[smc-discuss] Fwd: [python-kerala] malayalam python graphics tutorials

Anivar Aravind anivar.aravind at gmail.com
Wed Jan 29 02:57:05 PST 2014


2014-01-29 അഖിൽ കൃഷ്ണൻ എസ്. <akhilkrishnans at gmail.com>

> സ്റ്റാൾമാന്റെ പ്രവർത്തനങ്ങളെ മാനിച്ചുകൊണ്ടു തന്നെ പറയട്ടെ
> സ്റ്റാൾമാനല്ലെങ്കിൽ മറ്റൊരാൾ ഇതിനെതിരെ പൊരുതും. എന്നായാലും പാരതന്ത്ര്യം
> എന്ന അവസ്ഥയ്ക്ക് അറുതിയുണ്ടാകും. അതാണല്ലോ ചരിത്രം നമ്മെ പഠിപ്പിക്കുന്നത്.
>

തുടക്കങ്ങളും മുന്‍കൈകളും എപ്പോഴും പ്രധാനമാണു്. സംഭാവനകളും അവയെ
വേണ്ടരീതിയില്‍ അംഗീകരിക്കലുമതെ . വേണ്ട സമയത്ത് വേണ്ടരീതിയിലുള്ള മുന്‍കൈകള്‍
വെറും ബദലുകളെയല്ല , നിലവിലെ മുഖ്യധാരയെ മാറ്റിമറകയ്ക്കുക തന്നെയാണു്. അതുപോലെ
വ്യക്താധിഷ്ഠിത ചെറുത്തുനില്‍പ്പുകളില്‍നിന്നു പ്രസ്ഥാനങ്ങളിലേക്കുള്ള
വളര്‍ച്ചയും പ്രധാനമാവുന്നുണ്ട് .  അതുകൊണ്ടുതന്നെ റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍
എന്ന വ്യക്തിയുടെ സംഭാവനകളും സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്റെ സംഭാവനകളും
പ്രത്യേകമായിത്തന്നെ വേറിട്ട് എടുത്തുകാണണം .

മറ്റൊരാള്‍ക്കുവേണ്ടിയുള്ള കാത്തിരിപ്പോ വൈകലോ ആണ് ക്ലൌഡ് അധിഷ്ഠിത
സേവനങ്ങളിലും മുക്കാലും കുത്തകവല്‍ക്കരിക്കപ്പെട്ട മൊബൈല്‍ സെഗ്മെന്റിലും
ഒക്കെ സ്വാതന്ത്ര്യത്തിനായുള്ള നീക്കങ്ങള്‍ വൈകിച്ചതു് .
വന്നുകൊണ്ടിരിക്കുന്നവയാകട്ടെ ബദലുകളുടെ തലത്തില്‍നിന്നു് ഏറെ
മുന്നേറിയിട്ടുമില്ല . മുഖ്യധാരയെ സ്വാധീനിക്കുന്നുണ്ടെങ്കിലും .

(അതുകൊണ്ടു സ്റ്റാൾമാനെ ignucius മിശിഹയാക്കി വ്യക്തിപൂജചെയ്യുന്നതിനോടും ഒരു
> സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യപ്രശ്നത്തിൽ സ്റ്റാൾമാൻ അവസാന വാക്കാകുന്നതിനോടും
> എനിക്കത്ര യോജിപ്പില്ല. വ്യക്തിയേക്കാൾ അയാൾ ഉന്നയിക്കുന്ന ആശയത്തിനാണു
> പ്രാധാന്യം എന്നു ഞാൻ ചിന്തിക്കുന്നു)
>

സ്റ്റാള്‍മാന്‍ മിശിഹയാക്കി വ്യക്തുപൂജ ചെയ്യല്‍ എന്നതു വെറും വ്യാഖ്യാനം
മാത്രമല്ലേ അഖിലേ . St. ignucious നേയും ചര്‍ച്ച് ഓഫ് ഈമാക്സിനേയും
സ്റ്റാള്‍മാന്റെ ടോക്കുകളിലെ അദ്ദേഹം നടത്തുന്ന ഒരു ഫണ്‍ സെഗ്മന്റ് എന്നതില്‍
കവിഞ്ഞാരും എടുത്തിട്ടുണ്ടെന്നും തോന്നുന്നില്ല.  സോഫ്റ്റ്‌വെയര്‍
സ്വാതന്ത്ര്യം എന്ന ആശയത്തില്‍ സ്റ്റാള്‍മാന്‍ പലപ്പോഴും അവസാനവാക്കാവുന്നതു്
അതുകൊണ്ടുതന്നെ കൂട്ടിക്കെട്ടേണ്ട ഒന്നല്ല. അദേഹം മിക്കപ്പോഴും
അവസാനവാക്കാവുന്നുണ്ടെങ്കില്‍ അതു് ആശയത്തിന്റെ തെളിമകൊണ്ടുതന്നെയാണ്.



> പലർ ചേർന്നുണ്ടാക്കിയ ലിനക്സ് ഓപറേറ്റിങ്ങ് സിസ്റ്റത്തിനൊപ്പം ഗ്നു എന്നു
> ചേർത്തില്ലെങ്കിൽ എങ്ങനെയാണ് സ്റ്റാൾമാന്റെ പിതൃത്വത്തെ ഇല്ലാതാക്കുന്നത്.
>

ഇതു് തെറ്റായ ഒരു വാദഗതിയാണ് . കാരണം സ്റ്റാള്‍മാനോ പിതൃത്വമോ അല്ല ,
ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ പേരാണു വിഷയം . ലിനക്സ് എന്നതു് കേണലാണ് .
കേണലിനെ ഓപ്പറേറ്റിങ്ങ് സിസ്റ്റം എന്നുവിളിക്കുന്നതു് ഓപറേറ്റിങ്ങ്
സിസ്റ്റത്തിനെ നിര്‍ണ്ണയിക്കുന്ന മറ്റെല്ലാ ഘടകങ്ങളേയും  അവയുടെ സംഭാവന
നല്‍കിയവരേയും  അവഗണിക്കലാണു് . സാധാരണഗതിയില്‍ ഇതു പ്രശ്നമല്ല . എന്നാല്‍
ലിനക്സ് ടോര്‍വാള്‍ഡ്സ് സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യത്തെപ്പറ്റിയുള്ള
ആശയങ്ങളെ അവഗണിക്കുകയും തുറന്ന സോഴ്സ് എന്ന  സാങ്കേതികമേന്മ എന്ന വാദത്തില്‍
മാത്രം മുഴുകുകയൂം ചെയ്ത കാലത്ത്  ആ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ
നിര്‍മ്മാണത്തില്‍ പങ്കെടുക്കുകയും അതിന്റെ വ്യത്യസ്ഥ ഘടകങ്ങള്‍
നിര്‍മ്മിക്കുകയും ചെയ്ത ഒരു പ്രസ്ഥാനം (ഗ്നു പ്രൊജക്റ്റ് ) തങ്ങള്‍ക്കര്‍ഹമായ
ആട്രിബ്യൂഷന്‍ കേണലിനു മാത്രം പോകാതിരിക്കാന്‍ ആവശ്യപ്പെടുന്നുവെന്നേ
ഇതുകൊണ്ടര്‍ത്ഥമാക്കേണ്ടതുള്ളൂ.  അതു് രണ്ട് ആശ്യഗതികളുടേയും പ്രതിനിധാനമായി
അതിന്റെ ചരിത്രപരമായ ആവശ്യമായി കൂട്ടിയാല്‍ മതി


> ഇനി GCC/ഈമാക്സ്  കോഡ് ഉപയോഗിക്കുന്ന എല്ലാ സോഫ്റ്റ്‌വെയറുകളുടേയും മുൻപിൽ
> ഗ്നു എന്നു ചേർക്കണമെന്നാണോ.  മൈക്രോസോഫ്റ്റ്‌ പോലും<http://arstechnica.com/business/2012/04/linux-kernel-in-2011-15-million-total-lines-of-code-and-microsoft-is-a-top-contributor/>ലിനക്സ് കേണൽ നിർമ്മാണത്തിൽ സംഭാവന ചെയ്തിട്ടുണ്ട്. അങ്ങിനെയായാൽ അവരുടെയും
> പേരു കൂടെ ചേർക്കേണ്ടതല്ലേ. (ഗ്നു/അപാഷെ/ഐ.ബി.എം/മൈക്രോസോഫ്റ്റ്‌
> <https://www.linux.com/learn/tutorials/560928-counting-contributions-who-wrote-linux-32>...../ലിനക്സ്)
> അല്ലെങ്കിൽ ഒരു കമ്യൂണിറ്റി ഓപറേറ്റിങ്ങ് സിസ്റ്റം ആവുന്നതെങ്ങനെ?
>
> അഖിലന്‍ കേണലിനേയും ഓപ്പറേറ്റിങ്ങ് സിസ്റ്റത്തെയും തെറ്റിദ്ധരിച്ചിരിക്കുന്നു
എന്നു തോന്നുന്നു .
ഇന്നോ ഇന്നലെയോ അല്ല ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ ജനനത്തിനൊപ്പമാണ് ഈ
ചര്‍ച്ച നടന്നതു് . ചുരുങ്ങിയതു് 15 കൊല്ലമെങ്കിലും മുമ്പ്


> എനിക്കു തോന്നുന്നതു് ഒരു പുസ്തകത്തിലും മറ്റും ഏത് പേരുപയോഗിക്കണമെന്ന
> കാര്യത്തിൽ ഒരു അവലംബമാക്കാൻ ഈ ചർച്ച<http://en.wikipedia.org/wiki/Talk:Linux/Name>ഉപകരിക്കുമെന്നാണു്. ഓപറേറ്റിങ്ങ് സിസ്റ്റത്തെ ലിനക്സ് എന്നു മാത്രം
> വിളിക്കണമെന്നും ഗ്നു അടങ്ങിയ ഡെവലപ്മെന്റ് സിസ്റ്റത്തെ ഗ്നു/ലിനക്സ് എന്ന്
> വിളിക്കണമെന്നാണ് എന്റെ പക്ഷം.
>
> സസ്നേഹം,
> ~ അഖിലൻ
>
>
> 2014-01-28 V. Sasi Kumar <sasi.cess at gmail.com>
>
>
>> On Tue, 2014-01-28 at 17:21 +0530, അഖിൽ കൃഷ്ണൻ എസ്. wrote:
>> > pedrocr.pt/text/how-much-gnu-in-gnu-linux/
>>
>> I would think that size is not the main criterion. Let us consider this:
>> The whole Free Software movement started with the GNU project. Without
>> Stallman and the GNU project, there would have been no Free Software and
>> no GPL under which a large fraction of Free Software or Open Source
>> Software for that matter is distributed. So, calling the entire thing
>> just "Linux" is like denying one's parentage. Now I see that a large
>> part of GNU software is really contributed by Stallman himself! Look:
>> 32% of GNU is GCC according to the above chart! And 4% is Emacs. Just
>> these two add up to 36% of GNU! By calling the whole system "Linux" we
>> are denying all this and attributing the whole system to "Linux" kernel
>> (that is just about 9% of the entire system. I have nothing against
>> Linus of Open Source, but their denial of the importance of freedom in
>> Free Software.
>>
>> Now you decide what you should call the entire system.
>>
>> Regards,
>> Sasi
>>
>> --
>> V. Sasi Kumar
>> Free Software Foundation of India
>> http://swatantryam.wordpress.com
>> sip:sasi at sip.linphone.org
>>
>> --
>> Scientist (Retd)
>> Centre for Earth Science Studies
>> PB No. 7250
>> Thuruvikkal PO
>> Thiruvananthapuram 695031
>> India
>> sasifsf.wordpress.com
>> sip:sasi at sip.linphone.org
>>
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140129/f353ecbf/attachment-0003.htm>


More information about the discuss mailing list