[smc-discuss] FUEL Mobile Workshop

Anivar Aravind anivar.aravind at gmail.com
Fri Mar 7 03:12:34 PST 2014


നമ്മുടെ നാട്ടില്‍ സ്മാര്‍ട്ട് ഫോണുകളുടെയും ടാബ്ലറ്റുകളും കൂടുതല്‍ കൂടുതല്‍
പ്രചാരത്തില്‍ വന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇവയുടെ സമ്പര്‍ക്കമുഖങ്ങള്‍
ഇന്നും ഭൂരിഭാഗവും ഇംഗ്ലീഷില്‍ തന്നെയാണ്.  മലയാളത്തില്‍ ഉള്ള
സമ്പര്‍ക്കമുഖങ്ങള്‍ ചില കമ്പനികള്‍ നല്‍കുന്നുണ്ടെങ്കിലും ഓരോ കമ്പനികളും
വ്യത്യസ്ത തര്‍ജ്ജമകള്‍ ഓരോ വാക്കിനും ഉപയോഗിക്കുന്നതു് സാധാരണ
ഉപയോക്താക്കളെയും മൊബൈല്‍ അപ്ലിക്കേഷന്‍ നിര്‍മ്മാതാക്കളെയും ഒരുപോലെ
ആശയക്കുഴപ്പങ്ങള്‍ക്കിടയാക്കുന്നുണ്ട്.


ആന്‍ഡ്രോയിഡ് മൊബൈലുകളിലെ ഇന്ത്യന്‍ ഭാഷാ പിന്തുണ മെച്ചപ്പെടുത്താനുള്ള
ഒട്ടനവധി ശ്രമങ്ങള്‍ DIT R&D പ്രൊജക്റ്റിന്റെ ഭാഗമായി ഐസിഫോസ്
സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ പിന്തുണയോടെ ചെയ്തുവരുന്നുണ്ട്. ഇതിന്റെ
അടുത്തപടിയായി  മൊബൈല്‍ സമ്പര്‍ക്കമുഖങ്ങളില്‍ സാധാരണയായി ഉപയോഗിക്കുന്ന
സാങ്കേതിക പദങ്ങളുടെ മലയാള തര്‍ജ്ജമകള്‍ ഏകീകരിക്കാനായി ഒരു ശ്രമം ഐസിഫോസും
സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങും ഫ്യൂവല്‍പ്രൊജക്റ്റും ചേര്‍ന്ന് മാര്‍ച്ച് 12
നു് ഒരു ശില്പശാല തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ വെച്ചു നടത്തുന്നു .
ഭാഷാവിദഗ്ധരും , സോഫ്റ്റ്‌വെയര്‍ പ്രാദേശികവല്‍ക്കരണ രംഗത്തു
പ്രവര്‍ത്തിക്കുന്നവരുമായ പരമാവധി 30 പേരെ പങ്കെടുപ്പിക്കാനാണ്
ശ്രമിക്കുന്നതു് . അനീഷിന്റെ തര്‍ജ്ജമകള്‍ ഇവിടെയുണ്ട് .
https://github.com/smc/fuel/tree/master/mobile പരിപാടിയ്ക്കു മുന്നോടിയായി
മറ്റുമൂന്നുനാലുപേര്‍ കൂടി തര്‍ജ്ജമ ചെയ്യുന്നുമുണ്ട് .

നമ്മുടെ കൂട്ടത്തില്‍ ആര്‍ക്കൊക്കെ ഇതില്‍ പങ്കെടുക്കാന്‍ താല്പര്യമുണ്ട് ?
ഋഷി , അനീഷ്, അഖില്‍കൃഷ്ണന്‍ , കണ്ണന്‍മാഷ് , മനോജ് പുതിയവിള , മനോജ് കെ ,
പ്രവീണ്‍ എന്നിവര്‍ നമ്മുടെ കൂട്ടത്തില്‍ പങ്കാളിത്തം ഉറപ്പുപറഞ്ഞിട്ടുണ്ട് .
വേറേ ആരൊക്കെയുണ്ട് ?
പെട്ടെന്നറിയിക്കണേ . എനിക്കൊരു മെയില്‍ ഇട്ടാല്‍ മതി .

അനിവര്‍
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140307/0f45593f/attachment-0002.htm>


More information about the discuss mailing list