[smc-discuss] തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ശില്പശാല സെപ്റ്റംബര്‍ 28നു്

Nandakumar nandakumar96 at gmail.com
Fri Sep 20 06:13:04 PDT 2013


>> ക്രിയേറ്റീവ് കോമൺസ് ലൈസൻസുകളെക്കുറിച്ച് ഒരു ആമുഖം ഇന്ത്യയിലെ പത്രപ്രവർത്തകർക്ക്/പത്രപ്രവർത്തക വിദ്യാർത്ഥികൾക്ക്  പ്രത്യേകിച്ച് മലയാളികൾക്ക് അത്യാവശ്യമാണെന്ന് സമീപകാല അനുഭവങ്ങൾ സൂചിപ്പിക്കുന്നു. :-)

യോജിയ്ക്കുന്നു (സമീപകാലഅനുഭവങ്ങൾ എന്താണെന്ന് മനസ്സിലായിലെങ്കിലും).
ഓപ്പണ്‍സോഴ്സ് ഫോര്‍ യു മാസിക, അവരുടെ ഉള്ളടക്കമെല്ലാം അച്ചടിച്ച് ഒരു
മാസം കഴിഞ്ഞാല്‍ ക്രിയേറ്റീവ് കോമണ്‍സിനുകീഴിലാക്കുന്നുണ്ടല്ലോ. അത്തരം
പ്രവര്‍ത്തനങ്ങള്‍ ജനശ്രദ്ധയില്‍ വരണം.
പിന്നെ, പ്രൊപ്രൈറ്ററി ലൈസന്‍സിനു കീഴിലുള്ളവ അടിച്ചുമാറ്റാന്‍‌
ആര്‍ക്കും ഒരു മടിയുമില്ലാത്തതുകൊണ്ട് ഫ്രീ സോഫ്റ്റ്‌വെയര്‍
ലൈസന്‍സുകളോട് പലര്‍ക്കും ബഹുമാനില്ല. 'ഇതൊന്നുമില്ലാതെതന്നെ ഞങ്ങള്‍
പകര്‍പ്പെടുക്കുന്നില്ലേ' എന്നതാണ് അവരുടെ ഭാവം.

On 9/20/13, Anoop Narayanan <anoop.ind at gmail.com> wrote:
> സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിനൊപ്പം സ്വതന്ത്ര ലൈസൻസുകളെക്കുറിച്ചും
> ജേർണലിസം വിദ്യാർത്ഥികൾക്ക് ക്ലാസെടുക്കാൻ കഴിഞ്ഞാൽ നന്നായിരിക്കും.
>
> ക്രിയേറ്റീവ് കോമൺസ് ലൈസൻസുകളെക്കുറിച്ച് ഒരു ആമുഖം ഇന്ത്യയിലെ
> പത്രപ്രവർത്തകർക്ക്/പത്രപ്രവർത്തക വിദ്യാർത്ഥികൾക്ക്  പ്രത്യേകിച്ച്
> മലയാളികൾക്ക് അത്യാവശ്യമാണെന്ന് സമീപകാല അനുഭവങ്ങൾ സൂചിപ്പിക്കുന്നു. :-)
>
>
> 2013/9/20 Anivar Aravind <anivar.aravind at gmail.com>
>
>>
>> മാദ്ധ്യമവിദ്യാര്‍ത്ഥികള്‍ക്കു പ്രയോജനപ്പെടുന്ന വിധത്തില്‍ ഒരു മലയാളം
>> കമ്പ്യൂട്ടിങ്ങ് ശില്പശാല നടത്താന്‍ സാധിക്കുമോ എന്നു് തിരുവനന്തപുരം
>> പ്രസ്‌ക്ലബ്ബ്  ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു ഒരന്വേഷണം വന്നിരുന്നു .ഇതു്
>> സെപ്റ്റംബര്‍ 28നു നടത്താന്‍ തീരുമാനിച്ചിട്ടുണ്ട് .ഒരു മുഴുവന്‍ ദിവസ
>> പരിപാടിയാണു് . ഇതിനുള്ള ഒരു ഷെഡ്യൂണ്ടാക്കി  ഞായറാഴ്ചയെങ്കിലും
>> നമുക്കയക്കണം.
>> സെബിനും ഋഷിയും അന്നു് ക്ലാസ്സെടുക്കാനുണ്ടാവും  .
>> വിക്കിയില്‍ പണി തുടങ്ങാമോ
>>
>>
>> ചെറിയൊരു ആമുഖം അവര്‍ അയച്ചു തന്നിട്ടുണ്ട് . അതു താഴെ
>>
>> പ്രസ്‌ക്ലബ്ബ്  ഇൻസ്റ്റിറ്റ്യൂട്ടിൽ നാല് ബാച്ചുകളാണുള്ളത്. ഇതിൽ മൂന്ന്
>> ബാച്ചുകൾ ജേണലിസം ഒരു കരിയർ ആയി തെരഞ്ഞെടുക്കാൻ താല്പര്യമുള്ള
>> വിദ്യാർത്ഥികൾക്കു വേണ്ടിയുള്ളവയാണ്. ഇത് പ്രിൻറ്, ഇലക്ട്രോണിക് എന്നിങ്ങനെ
>> രണ്ട് സ്ട്രീമിലായുണ്ട്. ഒരു വ‌ർഷത്തെ പി.ജി. ഡിപ്ലോമ ഇൻ ജേണലിസം
>> (ഇലക്ട്രോണിക്) ഏറെക്കുറെ ഫുൾടൈം കോഴ്സാണ്. പി.ജി. ഡിപ്ലോമ ഇൻ പ്രിൻറ്
>> രാവിലെയും വൈകുന്നേരവും രണ്ട് ബാച്ചുകളിലായി നടത്തുന്നു. ഇതിൽ കുറെയധികം പേർ
>> പി.ജി, എൽഎൽ.ബി എന്നിവയിൽ വിദ്യാർത്ഥികളും മറ്റു ചിലർ
>> ഉദ്യോഗങ്ങളുള്ളവരുമാണ്.
>> ഈ രണ്ട് കോഴ്സുകളും സർക്കാർ അംഗീകരിച്ചവയാണ്. നാലാമതൊരു ബാച്ച് ജേണലിസത്തിൽ
>> താല്പര്യമുള്ള മുതിർന്നവർക്കു വേണ്ടിയുള്ളതാണ്. 28 വയസു കഴിഞ്ഞവരെയാണ് ഇതിൽ
>> പ്രവേശിപ്പിക്കുന്നത്. നിരവധി ഉയർന്ന ഉദ്യോഗസ്ഥരും സാമൂഹിക പ്രവർത്തകരും ഈ
>> കോഴ്സിലെ വിദ്യാർത്ഥികളാണ്. ഇത് ആറുമാസത്തെ കണ്ടൻസ്ഡ് ഡിപ്ലോമ കോഴ്സാണ്.
>> ഇതിൽ കുട്ടികളുടെ കോഴ്സിലാണ് ഈ വർഷത്തെ പ്രവേശനം
>> പൂർത്തിയാക്കിയിരിക്കുന്നത്.
>> ഇവർക്കുള്ള ക്ലാസുകൾ സെപ്റ്റംബർ 19 ന് തുടങ്ങും. ക്ലാസിൽ ശരാശരി 25 പേർ വീതം
>> കാണും അങ്ങനെ മൂന്നു ബാച്ചുകൾ.
>> ഇത്രയുമാണ് ആമുഖമെന്ന രീതയിൽ പറയാനുള്ളത്.ഇവര്‍ക്കായാണ് വര്‍ക്ക്ഷോപ്പ്
>>
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>>
>
>
> --
> With Regards,
> Anoop
>


More information about the discuss mailing list