[smc-discuss] മലയാളം ആസ്കി-യുണികോഡ് ടൈപിങ്

Rajeesh K Nambiar rajeeshknambiar at gmail.com
Sat Nov 1 02:29:30 PDT 2014


2014-11-01 3:37 GMT+01:00 Birty Chacko <chackoby at gmail.com>:
> പ്രിയ സുഹൃത്തുക്കളേ,
>
> മലയാള അക്ഷരങ്ങളുടെ നിർമ്മാണം ചർച്ച ചെയ്യുമ്പോൾ ഏതു  അക്ഷരങ്ങൾ ഉപയോഗിച്ചാലും
> മലയാളം തന്നെ അച്ചടിച്ച് വരുന്ന ഒരു സാഹചര്യം മാറ്റ്‌ ഭാഷ അക്ഷരമാലകൾ പോലെ ഒരു
> സംവിധാനം ഉരുത്തിരിയുമെന്നു കരുതുന്നു. വിശദീകരണം ആവശ്യമാണെന്ന് കരുതുന്നു.
> കാർത്തികയിൽ  ടൈപ്പ് ചെയ്തിട്ടു കലാകൗമുദിയിലോട്ടു മാറ്റിയാൽ ഇപ്പോൾ ചില
> അക്ഷരങ്ങൾ മലയാളം ആയി വരില്ല ആംഗിലേയം പോലെ. എന്തു കൊണ്ടാണ് ഈ പ്രശ്നത്തെ ആരും
> പ്രതേകിച്ചു എസ്.എം .സി. പരിഗണിക്കാതിരുന്നത് എന്ന് മനസിലാകുന്നില്ല. പ്രശ്നം
> വ്യക്തമായെന്നു കരുതുന്നു.

കാരണം താങ്കൾ ടൈപ്പ് ചെയ്യുന്നത് മലയാളം ഭാഷ/സ്ക്രിപ്റ്റ്/ലിപി അല്ല
എന്നതുതന്നെ. താങ്കൾ ആസ്കിയിൽ ടൈപ്പ് ചെയ്യുന്നത് യഥാർത്ഥത്തിൽ 'ലാറ്റിൻ'
ലിപിയാണ്, അതുകൊണ്ടു തന്നെ ആസ്കിഫോണ്ടുകൾ (കാർത്തിക, കലാകൗമുദി ഇത്യാദി)
പല വിധത്തിൽ കാണിക്കും.

>
> ഈ പ്രശ്നത്തിനോരു പരിഹാരം കണ്ടെത്തുമെന്ന് പ്രത്യാശിക്കുന്നു.

ഈ പ്രശ്നം വർഷങ്ങൾക്കു മുമ്പ് പരിഹരിച്ചതാണ്. യുണികോഡ് അധിഷ്ഠിത ടൈപിങ്
ഉപകരണങ്ങളും ഫോണ്ടുകളും കൊണ്ട്. എങ്ങനെ യുണികോഡ് മലയാളം ടൈപ്പ്
ചെയ്യാമെന്നും യുണികോഡ് മലയാളം ഫോണ്ട് ഉപയോഗിക്കാമെന്നും ഈ ലിസ്റ്റിലും
ഇന്റർനെറ്റിൽ ധാരാളമായി വിവരങ്ങൾ ലഭ്യമാണ്, അവ നോക്കുക.

>
> സ്നേഹപൂർവം
>
> ബേട്ടി ചാക്കോ.
>




-- 
Rajeesh


More information about the discuss mailing list