[smc-discuss] Libreoffice - Malayalam underline issue

sooraj kenoth soorajkenoth at gmail.com
Mon Jul 7 23:22:35 PDT 2014


പ്രശ്നം ഫോണ്ടിലല്ല എന്നാണ് ഇപ്പോ മനസ്സിലായത്.

ഒരു ഡോക്കുമെന്റ് ചെയ്യുമ്പോ അതില്‍ അടിവര എവിടെ വേണം എങ്ങനെ വേണം
എന്നെല്ലാം തീരുമാനിക്കുന്നത് അത് എഴുതുന്ന ആളാണ്. അങ്ങനെ വരുമ്പോള്‍ ആ
വരെ എങ്ങനെ വേണം എന്ന് ഡോക്കുമെന്റ് പ്രോസസറില്‍ വെച്ച് തീരുമാനിക്കാന്‍
പറ്റണം. ഫലത്തില്‍ പ്രശ്നം ലിബറേ ഓഫീസില്‍ ആണ്.

ഇതിന്റെ ബാക്കി കഥ:-
<http://www.freetype.org/freetype2/docs/reference/ft2-base_interface.html>
<http://www.freetype.org/freetype2/docs/tutorial/step2.html>

ലിബറേ ഓഫീസില്‍ ആയാലും ഏതിലായാലും അടിവര എവിടെ വേണം എന്ന്
തീരുമാനിക്കുന്നത് FreeType എന്ന ഫോണ്ട് എഞ്ചിന്‍ ആണ്. അതാണ് കൈറോ എന്ത്
കാണിക്കണം എന്ന നിര്‍ദ്ദേശം കൊടുക്കുന്നതും. കൈറോ ആണ് ലിബ്രേ ഓഫീസന്റെ
റെന്‍ഡറിങ്ങ് എഞ്ചിന്‍.

ഫോണ്ടില്‍ അടിവര എവിടെ ആകാം എന്ന് നിര്‍ദ്ദേശിക്കാം. പക്ഷേ അന്തിമ
തീരുമാനം ഫോണ്ടിലല്ല. അതെവിടെയാണ് എന്നെനിക്ക് മനസ്സിലായില്ല. പക്ഷേ അത്
ഒരു അളവെടുത്ത് വെറുതെ ഒരു വരയിടുന്ന പണിയാണ് എന്ന് മനസ്സിലായി. അപ്പോ
ലിബറേ ഓഫീസിന് ഈ ഫോണ്ട് എഞ്ചിനോടോ റെന്ററിങ്ങ് എഞ്ചിനോടോ ആവശ്യപ്പെടാം
അടിവര ഇത്ര കട്ടിയില്‍ ഇന്ന് സ്ഥലത്ത് വേണം എന്ന്.

===
തല്കാലത്തേക്കുള്ള പരിഹാരം:-

1. ലിബറേ ഓഫിസില്‍ വര വരയ്ക്കാന്‍ ഒരു ടൂളുണ്ട് അത് വച്ച് വെറുതെ വരയിടാം

2. ലിബറേ ഓഫീസ് 4.2-വില്‍ character boarder എന്നൊരു option ഉണ്ട്. അത്
വെച്ച് അടിയില്‍ boarder set ചെയ്യുകയും ആവാം.

===
അപേക്ഷ:-

ഞാന്‍ സാവന്നയില്‍ ഒരു ബഗ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മേല്‍പറഞ്ഞ
കാര്യങ്ങള്‍ ശരിയാണേല്‍ അത് ആരെങ്കിലും നോക്കി വേണ്ട നടപടി എടുക്കാമോ?

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list