[smc-discuss] കേരളസാഹിത്യ ചരിത്രം

manoj k manojkmohanme03107 at gmail.com
Wed Jan 1 05:32:13 PST 2014


---------- Forwarded message ----------
From: Radhakrishnan CV <cvr at sayahna.org>
Date: 2014/1/1
Subject: കേരളസാഹിത്യ ചരിത്രം
To: Palm <palm at sayahna.org>


പ്രിയ സുഹൃത്തുക്കളെ,

മുമ്പ് പറഞ്ഞിരുന്നതുപോലെ, ഉള്ളൂരിന്റെ സാഹിത്യചരിത്രത്തിന്റെ ആദ്യ രണ്ട്
ഭാഗങ്ങൾ ഇന്ന് പ്രസിദ്ധീകരിച്ചിരിക്കുന്നു. ഇപ്പോഴത്തെ അറിവുകളനുസരിച്ച്, ഇവ
രണ്ടും മാത്രമേ പൊതുസഞ്ചയത്തിലായിട്ടുള്ളു. മറ്റു ഭാഗങ്ങളെക്കുറിച്ച്
കൃത്യമായ, വിശ്വസനീയമായ ബിബ്ലിയോഗ്രാഫിക് വിവരമുള്ളവർ ദയവായി പങ്കുവെക്കുക.

താഴെക്കൊടുത്തിരിക്കുന്ന കണ്ണികളിൽ ലഭ്യമാണ്:

പിഡിഎഫ്:
  http://books.sayahna.org/ml/pdf/ulloor-vol-1.pdf
  http://books.sayahna.org/ml/pdf/ulloor-vol-2.pdf

മീഡിയവിക്കി:

http://ml.sayahna.org/index.php/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82

പുസ്തകത്തിന്റെ ആമുഖം കാണുക:

2014-ല്‍ ആണ് മഹാകവി ഉള്ളൂരിന്റെ കേരളസാഹിത്യചരിത്രത്തിന്റെ ആദ്യത്തെ രണ്ട്
ഭാഗങ്ങള്‍ പൊതുസഞ്ചയത്തിലാകുന്നത്. അപ്പോള്‍ തന്നെ ഈ മഹദ്ഗ്രന്ഥത്തിന്റെ
പകര്‍പ്പവകാശപരിധിക്ക് പുറത്തായ ഭാഗങ്ങള്‍  വിവിധ ഇലക്ട്രോണിക് രൂപങ്ങളില്‍
പ്രസിദ്ധീകരിക്കണമെന്നത് ഞങ്ങളുടെ നീണ്ട കാലത്തെ ആഗ്രഹമായിരുന്നു. ഈ
പുതുവത്സരദിനത്തില്‍ തന്നെ ആദ്യത്തെ രണ്ട്   ഭാഗങ്ങള്‍ പുറത്തിറക്കുവാന്‍
കഴിഞ്ഞതില്‍ അങ്ങേയററം ചാരിതാര്‍ത്ഥ്യമുണ്ട്. വെറും പതിനഞ്ചില്‍ താഴെ മാത്രം
സജീവപ്രവര്‍ത്തകരുടെ ഏതാനും മാസത്തെ പരിശ്രമമാണ് ഇത് സാദ്ധ്യമാക്കിയത്.
അപ്പോള്‍ കുറെയധികം മനുഷ്യരുടെ സഹകരണമുണ്ടെങ്കില്‍ എന്തുമാത്രം പുസ്തകങ്ങള്‍
നമ്മുടെ വായനക്കാരിലേയ്ക്ക് എത്തിക്കാനാവുമെന്ന് ചിന്തിക്കുക.

ഡിജിറ്റൈസേഷന് വിക്കിസോഴ്സിന്റെ മാതൃകയാണ് ഞങ്ങള്‍ സ്വീകരിച്ചത്.
എന്‍‌ട്രിക്കും, തെറ്റ് തിരുത്തലിനും, സാങ്കേതികപിഴവുകള്‍ ഇല്ലായ്മ ചെയ്യാനും
മീഡിയവിക്കിയും അതിന്റെ അനുബന്ധ സോഫ്റ്റ്‌വെയറുകളുമാണ് ഞങ്ങള്‍ ആശ്രയിച്ചത്.
സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പക്ഷപാതികളായ ഞങ്ങളുടെ കമ്പ്യൂട്ടിങ്ങ്
ദര്‍ശനങ്ങളോട് ഇതൊക്കെ വളരെ യോജിക്കുന്നതുമായിരുന്നു. സ്വതന്ത്ര
ടൈപ്‌സെറ്റിങ്ങ് സംവിധാനമായ ടെക് (TeX) ആണ് പിഡി‌എഫ്, ഈപബ് എന്നി ഇലക്ട്രോണിക്
രൂപങ്ങളുടെ നിര്‍മ്മിതിക്ക് ഉപയോഗിച്ചത്.  ഇത്രയുമൊക്കെയാവുമ്പോള്‍ ലിനക്സ്
തന്നെയായിരിക്കും ഓപ്പറേറ്റിങ്ങ് സിസ്റ്റമെന്ന് ഊഹിച്ചിരിക്കുമല്ലോ.

മലയാള ഭാഷയിലെ ശുഷ്ക്കമായ പൊതുസഞ്ചയ ഡിജിറ്റല്‍ രൂപങ്ങളുടെ പട്ടിക അല്പം കൂടി
വലുതാക്കാന്‍ ഈ സംരംഭം സഹായിക്കുമെന്ന് ഞങ്ങള്‍ കരുതുന്നു. കൂടുതല്‍
സന്നദ്ധപ്രവര്‍ത്തകരെ ഈ സംരഭത്തിന് ആകര്‍ഷിക്കുവാന്‍  കഴിഞ്ഞാല്‍ കൂടുതല്‍
നല്ല പുസ്തകങ്ങള്‍  വായനക്കാര്‍ക്ക് എത്തിക്കുവാനാവും, മറ്റ് ഇന്ത്യന്‍
ഭാഷകള്‍ക്ക് മാതൃകയാവാനും, മലയാളത്തിന്റെ  ശ്രേഷ്ഠഭാഷാപദവി കൂടുതല്‍
അന്വര്‍ത്ഥമാക്കാനും അതുമൂലം നമുക്ക് കഴിയും.

ഈ പരിശ്രമത്തില്‍ സജീവമായി പങ്കെടുത്ത സര്‍വശ്രീ  ജി. രജീഷ്, ടി. ഋഷി, എസ്.എ.
ശ്രീദേവി, എസ്. വിജയലക്ഷ്മി, ജി.എസ്. വിദ്യ, പി.എന്‍. വിജയന്‍, ബി. ഭാവന, എസ്.
അജിത്, ലിസി മഹേഷ്, ധന്യ, പ്രഭ ക്രിസ്റ്റി, ഷീല സുകുമാരന്‍ എന്നിവരോടുള്ള
നിസ്സീമമായ കടപ്പാട് രേഖപ്പെടുത്തിക്കൊള്ളട്ടെ.

-- 
രാധാകൃഷ്ണന്‍
<https://maps.google.com/maps/place?cid=3748532478409855227>
സായാഹ്ന ഫൗണ്ടേഷന്‍<https://maps.google.com/maps/place?cid=3748532478409855227>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140101/e7bd761e/attachment-0002.htm>


More information about the discuss mailing list