[smc-discuss] [DAKF] പരിഷദ് വാര്‍ത്ത സ്ക്രൈബസില്‍

manoj k manojkmohanme03107 at gmail.com
Sat Jan 11 03:44:12 PST 2014


അഭിനന്ദനങ്ങള്‍. പരിഷത്ത് വാര്‍ത്ത ഉഷാറായി. ലോഗോയിലെ വാൎത്തയ്ക്ക് ഒരു
പ്രത്യേക ഭംഗി :)

On 1/11/14, Adv. T.K Sujith <tksujith at gmail.com> wrote:
> പഴയ ഒരു ചിത്രത്തിന്റെ കഥയാണ് ഇതുകണ്ടപ്പോള്‍ ഓര്‍മ്മവന്നത്,
> പണ്ടുണ്ടായിരുന്ന സോവിയറ്റ് നാടില്‍ ഇങ്ങനെയൊരു പൊങ്ങച്ചം അടിച്ചുവന്നത്രേ :
> ഒരു അമേരിക്കന്‍ കുട്ടിയുടെയും സോവിയറ്റ് കുട്ടിയുടെയും പടങ്ങള്‍ കൊടുത്തിട്ട്
> അതിന്റെ അടിക്കുറിപ്പ് ഇങ്ങനെ നല്‍കിയിരുന്നു : "can you say who is american
> ?"
>
> പേജ്മേക്കറില്‍ ചെയ്ത പരിഷദ്‌വാര്‍ത്തയും സ്ക്രൈബസില്‍ ചെയ്ത
> പരിഷദ്‌വാര്‍ത്തയും തമ്മിലുള്ള വ്യത്യാസമെന്താണെന്നാണ് ചോദ്യം.... ആദ്യത്തെ
> ലേഔട്ടില്‍ തന്നെ ഇത്ര കിടിലനായി അത് നിര്‍വ്വഹിച്ച ബിജുമോഹന് ആയിരമായിരം
> അഭിവാദ്യങ്ങള്‍...
>
> അക്ഷരവിന്യാസത്തിലും മറ്റും ചില പിഴവുകള്‍ കണ്ടേക്കാം. അതൊക്കെ
> കാലാന്തരത്തില്‍ മാറും. ഇവിടെ ശ്രദ്ധിക്കേണ്ടത്, തൃശ്ശൂരില്‍ നടന്ന സ്ക്രൈബസ്
> പരിശീലനത്തില്‍ ലഭിച്ച കേവലം രണ്ടുദിവസത്തെ അറിവല്ലാതെ - കെ.വി.
> അനില്‍കുമാറിന്റെയോ, പ്രശോഭിന്റെയോ പ്രത്യേക സഹായമില്ലാതെ - തനിച്ച് മറ്റു
> സഹായങ്ങളൊന്നുമില്ലാതെയാണ് ബിജു അത് നിര്‍വ്വഹിച്ചതെന്നതാണ്... അവരില്‍
> നിന്നുമുള്ള ഉപദേശ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചുകഴിയുമ്പോള്‍
> ഇപ്പോഴെന്തെങ്കിലും പരിമിതികളുണ്ടെങ്കില്‍ അതും മറികടക്കാവുന്നതാണ്.
>
> *പക്ഷേ ദയവായി ഇത്, ഇതുകൊണ്ടവസാനിപ്പിക്കരുതേ... ഇനിയൊരു
> മടങ്ങിപ്പോക്കുണ്ടാകരുതേ. എന്ത് വിലകൊടുത്തും തുടര്‍ലക്കങ്ങള്‍ സ്ക്രൈബസില്‍
> തന്നെ ഇറക്കണേ...*
>
> ഇവിടെ ഗംഭിരമായ ഒരു സംഗതിയുണ്ട്. ഇനി യുണീകോഡില്‍ മലയാളത്തില്‍ ടൈപ്പ്
> ചെയ്യുന്ന എന്തും പരിഷത്ത് വാര്‍ത്തയ്ക്ക് അയച്ചുകൊടുക്കാം. അതായത്
> മാറ്ററുകള്‍ പേജ് മേക്കറില്‍ ടൈപ്പ് സെറ്റ് ചെയ്യേണ്ട. നിങ്ങളുടെ ഫേസ്
> ബുക്കില്‍, മലയാളത്തില്‍ (മംഗ്ലീഷെന്ന ലിപ്യന്തരണം -മൊഴി ഉപയോഗിച്ച് )  ടൈപ്പ്
> ചെയ്യുന്ന കാര്യങ്ങള്‍ പോലും ഇനി ധൈര്യമായി പരിഷത്ത് വാര്‍ത്തയ്ക്ക്
> അയച്ചോളൂ....അതെല്ലാം യുണീകോഡാണ്. എന്തിന് മലയാളം വഴങ്ങുന്ന സ്മാര്‍ട്ട്
> ഫോണുകളില്‍ തയ്യാറാക്കുന്ന മലയാളം മാറ്ററുകളും പരിഷത് വാര്‍ത്തയിലേക്കുള്ള
> വാര്‍ത്തയായി അയയ്കാം. അതാണ് ഇതിന്റെ പ്രധാന നേട്ടം...
>
> *ലിപി വിവാദം*
> പരിഷത്തും അച്ചടിക്കാന്‍ പഴയ ലിപി ഉപയോഗിച്ചുതുടങ്ങിയോ ? ഏത് കമ്മറ്റിയുടെ
> തീരുമാനപ്രകാരമാണ് പഴയ ലിപിയിലേക്ക് മടങ്ങിയത്? അത് അശാസ്ത്രീയമല്ലേ ? ഇത്
> എന്തുതരം ലിപിഭ്രാന്താണ്...എന്നൊക്കെയുള്ള വിമര്‍ശനങ്ങള്‍ ഇതുമായി
> ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുണ്ട്. നല്ലത്. അത്രയും പ്രചരണം നമ്മുടെ ഈ
> സംരംഭത്തിന് കിട്ടട്ടെ. വിവാദത്തിലൂടെയല്ലേ എന്തും കേരള സമൂഹം ശ്രദ്ധിക്കൂ :)
>
> സ്ക്രൈബസില്‍ അച്ചടിക്കുവാന്‍ മലയാളം യുണീകോഡ് ഫോണ്ട് വേണം. അത് പഴയ ASCII
> (American Code for Information Interchange)  അടിസ്ഥാനത്തിലുള്ള ML-Fonts നെ
> സപ്പോര്‍ട്ട് ചെയ്യുന്നില്ല. (ML ഫോണ്ടുകള്‍ പ്രൊപ്രൈറ്ററി ഫോണ്ടുകളാണ് -
> പകര്‍പ്പവകാശമുള്ളത് ആണ്).
>
> എന്നാല്‍ *തനത് ലിപിയിലെ യുണീകോഡ്* വേണോ *പുതിയ ലിപിയിലെ യുണീകോഡ്* വേണോ എന്ന
> കാര്യത്തില്‍ സ്ക്രൈബസിന് ഒരു നിര്‍ബന്ധവുമില്ല. ഏത് ലിപിയിലുള്ള യുണീകോഡ്
> കൊടുത്താലും അത് കാണിച്ചോളും.
>
> പക്ഷേ, ഇപ്പോള്‍ പൊതുവേ പ്രചാരത്തിലിരിക്കുന്നത് രചന, മീര തുടങ്ങിയ തനത് ലിപി
> ഫോണ്ടുകളാണ്. അത് തല്കാലം പരിഷത് വാര്‍ത്ത തയ്യാറാക്കാനായി
> ഉപയോഗിച്ചെന്നേയുള്ളു. പുതിയ ലിപിയിലുള്ള യുണീകോഡ് ഫോണ്ടുകളും
> ഇറങ്ങിയിട്ടുണ്ട്. രഘുമലയാളം, കൗമുദി ഫോണ്ട്, ഗുഗിളിന്റെ നോട്ടാ സാന്‍സ്
> തുടങ്ങിയ ചില ഫോണ്ടുകള്‍ പുതിയ ലിപി ഫോണ്ടുകള്‍ക്ക് ഉദാഹരണമാണ്.
>
> ലിപി പഴയതുവേണോ പുതിയതുവേണോ എന്നകാര്യം പരിഷത്തിന്റെ കേന്ദ്രനിര്‍വ്വാഹക സമിതി
> ചര്‍ച്ച ചെയ്ത് തീരുമാനിച്ചാല്‍ മതി.
>
> നമ്മളെ സംബന്ധിച്ചിടത്തോളം ഇവിടെ പ്രധാനം, ആരോ  മോഷ്ടിച്ച് നമുക്ക് തന്ന
> വിന്‍ഡോസില്‍, മോഷ്ടിച്ചുതന്ന പേജ് മേക്കറില്‍ മോഷ്ടിച്ചു തന്ന ഫോട്ടോ
> ഷോപ്പില്‍ - കുത്തക സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെ - പരിഷത്ത്
> പ്രസിദ്ധീകരണങ്ങള്‍ തയ്യാറാക്കുന്നത് ഒഴിവാക്കുക എന്നതാണ്.
>
> അവിടെയാണ് സ്വതന്ത്ര സോഫ്റ്റ്‌വെയറില്‍ നമ്മുടെ പരിഷത്ത് ഉബുണ്ടുവില്‍,
> അനിലേട്ടനും മറ്റും തദ്ദേശീയമായി വികസിപ്പിച്ച ഇന്‍ഡിക് സ്ക്രൈബസില്‍ പരിഷത്
> വാര്‍ത്ത ചെയ്യുമ്പോഴുണ്ടാകുന്ന പ്രാധാന്യവും അഭിമാനവും !
>
> പരിഷദ്‌വാര്‍ത്താ ടീമിന് ഒരിക്കല്‍ കൂടി അഭിനന്ദങ്ങള്‍...
>
> സുജിത്ത്
>
>
> 2014, ജനുവരി 9 10:27 AM ന്, Dr.B.Ekbal <ekbalb at gmail.com> എഴുതി:
>
>> ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുഖപത്രം   പരിഷദ് വാര്‍ത്ത   സ്വതന്ത്ര
>> സോഫ്റ്റ് വെയറായ സ്ക്രൈബസില്‍ ലേ ഔട്ട് ചെയ്യാനാരംഭിച്ചിരിക്കുന്നു.
>> ഇക്ബാൽ
>>
>>
>> --
>> Dr.B.Ekbal
>> Kuzhuvalil House, Arpookara East,
>> Kottayam-686 008, Kerala
>> Phone: 0481-2598305
>> Mobile: 94470 60912
>>
>> --
>> You received this message because you are subscribed to the Google Groups
>> "സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം പൊതുവേദി" group.
>> To unsubscribe from this group and stop receiving emails from it, send an
>> email to dakf+unsubscribe at googlegroups.com.
>> For more options, visit https://groups.google.com/groups/opt_out.
>>
>
>
>
> --
> Adv. T.K Sujith     | *അഡ്വ. ടി.കെ സുജിത്*
> Alappuzha, Kerala | *ആലപ്പുഴ, കേരളം*
> 09846012841
>
> --
> You received this message because you are subscribed to the Google Groups
> "സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം പൊതുവേദി" group.
> To unsubscribe from this group and stop receiving emails from it, send an
> email to dakf+unsubscribe at googlegroups.com.
> For more options, visit https://groups.google.com/groups/opt_out.
>


-- 
Manoj.K/മനോജ്.കെ
www.manojkmohan.com

"We are born free...No gates or windows can snatch our freedom...Use
GNU/Linux - it keeps you free."


More information about the discuss mailing list