[smc-discuss] മലയാളം ആസ്കി-യുണികോഡ് ടൈപിങ്

Santhosh Thottingal santhosh.thottingal at gmail.com
Sat Nov 1 02:33:49 PDT 2014


>
> 2014-11-01 3:37 GMT+01:00 Birty Chacko <chackoby at gmail.com <javascript:;>
> >:
> > കാർത്തികയിൽ  ടൈപ്പ് ചെയ്തിട്ടു കലാകൗമുദിയിലോട്ടു മാറ്റിയാൽ ഇപ്പോൾ ചില
> > അക്ഷരങ്ങൾ മലയാളം ആയി വരില്ല ആംഗിലേയം പോലെ. എന്തു കൊണ്ടാണ് ഈ പ്രശ്നത്തെ
> ആരും
> > പ്രതേകിച്ചു എസ്.എം .സി. പരിഗണിക്കാതിരുന്നത് എന്ന് മനസിലാകുന്നില്ല.
> പ്രശ്നം
> > വ്യക്തമായെന്നു കരുതുന്നു.
>



ഇതു് ആ ഫോണ്ടുകള്‍ യുണിക്കോഡ് സ്റ്റാന്‍ഡേഡ് അനുസരിക്കാത്തതുകാരണമാണു്.
യുണിക്കോഡ് പ്രചാരത്തിലാവുന്നതിനു മുമ്പു് മലയാളം അക്ഷരങ്ങള്‍ സ്ക്രീനില്‍
കാണിച്ചിരുന്നതു് ഇംഗ്ലീഷ് ഫോണ്ടുകളിലെ അക്ഷരങ്ങളുടെ വരകളെ മാറ്റി മലയാളം
വരകളാക്കിയാണു്. ഉദാഹരണത്തിനു് A എന്ന അക്ഷരം കാണിയ്ക്കാന്‍ A എന്നു ചിത്രം
വരച്ചിട്ടുണ്ടാവും. അതിനെ മാറ്റി അ എന്നു വരയ്ക്കുന്നു. അപ്പോള്‍ A എന്ന ഡാറ്റ
ഈ ഫോണ്ടുപയോഗിച്ചാല്‍ അ എന്ന കുപ്പായമിട്ടുകാണാം.  ഈ സൂത്രം ഉപയോഗിക്കാത്ത
ഫോണ്ടുകളിലൂടെ നോക്കിയാല്‍ അതു് A എന്നു മാത്രമേ കാണാനാവൂ.

രജീഷ് പറഞ്ഞപോലെ യുണിക്കോഡ് ഫോണ്ടുകള്‍ക്ക് ഈ പ്രശ്നം ഇല്ല.

സന്തോഷ്.
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141101/e6e1f69d/attachment.htm>


More information about the discuss mailing list