[smc-discuss] Fwd: [python-kerala] malayalam python graphics tutorials

അഖിൽ കൃഷ്ണൻ എസ്. akhilkrishnans at gmail.com
Wed Jan 29 01:31:51 PST 2014


സ്റ്റാൾമാന്റെ പ്രവർത്തനങ്ങളെ മാനിച്ചുകൊണ്ടു തന്നെ പറയട്ടെ
സ്റ്റാൾമാനല്ലെങ്കിൽ മറ്റൊരാൾ ഇതിനെതിരെ പൊരുതും. എന്നായാലും പാരതന്ത്ര്യം
എന്ന അവസ്ഥയ്ക്ക് അറുതിയുണ്ടാകും. അതാണല്ലോ ചരിത്രം നമ്മെ പഠിപ്പിക്കുന്നത്.
(അതുകൊണ്ടു സ്റ്റാൾമാനെ ignucius മിശിഹയാക്കി വ്യക്തിപൂജചെയ്യുന്നതിനോടും ഒരു
സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യപ്രശ്നത്തിൽ സ്റ്റാൾമാൻ അവസാന വാക്കാകുന്നതിനോടും
എനിക്കത്ര യോജിപ്പില്ല. വ്യക്തിയേക്കാൾ അയാൾ ഉന്നയിക്കുന്ന ആശയത്തിനാണു
പ്രാധാന്യം എന്നു ഞാൻ ചിന്തിക്കുന്നു) പലർ ചേർന്നുണ്ടാക്കിയ ലിനക്സ്
ഓപറേറ്റിങ്ങ് സിസ്റ്റത്തിനൊപ്പം ഗ്നു എന്നു ചേർത്തില്ലെങ്കിൽ എങ്ങനെയാണ്
സ്റ്റാൾമാന്റെ പിതൃത്വത്തെ ഇല്ലാതാക്കുന്നത്.  ഇനി GCC/ഈമാക്സ്  കോഡ്
ഉപയോഗിക്കുന്ന എല്ലാ സോഫ്റ്റ്‌വെയറുകളുടേയും മുൻപിൽ ഗ്നു എന്നു
ചേർക്കണമെന്നാണോ.  മൈക്രോസോഫ്റ്റ്‌
പോലും<http://arstechnica.com/business/2012/04/linux-kernel-in-2011-15-million-total-lines-of-code-and-microsoft-is-a-top-contributor/>ലിനക്സ്
കേണൽ നിർമ്മാണത്തിൽ സംഭാവന ചെയ്തിട്ടുണ്ട്. അങ്ങിനെയായാൽ അവരുടെയും
പേരു കൂടെ ചേർക്കേണ്ടതല്ലേ. (ഗ്നു/അപാഷെ/ഐ.ബി.എം/മൈക്രോസോഫ്റ്റ്‌
<https://www.linux.com/learn/tutorials/560928-counting-contributions-who-wrote-linux-32>...../ലിനക്സ്)
അല്ലെങ്കിൽ ഒരു കമ്യൂണിറ്റി ഓപറേറ്റിങ്ങ് സിസ്റ്റം ആവുന്നതെങ്ങനെ?

എനിക്കു തോന്നുന്നതു് ഒരു പുസ്തകത്തിലും മറ്റും ഏത് പേരുപയോഗിക്കണമെന്ന
കാര്യത്തിൽ ഒരു അവലംബമാക്കാൻ ഈ
ചർച്ച<http://en.wikipedia.org/wiki/Talk:Linux/Name>ഉപകരിക്കുമെന്നാണു്.
ഓപറേറ്റിങ്ങ് സിസ്റ്റത്തെ ലിനക്സ് എന്നു മാത്രം
വിളിക്കണമെന്നും ഗ്നു അടങ്ങിയ ഡെവലപ്മെന്റ് സിസ്റ്റത്തെ ഗ്നു/ലിനക്സ് എന്ന്
വിളിക്കണമെന്നാണ് എന്റെ പക്ഷം.

സസ്നേഹം,
~ അഖിലൻ


2014-01-28 V. Sasi Kumar <sasi.cess at gmail.com>

>
> On Tue, 2014-01-28 at 17:21 +0530, അഖിൽ കൃഷ്ണൻ എസ്. wrote:
> > pedrocr.pt/text/how-much-gnu-in-gnu-linux/
>
> I would think that size is not the main criterion. Let us consider this:
> The whole Free Software movement started with the GNU project. Without
> Stallman and the GNU project, there would have been no Free Software and
> no GPL under which a large fraction of Free Software or Open Source
> Software for that matter is distributed. So, calling the entire thing
> just "Linux" is like denying one's parentage. Now I see that a large
> part of GNU software is really contributed by Stallman himself! Look:
> 32% of GNU is GCC according to the above chart! And 4% is Emacs. Just
> these two add up to 36% of GNU! By calling the whole system "Linux" we
> are denying all this and attributing the whole system to "Linux" kernel
> (that is just about 9% of the entire system. I have nothing against
> Linus of Open Source, but their denial of the importance of freedom in
> Free Software.
>
> Now you decide what you should call the entire system.
>
> Regards,
> Sasi
>
> --
> V. Sasi Kumar
> Free Software Foundation of India
> http://swatantryam.wordpress.com
> sip:sasi at sip.linphone.org
>
> --
> Scientist (Retd)
> Centre for Earth Science Studies
> PB No. 7250
> Thuruvikkal PO
> Thiruvananthapuram 695031
> India
> sasifsf.wordpress.com
> sip:sasi at sip.linphone.org
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140129/bc9566fa/attachment-0002.htm>


More information about the discuss mailing list