[smc-discuss] ആരണ്‍ ഷ്വാര്‍ട്സ് അനുസ്മരണം

Anivar Aravind anivar.aravind at gmail.com
Wed Jan 8 07:24:13 PST 2014


 ഈ ജനുവരി 11 നാണു് ആരണ്‍സ്വാര്‍ട്സ് ഓര്‍മ്മദിനം , നമുക്കന്നൊരു ആരണ്‍
മെമ്മോറിയല്‍ ഹാക്ക്നൈറ്റ് ഓണ്‍ലൈന്‍ ആയി ഐആര്‍സി വഴി നടത്തിയാലോ ?

പബ്ലിക് ഡാറ്റ സ്വതന്ത്രമാക്കുക എന്ന ലക്ഷ്യത്തോടെയും വെബ്.പൈ പോലെയുള്ള
ഫ്രെയിം വര്‍ക്കുകള്‍ അധിഷ്ഠിതമായ പ്രവര്‍ത്തനങ്ങളും , ആരണ്‍ തുടങ്ങിയ
ഓപ്പണ്‍ലൈബ്രറി പോലുള്ള നമ്മുടെ ബിബ്ലിയോഗ്രഫി സ്വതന്ത്രമാക്കല്‍ പ്രൊജക്റ്റായ
ഗ്രന്ഥത്തിന്റെ മേലുള്ള ഹാക്കുകളും ഒക്കെ തുടങ്ങി പ്രൊജക്റ്റ് ഐഡിയകള്‍
മുന്‍കൂര്‍ തീരുമാനിച്ച് അങ്ങു തുടങ്ങുക
മോസില്ല കേരള പോലെ ഓപ്പണ്‍ വെബ്ബിനായി പ്രവര്‍ത്തിക്കുന്ന
ഹാക്കര്‍ഗ്രൂപ്പുകള്‍ക്കു താല്പര്യമുണ്ടെങ്കില്‍ അവരെയും കൂട്ടുക


എന്റെ നിര്‍ദ്ദേശം  താഴെ

സമയം : രാത്രി 8.30 . ജനുവരി 11
സ്ഥലം #smc-discuss in irc.freenode.net

അജണ്ട

മുഖവുര : അനിവര്‍
ആരണ്‍ സ്വാര്‍ട്സ് ഓര്‍മ്മ ഐആര്‍സി പ്രഭാഷണം : പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
(ലഭ്യമാകുമെങ്കില്‍)
പ്രൊജക്റ്റുകളുടെ  അവതരണം : ഋഷികേശ്

ഓരോ പ്രൊജക്റ്റ് ഗ്രൂപ്പുകളും സബ് ഐആര്‍സി ചാനലുകളില്‍  ചര്‍ച്ചയും
ഡെവലപ്മെന്റും പുലരും വരെ തുടരുക . 7 മണിയോടെ  അവസാനിപ്പിക്കുക
ശനിയാഴ്ചയായതിനാല്‍ പങ്കാളിത്തം എളുപ്പമായിരിക്കും

http://en.wikipedia.org/wiki/Aaron_Swartz

ഓഫ്ലൈന്‍ ആയാണ് ശരിക്കും നടത്തേണ്ടതു് . അതിനു മുന്‍കൈ എടുക്കാന്‍
പറ്റുന്നവരുണ്ടെങ്കില്‍ അതും ആലോചീക്കാവുന്നതാണു്.

അനിവര്‍
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140108/c622284f/attachment-0002.htm>


More information about the discuss mailing list