൂടുതല്‍ പേരെ വ്യക്തിപരമായും അല്ലാതേയും ഞാന്‍
> ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ട്.
>
> ഓണം അവധി ഉടനെ കഴിയും അതിന് മുന്നേ നമ്മളൊരുങ്ങണം. ഇനി അധികം ദിവസമില്ല.
> നമുക്ക് ക്യാമ്പുകള്‍ നടത്താന്‍ പറ്റിയ സ്ഥലങ്ങളുടെ ഒരു
> ലിസ്റ്റുണ്ടാക്കാന്‍ സഹായിക്കാമോ? സമയം കൂടി പറഞ്ഞല്‍ കാര്യങ്ങള്‍
> എളുപ്പത്തില്‍ നീക്കാം. ആര്‍ക്കെങ്കില്‍ ഏതെങ്കിലും ഒരു പ്രദേശത്തിന്റെ
> കാര്യങ്ങള്‍ മൊത്തമായി ഏറ്റെടുക്കാമെങ്കില്‍ കാര്യങ്ങള്‍ ഒന്നുകൂടി
> എളുപ്പമാകുമായിരുന്നു.
>
> --
> Regards
> Sooraj Kenoth
> "I am Being the Change I Wish to See in the World"
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130916/9311efec/attachment-0003.htm>


More information about the discuss mailing list