[smc-discuss] volunteers for smc at 12

V. Sasi Kumar sasi.cess at gmail.com
Wed Sep 25 21:28:52 PDT 2013


On Wed, 2013-09-25 at 05:08 +0530, Nandakumar wrote:
> പരിപാടിയുടെ ഭാഗമായി (പ്രധാനപരിപാടികള്‍ക്ക് മുന്‍പ്)
> സ്കൂള്‍വിദ്യാര്‍ത്ഥികള്‍ക്കായി മത്സരങ്ങളും മറ്റും (സമ്മാനങ്ങളോടെ)
> സംഘടിപ്പിച്ചാല്‍ കുറേക്കൂടി ജനശ്രദ്ധ കിട്ടില്ലേ? കംപ്യൂട്ടര്‍
> സെന്ററുകളിലെല്ലാം (പൈറേറ്റഡ്) പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറായതിനാല്‍
> അവരുടെ സഹകരണമൊന്നും ഉണ്ടാവില്ല, അല്ലേ?
> പിന്ന, സ്വതന്ത്രരെയും പൈറേറ്റുകളെയും ബന്ധിപ്പിയ്ക്കാനുള്ള ഒരു കണ്ണി
> മലയാളം ടൈപ്പിങ് തന്നെ.
ഈ "പൈറേറ്റഡ്" എന്നുള്ള പദം നമുക്കെങ്കിലും ഒഴിവാക്കാം സൂഹൃത്തുക്കളെ.
സോഫ്റ്റ്‌വെയറൊ അറിവൊ പങ്കുവയ്ക്കുന്നതു് കടല്‍ക്കൊള്ള പോലെയാണെന്നുള്ള
മൈക്രോസോഫ്റ്റിന്റെയും മറ്റും പ്രചരണം നമ്മള്‍ അനുകരിക്കേണ്ടതല്ലല്ലൊ.
നിയമവിരുദ്ധമായതു് എന്നൊ അംഗീകൃതമല്ലാത്തതു് എന്നോ മറ്റൊ പറയുന്നതാവും
നല്ലതു് എന്നു് തോന്നുന്നു.

സസ്നേഹം,
ശശി

-- 
Scientist (Retd)
Centre for Earth Science Studies
PB No. 7250
Thuruvikkal PO
Thiruvananthapuram 695031
India




More information about the discuss mailing list