[smc-discuss] Fwd: [gnu.org #880039] copyleft.po, ubuntu-spyware.po - ml

Manilal K M libregeek at gmail.com
Mon Jan 13 04:54:47 PST 2014


2014/1/13 Nandakumar <nandakumar96 at gmail.com>

> >> ശാസ്ത്രസാങ്കേതിക പദങ്ങള്‍ മലയാളത്തില്‍ പറ്റില്ലായെന്നു പൊതുവേ ഒരു
> ധാരണയുണ്ട്.
> അത്തരം യാതൊരു ധാരണയും എനിയ്ക്കില്ല (എന്നെ അടുത്തറിയുന്നവര്‍ക്കറിയാം).
>
നന്ദകുമാറിനു അങ്ങനെയൊരു ധാരണയുണ്ടെന്നു ഞാന്‍ പറഞ്ഞില്ല. ഈ ലിസ്റ്റിലെ പഴയ
ചില പോസ്റ്റുകള്‍ എടുത്തു നോക്കിയാല്‍ ഞാന്‍ എന്തുകൊണ്ടു അങ്ങനെ പറഞ്ഞു എന്നു
മനസ്സിലാകും.

ചില സന്ദര്‍ഭങ്ങളില്‍ തെറ്റായ രീതിയില്‍ മലയാളം
> ഉപയോഗിയ്ക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലത് ലിപിമാറ്റം തന്നെ.
> സോഫ്റ്റ്‌വെയര്‍, മാല്‍വെയര്‍ എന്നിവയ്ക്കൊന്നും മലയാളം ആവശ്യമാണെന്ന്
> തോന്നിയിട്ടില്ല. ‘ഇംഗ്ലീഷ് എന്ന് ഞാന്‍ തന്നെ പറയുന്നുണ്ടെങ്കിലും
> ഇവയൊന്നും ഇംഗ്ലീഷല്ല, മറിച്ച് സാങ്കേതികഭാഷ മാത്രമാണെന്ന്
> നമുക്കറിയാമല്ലോ.
>
സാങ്കേതികഭാഷയില്‍ പലപ്പോഴും ഇംഗ്ലീഷ് വാക്കുകളും ചുരുക്കെഴുത്തുകളും കടന്നു
വരും. അതു നമുക്കു ഒഴിവാക്കാനാവില്ല. പക്ഷെ തത്തുല്യമായ അല്ലെങ്കില്‍
അര്‍ത്ഥപൂര്‍ണ്ണമായ പദങ്ങള്‍ മലയാളത്തില്‍ ഉള്ളപ്പോള്‍ ഇംഗ്ലീഷ്
ഉപയോഗിക്കേണ്ടതില്ല എന്നാണു് എന്റെ അഭിപ്രായം. ഉദാഹരണമായി maliciousഎന്ന
വാക്കിനെ "ദോഷകരമായതു" എന്നു പരിഭാഷപ്പെടുത്താം. ഇംഗ്ലീഷ് ഭാഷ
വശമില്ലാത്തവര്‍ക്കു വേണ്ടിയാണു് L10N, പരിഭാഷ ചെയ്യുമ്പോള്‍ എറ്റവും വലിയ
വെല്ലുവിളിയും അതു തന്നെ.

ഊര്‍ജ്ജതന്ത്രത്തിന്റെ കാര്യം തന്നെയെടുക്കുക. മിക്ക സാങ്കേതികപദങ്ങളും
> ഇംഗ്ലീഷില്‍നിന്നോ ഗ്രീക്കില്‍നിന്നോ എടുത്തിട്ടുള്ളവയാണ്. എന്നാല്‍
> അവയ്ക്കൊന്നും ആ ഭാഷയിലെ അര്‍ത്ഥമല്ല ഉള്ളത്. പ്രധാനപ്പെട്ട
> ഭൗതികപുസ്തകങ്ങള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്.
>
സമ്മതിക്കുന്നു.


> പ്രശ്നം ഇതൊന്നുമല്ല. ഉദാഹരണമായി, ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൗണ്ടേഷന്‍
> എന്നത് ഒരു കോര്‍പ്പറേഷനാണ്. അതിനുപകരം സ്വതന്ത്രസോഫ്റ്റ്‌വെയര്‍
> പ്രസ്ഥാനം എന്ന് (ഞാനടക്കം) ഉപയോഗിയ്ക്കുന്നു. നിയമപരമായ കാര്യങ്ങളില്‍
> ട്രേഡ്മാര്‍ക്കുകളുടെയും മറ്റും പരിഭാഷ ഉപയോഗിച്ചാല്‍ എന്തായിരിയ്ക്കും
> അവസ്ഥ?
>
ഇതില്‍ ഒരു തെറ്റുണ്ടു് - FSF എന്ന സ്ഥാപനവും  സ്വതന്ത്രസോഫ്റ്റ്‌വെയര്‍
പ്രസ്ഥാനവും രണ്ടാണു്.  സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിലെ (movement)
ഒരു പ്രമുഖ സ്ഥാപനമാണു് അമേരിക്കയില്‍ രജിസ്റ്റര്‍ ചെയ്ത ഇന്ത്യയിലും
യൂറോപ്പിലും associate members ഉള്ള FSF.
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140113/515cf480/attachment-0003.htm>


More information about the discuss mailing list