[smc-discuss] സ്റ്റാന്‍ഡഡൈസേഷന്‍

Manoj K. Puthiavila puthiavila at gmail.com
Sat Jan 4 08:58:34 PST 2014


 http://wiki.smc.org.in/Autocorrectൽ കാണുന്ന:

എന്താണ് "അഞ്ജലീബന്ധം - അഞ്ജലിബന്ധം"? അഞലിയുമായുള്ള ബന്ധം എന്നതുതന്നെ
അല്ലേ ഉദ്ദ്യേശിച്ചത്. "അഞ്ജലീബദ്ധം" അല്ലല്ലോ?

അതുപോലെതന്നെ, "അതത് - അതാത്" എന്നതിലും സംശയമുണ്ട്. "അതത് " എന്നതാണു
ശരിയാകാൻ സാദ്ധ്യത.
"അട്ടിപ്പേറായി - അട്ടിപ്പേരായി" എന്നതിലും സംശയം. "അട്ടിപ്പേറുകിടക്കുക" എന്ന
പ്രയോഗമാണു കേട്ടിട്ടുള്ളത്.
"അധ്യക്ഷം - ആധ്യക്ഷ്യം" എന്നതിലും "ആധ്യക്ഷം - ആധ്യക്ഷ്യം" എന്നതിലും
"ആദ്ധ്യക്ഷ്യം" എന്നതല്ലേ ശരിയായ ശരി?
"അന്വീക്ഷികി - ആന്വീക്ഷികി" എന്നതിന്റെ അർത്ഥം എന്താണ്? (മറുപടി ആരെങ്കിലും
ഇട്ടാൽ ഉപകാരം)
"അസുയകലുഷിതന്‍ - അസൂയകലുഷിതന്‍" - സമാസിച്ചിരിക്കുകയല്ലേ? അപ്പോൾ
"അസൂയാകലുഷിതൻ" എന്നാവില്ലേ?
"ആപച്ഛങ്ക - ആപത്ശങ്ക" - "ആപച്ഛങ്ക"യല്ലേ ശരി?
ഇങ്ങനെ കുറേ സംശയങ്ങൾ തോന്നുന്നു. മൊത്തത്തിൽ ഒരു പുനഃപരിശോധന നടത്തുന്നത്
ഉചിതമാകും.


2014/1/4 Manoj K. Puthiavila <puthiavila at gmail.com>

> എന്താണ് http://wiki.smc.org.in/Autocorrectൽ കാണുന്ന:
>
> "അഞ്ജലീബന്ധം - അഞ്ജലിബന്ധം"? അഞലിയുമായുള്ള ബന്ധം എന്നതുതന്നെ അല്ലേ ഉദ്ദ്യേശിച്ചത്. "അഞ്ജലീബദ്ധം" അല്ലല്ലോ?
>
>
>
> 2014/1/1 manoj k <manojkmohanme03107 at gmail.com>
>
>> ഓട്ടോ കറക്റ്റ് എന്ന ഒരു സംവിധാനത്തിനായി ശേഖരിച്ച വാക്കുകളാണ്. ശൈലിയുടെ
>> സ്റ്റാന്റേഡൈസേഷനല്ല ഇത്. :)
>>
>> http://wiki.smc.org.in/Autocorrect
>>
>> db http://wiki.smc.org.in/Autocorrect/1
>>
>>
>> 2014/1/1 Nandakumar <nandakumar96 at gmail.com>
>>
>>> നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു പൊതുശൈലി എവിടെയെങ്കിലും
>>> പ്രസിദ്ധീകരിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ അത്തരമൊന്ന് ആവശ്യമല്ലേ?
>>> ഉദാ:
>>> ലിനക്സ് -> ഗ്നു/ലിനക്സ്
>>> സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ -> സ്വതന്ത്രസോഫ്റ്റ്‌വെയര്‍
>>> സുഹൃത്തുക്കളെ -> സുഹൃത്തുക്കളേ
>>> _______________________________________________
>>> Swathanthra Malayalam Computing discuss Mailing List
>>> Project: https://savannah.nongnu.org/projects/smc
>>> Web: http://smc.org.in | IRC : #smc-project @ freenode
>>> discuss at lists.smc.org.in
>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>
>>>
>>
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>>
>
>
> --
> Manoj K. Puthiyavila, (Ph: 9847948765)
> Journalist,
> Thiruvananthapuram -32,
> Kerala, INDIA
>



-- 
Manoj K. Puthiyavila, (Ph: 9847948765)
Journalist,
Thiruvananthapuram -32,
Kerala, INDIA
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140104/fa3830fc/attachment-0003.htm>


More information about the discuss mailing list