[smc-discuss] മലയാളം സ്റ്റെമ്മർ

ബാലശങ്കർ സി c.balasankar at gmail.com
Tue Jan 7 03:57:49 PST 2014


നമസ്കാരം,

ബി.ടെക് മെയിൻ പ്രൊജക്റ്റിന്റെ ഭാഗമായി ശിൽപയിലെ സ്റ്റെമ്മർ കുറച്ചുകൂടി
നന്നാക്കാൻ ഉദ്ദേശിക്കുന്നു. ഇപ്പോൾ ശിൽപയിൽ ചെയ്യുന്നത്, വാക്കിന്റെ
അവസാനത്തെ n അക്ഷരങ്ങൾ, നമ്മൾ കൊടുക്കുന്ന നിയമങ്ങളിൽ ഉണ്ടോ എന്ന്
നോക്കുകയാണു്. ഉണ്ടെങ്കിൽ, നിയമങ്ങളിൽ പറഞ്ഞിരിക്കുന്ന അക്ഷരം വച്ച് അതിനെ
മാറ്റിയെഴുതും. ഇതിനു് കുറച്ച് പ്രശ്നങ്ങളുണ്ട്.
ഉദാഹരണത്തിനു്
"എറണാകുളത്ത്" എന്ന വാക്ക്, നമ്മൾ "എറണാകുളം" എന്ന റൂട്ട് വേർഡ് ആക്കുന്നത്,
അവസാനം "ത്ത്" ഉള്ളതിനെ അനുസ്വാരം വച്ച് മാറ്റുക എന്നൊരു നിയമപ്രകാരമാണ്.
പ്രശ്നമെന്താണെന്ന് വച്ചാൽ, ഈ നിയമപ്രകാരം "ആപത്ത്" എന്നുള്ളത് കൂടി "ആപം"
എന്ന് മാറ്റപ്പെടും.

സന്ധിയോ, വിഭക്തിയോ ഇല്ലാതെ തന്നെ, അവ ഉള്ള വാക്കുകളോട് സാദൃശ്യമുള്ള രൂപം
എടുക്കുന്ന, ചില വാക്കുകളുണ്ട്. (എറണാകുളത്ത് - ആപത്ത്). അവയെ സ്റ്റെം
ചെയ്യപ്പെടുന്നതിൽ നിന്നും ഒഴിവാക്കേണ്ടതുണ്ട്. അവയെ തിരിച്ചറിയാൻ ഭാഷാപരമായി
എന്തെങ്കിലും വഴികളുണ്ടോ??

സ്റ്റെമ്മർ ഉണ്ടാക്കുന്നതിൽ ആർക്കെങ്കിലും സഹായിക്കാൻ പറ്റുമെങ്കിൽ
അറിയിക്കണേ..

Regards,
Balasankar C
http://balasankarc.in

"Freedom is never easily won, but once established, freedom lasts, spreads
and chokes out tyranny." - Trent Lott
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140107/46ec8912/attachment-0002.htm>


More information about the discuss mailing list