[smc-discuss] Can we provide a customised version of the Scribus for Malayalam dailies?

Manoj K. Puthiavila puthiavila at gmail.com
Sun Mar 9 00:01:04 PST 2014


കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വീണ്ടും ലിപിപരിഷ്ക്കരണവാദവുമായി വന്നിരിക്കുന്ന
സാഹചര്യത്തിൽ, അവർ പാഠപുസ്തക അച്ചടിയിൽ ഇടപെട്ട് ഇപ്പോഴത്തെ തീരുമാനം വീണ്ടും
അട്ടിമറിക്കാനുള്ള സാദ്ധ്യതയുണ്ട്. തടയിടണം.
എത്രയും വേഗം 'കേരളകൗമുദി' പോലെ മറ്റു പത്രങ്ങളെയും യൂണികോഡിലേക്കും
തനതുലിപിയിലേക്കും ലേ ഔട്ടിനുള്ള സ്വതന്ത്രസോഫ്റ്റ് വെയറിലേക്കും കൊണ്ടുവരാൻ
ശ്രമിക്കണം. *സ്ക്രൈബസ് അവർക്ക് ഇണങ്ങുന്ന വിധത്തിൽ രൂപപ്പെടുത്തിക്കൊടുക്കാൻ
നമുക്കു കഴിയുമെങ്കിൽ മംഗളം, ദീപിക, മാദ്ധ്യമം, ജനയുഗം, ജന്മഭൂമി,
രാഷ്ട്രദീപിക, മെട്രോവാർത്ത, തേജസ്, വർത്തമാനം, കേരളഭൂഷണം,... തുടങ്ങിയ
ഒട്ടേറെ പത്രങ്ങളെ ഈ വഴിയിലേക്ക് ആകർഷിക്കാൻ നമുക്കു കഴിയും.* അവരുമായെല്ലാം
ബന്ധപ്പെട്ട് ആശയവിനിമയം നടത്താൻ ഞാൻ തയ്യാറാണ്. കൃത്യമായ പദ്ധതി
ഉണ്ടാക്കാമെങ്കിൽ അതിനു വരാവ്ഉന്ന ചെലവ് ഇവരിൽനിന്നു സമാഹരിക്കാനുള്ള
സാദ്ധ്യതയും ആരായാം.
പറ്റുമെങ്കിൽ ഇനി അമാന്തിക്കരുത്. ഉഷാർ....!!!!

-- 
Manoj K. Puthiyavila, (Ph: 9847948765)
Journalist,
Thiruvananthapuram -32,
Kerala, INDIA
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140309/068c16c4/attachment-0001.htm>


More information about the discuss mailing list