[smc-discuss] കോടതികളും ഉബുണ്ടുവിലേക്ക്
tanzeem
tanzeem.mb at gmail.com
Mon Jul 14 01:41:13 PDT 2014
ഉബുണ്ടുവിലേക്ക് മാറുമ്പോൾ - ഒരു പുനർവിചാരം
ഒരു ഗ്നു/ലിനക്സ് ഒപെരടിംഗ് സിസ്റെതിലേക്ക് മാറുന്നത് തീര്ച്ചയായും
കോടതികൾക്കും ഗവണ്മെന്റ് സ്ഥപനംകൾക്ക് ഗുണം ചെയ്യും. പക്ഷെ ഉബുണ്ടു അതേപടി
ഉപയോഗിക്കുന്നത് സെക്യൂരിറ്റി പ്രശ്നംകൾ ഉണ്ടാക്കുന്നതായി വിദഗ്ധർ
വിലയിരുത്തുന്നു. താഴെ കൊടുത്തിരിക്കുന്ന GNUവിന്റെ offiicial ലിങ്കിൽ
പ്രമുഖമായ ലിനക്സ് ദിസ്റ്റ്രിബുറ്റിഒനുകലിൽ മിക്കതും ഇപ്പോൾ Free Software
Foundationന്റെ നിർദേശങ്ങൾ നിന്നും വ്യതിചലിക്കുന്നതെങ്ങനെ എന്ന്
വ്യക്തമാക്കിയിരിക്കുന്നു.
http://www.gnu.org/distros/common-distros.html
ഉബുണ്ടു ഉപയോക്താവിന്റെ സെര്ച്ചുകലെക്കുരിച്ചുള്ള വ്യക്തി വിവരങ്ങൾ
കാനോനിക്കലിന്റെ ഒരു സെര്വേരിലേക്ക് അയക്കുന്നു. അത് ആമസോണ്‍ കമ്പനിയിൽ
നിന്നും ഉപയോക്തവിനെക്കൊണ്ട് സാധനങ്ങൾ വാങ്ങിക്കുവാൻ പ്രേരിപ്പിക്കുന്ന
പരസ്യംകൾ അയക്കുന്നു .ഇത് വ്യക്തമായും ഉപയോക്താവിന്റെ പ്രൈവസിയെ ബാധിക്കുന്ന
ഒരു കാര്യമാണ് എന്നതിൽ തർക്കമില്ല
അതിലെ, ഉബുണ്ടു ഗ്നു/ലിനുക്സിനെ പറ്റി പ്രതിബാധിക്കുന്നത് വായിക്കുമ്പോൾ
മനസ്സിലാകുന്നത് ഉബുണ്ടു ചില സ്വതന്ത്രമല്ലാത്ത സോഫ്ത്വരിനുള്ള രേപോസിടോരികൾ
നല്കുന്നുന്ടെന്നാണ്. അതിനു പുറമേ ഉബുണ്ടുവിന്റെ കമ്പനിയായ കാനോനിക്കൽ
സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയർ പ്രൊമോട്ട് ചെയ്യുന്നത് കൂടാതെ ഉബുണ്ടു
ഉപയോഗിക്കുന്ന ലിനക്സ് kernel -ഇൽ സോര്സ് കോഡ് ഇല്ലാത്ത firmware ബ്ലോബുകളും
ഉണ്ട് .ഇങ്ങനെ പല രീതിയിലും നമ്മൾ എന്ത് ഉദ്ദേശിച്ച്ചാണോ ഗ്നു/ലിനക്സ്
പരിഗണിച്ചത് ആ ലക്‌ഷ്യം നേടാതെ പോകുന്നു. കൂടാതെ ഉബുണ്ടുവിന്റെ ട്രടെമാർക്ക്
പോളിസി ഉപയോക്താക്കള്ക്ക് ഉബുണ്ടുവിന്റെ കോപി കൾ redistribute ചെയ്യുവാനുള്ള
സ്വാതന്ത്ര്യം നിഷേധിക്കുന്നു. Also see link
http://www.omgubuntu.co.uk/2012/10/does-ubuntus-amazon-lens-break-eu-law
ഉബുണ്ടു costomise ചെയ്തു സെക്യൂരിറ്റി പ്രശനങ്ങൾ മാറുകയോ അല്ലെങ്കിൽ Trisquel
ഗ്നു/ലിനക്സ് പോലെയുള്ള FSF അന്ഗീഗൃത ഗ്നു/ലിനക്സ് ഓസ് ഉപയോഗിക്കുകയോ
അല്ലെ വേണ്ടതെന്നു അധികാരികൾ ചിന്തിക്കേണ്ടതില്ലേ ?
On Thursday, 1 May 2014 14:09:10 UTC+5:30, മനോജ്.കെ wrote:
>
> കോടതി നടപടികള്‍ വേഗത്തിലാക്കാന്‍ കമ്പ്യൂട്ടര്‍വത്കരണം വരുന്നു. കേസ്
> നടത്തിപ്പ് സംബന്ധിച്ച വിവരങ്ങള്‍ സുതാര്യമാക്കാനും ഇതുവഴി കഴിയും.
> കമ്പ്യൂട്ടര്‍വത്കരണത്തിന് മുന്നോടിയായുള്ള പരിശീലനം നടന്നുവരുന്നു. എല്ലാ
> ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമാണ് പരിശീലനം നല്‍കുന്നത്.
> ഉബുന്‍ടു 12.4 എന്ന സോഫ്റ്റ് വെയറിലാണ് പരിശീലനം. കേസ് സംബന്ധിച്ച കാര്യങ്ങള്‍
> കമ്പ്യൂട്ടറിലാകുന്നതോടെ വാദികള്‍ക്കും പ്രതികള്‍ക്കും മറ്റും വിവരങ്ങള്‍ വേഗം
> ലഭിക്കും. എവിടെയിരുന്നാലും ഓണ്‍ലൈനില്‍ കാര്യങ്ങള്‍ അറിയാനാകും.
>
> മാതൃഭൂമി വാര്‍ത്ത -->
>
> http://www.mathrubhumi.com/online/malayalam/news/story/2893277/2014-05-01/kerala
> http://archive.today/GHcKN
>
>
> Manoj.K/മനോജ്.കെ
> http://www.manojkmohan.com
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140714/38da8dca/attachment.htm>
More information about the discuss
mailing list