[smc-discuss] Libreoffice - Malayalam underline issue

Rajeesh K Nambiar rajeeshknambiar at gmail.com
Tue Jul 8 01:16:27 PDT 2014


2014-07-08 8:22 GMT+02:00 sooraj kenoth <soorajkenoth at gmail.com>:

> പ്രശ്നം ഫോണ്ടിലല്ല എന്നാണ് ഇപ്പോ മനസ്സിലായത്.
>
> ഒരു ഡോക്കുമെന്റ് ചെയ്യുമ്പോ അതില്‍ അടിവര എവിടെ വേണം എങ്ങനെ വേണം
> എന്നെല്ലാം തീരുമാനിക്കുന്നത് അത് എഴുതുന്ന ആളാണ്.


മുഴുവനായി യോജിക്കുന്നില്ല. അടിവരെ എവിടെ വേണമെന്നു തീരുമാനിക്കപ്പെടുന്നത്
ഫോണ്ട്, റാസ്റ്ററൈസര്‍, റെന്‍ഡറിങ് എന്‍‌ജിന്‍, ഷേപിങ് എന്‍‌ജിന്‍, ഡോകുമെന്റ്
പ്രൊസസ്സര്‍ എന്നിങ്ങനെ പല പാളികളുടെ സം‌യുക്തപ്രവര്‍ത്തനത്താല്‍
തീരുമാനിക്കപ്പെടുന്ന ഒന്നാണ്.


> അങ്ങനെ വരുമ്പോള്‍ ആ
> വരെ എങ്ങനെ വേണം എന്ന് ഡോക്കുമെന്റ് പ്രോസസറില്‍ വെച്ച് തീരുമാനിക്കാന്‍
> പറ്റണം. ഫലത്തില്‍ പ്രശ്നം ലിബറേ ഓഫീസില്‍ ആണ്.
>
> ഇതിന്റെ ബാക്കി കഥ:-
> <http://www.freetype.org/freetype2/docs/reference/ft2-base_interface.html>
> <http://www.freetype.org/freetype2/docs/tutorial/step2.html>
>
> ലിബറേ ഓഫീസില്‍ ആയാലും ഏതിലായാലും അടിവര എവിടെ വേണം എന്ന്
> തീരുമാനിക്കുന്നത് FreeType എന്ന ഫോണ്ട് എഞ്ചിന്‍ ആണ്. അതാണ് കൈറോ എന്ത്
> കാണിക്കണം എന്ന നിര്‍ദ്ദേശം കൊടുക്കുന്നതും. കൈറോ ആണ് ലിബ്രേ ഓഫീസന്റെ
> റെന്‍ഡറിങ്ങ് എഞ്ചിന്‍.
>

ലിബറോഫീസ് ഷേപിങിന് ഹാര്‍ഫ്ബസ് ഉപയോഗിക്കുന്നു. അതിന്റെ റെന്‍ഡറിങ് എന്‍‌ജിന്‍
പാംഗോ/കൈറോ ആണ്. പാംഗോ/കൈറോ/ക്യൂട്ട് തുടങ്ങി എല്ലാ റെന്‍ഡറിങ് എന്‍‌ജിനുകളും
ഫോണ്ട് റാസ്റ്ററൈസിങിനുപയോഗിക്കുന്നത് ഫ്രീടൈപ്പ് ആണ്. ഇങ്ങനെയാണ് അതിന്റെ
പ്രൊസസിങ് സീക്വന്‍സ്. ഇതില്‍ എവിടെയാണ്/എവിടെയൊക്കെയാണ് ശരിയാക്കേണ്ടത് എന്ന്
കൂടുതല്‍ പഠിക്കേണ്ടതുണ്ട്.


> ഫോണ്ടില്‍ അടിവര എവിടെ ആകാം എന്ന് നിര്‍ദ്ദേശിക്കാം. പക്ഷേ അന്തിമ
> തീരുമാനം ഫോണ്ടിലല്ല. അതെവിടെയാണ് എന്നെനിക്ക് മനസ്സിലായില്ല. പക്ഷേ അത്
> ഒരു അളവെടുത്ത് വെറുതെ ഒരു വരയിടുന്ന പണിയാണ് എന്ന് മനസ്സിലായി. അപ്പോ
> ലിബറേ ഓഫീസിന് ഈ ഫോണ്ട് എഞ്ചിനോടോ റെന്ററിങ്ങ് എഞ്ചിനോടോ ആവശ്യപ്പെടാം
> അടിവര ഇത്ര കട്ടിയില്‍ ഇന്ന് സ്ഥലത്ത് വേണം എന്ന്.
>

FWIW, മൈക്രോസോഫ്റ്റ് വേഡിലും ഇതേ പ്രശ്നമുണ്ട്.


>
> ===
> തല്കാലത്തേക്കുള്ള പരിഹാരം:-
>
> 1. ലിബറേ ഓഫിസില്‍ വര വരയ്ക്കാന്‍ ഒരു ടൂളുണ്ട് അത് വച്ച് വെറുതെ വരയിടാം
>
> 2. ലിബറേ ഓഫീസ് 4.2-വില്‍ character boarder എന്നൊരു option ഉണ്ട്. അത്
> വെച്ച് അടിയില്‍ boarder set ചെയ്യുകയും ആവാം.
>
> ===
> അപേക്ഷ:-
>
> ഞാന്‍ സാവന്നയില്‍ ഒരു ബഗ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മേല്‍പറഞ്ഞ
> കാര്യങ്ങള്‍ ശരിയാണേല്‍ അത് ആരെങ്കിലും നോക്കി വേണ്ട നടപടി എടുക്കാമോ?
>
> --
> Regards
> Sooraj Kenoth
>
>
>

-- 
Rajeesh
http://rajeeshknambiar.wordpress.com
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140708/83225d81/attachment.htm>


More information about the discuss mailing list