[smc-discuss] volunteers for smc at 12

Nandakumar nandakumar96 at gmail.com
Tue Sep 24 16:38:40 PDT 2013


പരിപാടിയുടെ ഭാഗമായി (പ്രധാനപരിപാടികള്‍ക്ക് മുന്‍പ്)
സ്കൂള്‍വിദ്യാര്‍ത്ഥികള്‍ക്കായി മത്സരങ്ങളും മറ്റും (സമ്മാനങ്ങളോടെ)
സംഘടിപ്പിച്ചാല്‍ കുറേക്കൂടി ജനശ്രദ്ധ കിട്ടില്ലേ? കംപ്യൂട്ടര്‍
സെന്ററുകളിലെല്ലാം (പൈറേറ്റഡ്) പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറായതിനാല്‍
അവരുടെ സഹകരണമൊന്നും ഉണ്ടാവില്ല, അല്ലേ?
പിന്ന, സ്വതന്ത്രരെയും പൈറേറ്റുകളെയും ബന്ധിപ്പിയ്ക്കാനുള്ള ഒരു കണ്ണി
മലയാളം ടൈപ്പിങ് തന്നെ.

ഇത് നമ്മുടെ പരിപാടികള്‍ക്ക് ഉപയോഗപ്പടുമെന്ന് തോന്നുന്നു:

"നിങ്ങളുടെ പേര് എന്താണെന്ന് നിങ്ങളുടെ കംപ്യൂട്ടറിനോട് ചോദിച്ചാല്‍
‘□□□□□’ എന്ന ഉത്തരമാണോ കിട്ടുക?
ശുഭ്രവസ്ത്രധാരിയായ ഒരാളെ അത് ‘ശുഭ്‌ര‌വസ്‌ത്‌രധാരി’ എന്നാണോ വിളിയ്ക്കുക?
നിങ്ങളുടെ കംപ്യൂട്ടര്‍ ‘ല‌ോഡ ് ച‌െയ്യ‌ുന്ന‌ു’ എന്നു പറയുമ്പോള്‍
നിങ്ങള്‍ക്കത് മനസ്സിലാവാറുണ്ടോ?
ഇനിയും നിങ്ങളുടെ കംപ്യൂട്ടറിന് നിങ്ങളുടെ ഭാഷ അറിയില്ലെന്നാണോ?"

On 9/25/13, Anivar Aravind <anivar.aravind at gmail.com> wrote:
> 2013/9/25 manoj k <manojkmohanme03107 at gmail.com>
>
>> കുറച്ച് ടെന്‍ഷനുണ്ടേയ്. :|
>> ഒക്ടോബര്‍ ആദ്യവാരം ഞാന്‍ നാട്ടിലുണ്ടാവില്ല.
>>
>
> ??
> Then do the Sound & Mic  booking ASAP.
>
>
>>  പല ക്യാമ്പസ്സുകളിലായി smc ക്യാമ്പുകള്‍ സംഘടിപ്പിച്ച് പുതിയ കൂട്ടുകാരെ
>>>> ഇതിലേക്കെത്തിക്കാമെന്ന ധാരണയിലായിരുന്നു. പക്ഷേ പലയിടത്ത് ക്യാമ്പുകള്‍
>>>> നടന്നെങ്കിലും പരിപാടിയിലേക്കെത്താനാകുന്നവര്‍ കുറവാണെന്നാണ് റെസ്പോന്‍സ്.
>>>> പരിപാടികള്‍ നടക്കാന്‍ ഇനി കഷ്ടി മൂന്നാഴ്ചയേ ഉള്ളൂ താനും.
>>>>
>>>
>>>  ഇതെവിടുന്നറിഞ്ഞു . എത്തേണ്ടവര്‍ എത്തും . അതില്‍ പേടിക്കേണ്ടതില്ല .
>>>
>>
>> അതറിയാലോ. പക്ഷേ പരിപാടി ഭംഗിയായി/ഉദ്ദ്യേശിക്കുന്ന ഓഡിയന്‍സിലേക്ക്
>> എത്തണ്ടേ
>> :)P
>>
>  മുടക്കു ദിവസമാണെങ്കിലും നന്നാവുമെന്നു പ്രതീക്ഷിക്കുക , അതിനായി ശ്രമിക്കാം.
>


More information about the discuss mailing list