[smc-discuss] volunteers for smc at 12
manoj k
manojkmohanme03107 at gmail.com
Tue Sep 24 22:14:04 PDT 2013
2013/9/25 Nandakumar <nandakumar96 at gmail.com>
> പരിപാടിയുടെ ഭാഗമായി (പ്രധാനപരിപാടികള്‍ക്ക് മുന്‍പ്)
> സ്കൂള്‍വിദ്യാര്‍ത്ഥികള്‍ക്കായി മത്സരങ്ങളും മറ്റും (സമ്മാനങ്ങളോടെ)
> സംഘടിപ്പിച്ചാല്‍ കുറേക്കൂടി ജനശ്രദ്ധ കിട്ടില്ലേ?
ഇത് നല്ല ആശയമാണ്. മലയാളം ടൈപ്പിങ്ങിലും ഡിസൈനിങ്ങിലുമൊക്കെ മത്സരങ്ങള്‍
സംഘടിപ്പിക്കാവുന്ന ഒന്നാണ്. എവിടെ ആര് എങ്ങനെ സംഘടിപ്പിക്കുമെന്ന് മാത്രമേ
നോക്കാനുള്ളൂ. :) it at school പോലുള്ള സംവിധാനങ്ങളോടൊത്ത് സഹകരിനാകുമെങ്കില്‍
കുറച്ചുകൂടെ എളുപ്പത്തില്‍ നടക്കുമെന്ന് തോന്നുന്നു.
> കംപ്യൂട്ടര്‍
> സെന്ററുകളിലെല്ലാം (പൈറേറ്റഡ്) പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറായതിനാല്‍
> അവരുടെ സഹകരണമൊന്നും ഉണ്ടാവില്ല, അല്ലേ?
> പിന്ന, സ്വതന്ത്രരെയും പൈറേറ്റുകളെയും ബന്ധിപ്പിയ്ക്കാനുള്ള ഒരു കണ്ണി
> മലയാളം ടൈപ്പിങ് തന്നെ.
>
> ഇത് നമ്മുടെ പരിപാടികള്‍ക്ക് ഉപയോഗപ്പടുമെന്ന് തോന്നുന്നു:
>
> "നിങ്ങളുടെ പേര് എന്താണെന്ന് നിങ്ങളുടെ കംപ്യൂട്ടറിനോട് ചോദിച്ചാല്‍
> ‘□□□□□’ എന്ന ഉത്തരമാണോ കിട്ടുക?
> ശുഭ്രവസ്ത്രധാരിയായ ഒരാളെ അത് ‘ശുഭ്‌രവസ്‌ത്‌രധാരി’ എന്നാണോ വിളിയ്ക്കുക?
> നിങ്ങളുടെ കംപ്യൂട്ടര്‍ ‘ലോഡ ് ചെയ്യുന്നു’ എന്നു പറയുമ്പോള്‍
> നിങ്ങള്‍ക്കത് മനസ്സിലാവാറുണ്ടോ?
> ഇനിയും നിങ്ങളുടെ കംപ്യൂട്ടറിന് നിങ്ങളുടെ ഭാഷ അറിയില്ലെന്നാണോ?"
>
ഇതിന്റെ യഥാര്‍ഥ പ്രശ്നം കിടക്കുന്നത് DTP മേഖലയിലാണ്. യൂണിക്കോഡില്‍ ടൈപ്പ്
ചെയ്ത ഉള്ളടക്കങ്ങള്‍ ഭംഗിയായി ടൈപ്പ് സെറ്റ് ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍
ഇന്നില്ല. സ്ക്രൈബസ്സും ടെക്കും ഉണ്ടെങ്കില്‍ അതിന്റെ സങ്കീര്‍ണ്ണത
സാധാരണക്കാരനെ കുഴപ്പിക്കുന്ന ഒന്നാണ്. സ്ക്രബസ്സിലെ ശ്രമങ്ങള്‍ക്ക് കൂടുതല്‍
ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ exe, deb
പാക്കേജുകല്‍ ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന രീതിയില്‍
കൊടുക്കുകയാണെങ്കില്‍പ്പിന്നെ ഇന്റഫേസ് ട്രൈയിങ്ങ് കൊണ്ട് ഇന്റസ്ട്രിയെ
കുറച്ചെങ്കിലും മാറ്റിയെടുക്കാം. ഞാന്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നടത്തിയ
ഒരു ശ്രമം ഇവിടെ
http://comments.gmane.org/gmane.org.region.india.smc-discuss/8616
പിന്നെയുള്ള ഒരു പ്രശ്നം മൈഗ്രേറ്റ് ചെയ്ത് വരുന്നവര്‍ക്ക് കൊടുക്കാന്‍
വൈവിധ്യമുള്ള യൂണിക്കോഡ് ഫോണ്ടുകളില്ല എന്നതാണ്. ആസ്കിയില്‍ കുറച്ചധികം ഉണ്ട്
താനും.
ഫോണ്ടുകള്‍ക്കായി ഒരു ക്രൗഡ് ഫണ്ടിങ്ങ് ക്യാമ്പയിനെക്കുറിച്ച് പറയുന്ന
കേട്ടിരുന്നു. സ്റ്റാറ്റസ് അറിയില്ല :)
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130925/40cb7a14/attachment-0003.htm>
More information about the discuss
mailing list