[smc-discuss] Fwd: [gnu.org #880039] copyleft.po, ubuntu-spyware.po - ml

ബാലശങ്കർ സി c.balasankar at gmail.com
Mon Jan 13 04:57:25 PST 2014


ഈ മാസത്തെ ഏതോ ഒരു മാതൃഭൂമി ആഴ്ചപ്പതിപ്പിൽ രാജൻ ഗുരുക്കൾ എഴുതിയ ഒരു
ലേഖനമുണ്ട്. ശാസ്ത്ര-സാങ്കേതിക പദങ്ങൾ കൂടി ഉൾക്കൊള്ളിക്കാൻ തക്കവണ്ണം
പദസമ്പത്ത് ഉണ്ടായാൽ മാത്രമേ മലയാളം ശ്രേഷ്ഠഭാഷ ആകൂ എന്നു്. അതും കൂടി ഈ
പ്രശ്നത്തിൽ ചേർത്തു് വായിക്കണമെന്ന് കരുതുന്നു.

Regards,
Balasankar C
http://balasankarc.in

"Freedom is never easily won, but once established, freedom lasts, spreads
and chokes out tyranny." - Trent Lott


2014, ജനുവരി 13 6:24 PM ന്, Manilal K M <libregeek at gmail.com> എഴുതി:

>
> 2014/1/13 Nandakumar <nandakumar96 at gmail.com>
>
>> >> ശാസ്ത്രസാങ്കേതിക പദങ്ങള്‍ മലയാളത്തില്‍ പറ്റില്ലായെന്നു പൊതുവേ ഒരു
>> ധാരണയുണ്ട്.
>> അത്തരം യാതൊരു ധാരണയും എനിയ്ക്കില്ല (എന്നെ അടുത്തറിയുന്നവര്‍ക്കറിയാം).
>>
> നന്ദകുമാറിനു അങ്ങനെയൊരു ധാരണയുണ്ടെന്നു ഞാന്‍ പറഞ്ഞില്ല. ഈ ലിസ്റ്റിലെ പഴയ
> ചില പോസ്റ്റുകള്‍ എടുത്തു നോക്കിയാല്‍ ഞാന്‍ എന്തുകൊണ്ടു അങ്ങനെ പറഞ്ഞു എന്നു
> മനസ്സിലാകും.
>
> ചില സന്ദര്‍ഭങ്ങളില്‍ തെറ്റായ രീതിയില്‍ മലയാളം
>> ഉപയോഗിയ്ക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലത് ലിപിമാറ്റം തന്നെ.
>> സോഫ്റ്റ്‌വെയര്‍, മാല്‍വെയര്‍ എന്നിവയ്ക്കൊന്നും മലയാളം ആവശ്യമാണെന്ന്
>> തോന്നിയിട്ടില്ല. ‘ഇംഗ്ലീഷ് എന്ന് ഞാന്‍ തന്നെ പറയുന്നുണ്ടെങ്കിലും
>> ഇവയൊന്നും ഇംഗ്ലീഷല്ല, മറിച്ച് സാങ്കേതികഭാഷ മാത്രമാണെന്ന്
>> നമുക്കറിയാമല്ലോ.
>>
> സാങ്കേതികഭാഷയില്‍ പലപ്പോഴും ഇംഗ്ലീഷ് വാക്കുകളും ചുരുക്കെഴുത്തുകളും കടന്നു
> വരും. അതു നമുക്കു ഒഴിവാക്കാനാവില്ല. പക്ഷെ തത്തുല്യമായ അല്ലെങ്കില്‍
> അര്‍ത്ഥപൂര്‍ണ്ണമായ പദങ്ങള്‍ മലയാളത്തില്‍ ഉള്ളപ്പോള്‍ ഇംഗ്ലീഷ്
> ഉപയോഗിക്കേണ്ടതില്ല എന്നാണു് എന്റെ അഭിപ്രായം. ഉദാഹരണമായി maliciousഎന്ന
> വാക്കിനെ "ദോഷകരമായതു" എന്നു പരിഭാഷപ്പെടുത്താം. ഇംഗ്ലീഷ് ഭാഷ
> വശമില്ലാത്തവര്‍ക്കു വേണ്ടിയാണു് L10N, പരിഭാഷ ചെയ്യുമ്പോള്‍ എറ്റവും വലിയ
> വെല്ലുവിളിയും അതു തന്നെ.
>
> ഊര്‍ജ്ജതന്ത്രത്തിന്റെ കാര്യം തന്നെയെടുക്കുക. മിക്ക സാങ്കേതികപദങ്ങളും
>> ഇംഗ്ലീഷില്‍നിന്നോ ഗ്രീക്കില്‍നിന്നോ എടുത്തിട്ടുള്ളവയാണ്. എന്നാല്‍
>> അവയ്ക്കൊന്നും ആ ഭാഷയിലെ അര്‍ത്ഥമല്ല ഉള്ളത്. പ്രധാനപ്പെട്ട
>> ഭൗതികപുസ്തകങ്ങള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്.
>>
> സമ്മതിക്കുന്നു.
>
>
>> പ്രശ്നം ഇതൊന്നുമല്ല. ഉദാഹരണമായി, ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൗണ്ടേഷന്‍
>> എന്നത് ഒരു കോര്‍പ്പറേഷനാണ്. അതിനുപകരം സ്വതന്ത്രസോഫ്റ്റ്‌വെയര്‍
>> പ്രസ്ഥാനം എന്ന് (ഞാനടക്കം) ഉപയോഗിയ്ക്കുന്നു. നിയമപരമായ കാര്യങ്ങളില്‍
>> ട്രേഡ്മാര്‍ക്കുകളുടെയും മറ്റും പരിഭാഷ ഉപയോഗിച്ചാല്‍ എന്തായിരിയ്ക്കും
>> അവസ്ഥ?
>>
> ഇതില്‍ ഒരു തെറ്റുണ്ടു് - FSF എന്ന സ്ഥാപനവും  സ്വതന്ത്രസോഫ്റ്റ്‌വെയര്‍
> പ്രസ്ഥാനവും രണ്ടാണു്.  സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിലെ (movement)
> ഒരു പ്രമുഖ സ്ഥാപനമാണു് അമേരിക്കയില്‍ രജിസ്റ്റര്‍ ചെയ്ത ഇന്ത്യയിലും
> യൂറോപ്പിലും associate members ഉള്ള FSF.
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140113/39191525/attachment-0003.htm>


More information about the discuss mailing list