[smc-discuss] മലയാളം ആസ്കി-യുണികോഡ് ടൈപിങ്

Akshay S Dinesh asdofindia at gmail.com
Sat Nov 1 04:47:30 PDT 2014


കാര്‍ത്തികയില്‍ ടൈപ്പ് ചെയ്യുന്നത് ഏത് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചിട്ടാണ്
എന്നു പറഞ്ഞു തരാമോ? അത് ഉപയോഗിക്കല്ലേ എന്നു കൂട്ടുകാരോട് പറയാനാണ്

2014-11-01 15:03 GMT+05:30 Santhosh Thottingal <
santhosh.thottingal at gmail.com>:

> 2014-11-01 3:37 GMT+01:00 Birty Chacko <chackoby at gmail.com>:
>> > കാർത്തികയിൽ  ടൈപ്പ് ചെയ്തിട്ടു കലാകൗമുദിയിലോട്ടു മാറ്റിയാൽ ഇപ്പോൾ ചില
>> > അക്ഷരങ്ങൾ മലയാളം ആയി വരില്ല ആംഗിലേയം പോലെ. എന്തു കൊണ്ടാണ് ഈ പ്രശ്നത്തെ
>> ആരും
>> > പ്രതേകിച്ചു എസ്.എം .സി. പരിഗണിക്കാതിരുന്നത് എന്ന് മനസിലാകുന്നില്ല.
>> പ്രശ്നം
>> > വ്യക്തമായെന്നു കരുതുന്നു.
>>
>
>
>
> ഇതു് ആ ഫോണ്ടുകള്‍ യുണിക്കോഡ് സ്റ്റാന്‍ഡേഡ് അനുസരിക്കാത്തതുകാരണമാണു്.
> യുണിക്കോഡ് പ്രചാരത്തിലാവുന്നതിനു മുമ്പു് മലയാളം അക്ഷരങ്ങള്‍ സ്ക്രീനില്‍
> കാണിച്ചിരുന്നതു് ഇംഗ്ലീഷ് ഫോണ്ടുകളിലെ അക്ഷരങ്ങളുടെ വരകളെ മാറ്റി മലയാളം
> വരകളാക്കിയാണു്. ഉദാഹരണത്തിനു് A എന്ന അക്ഷരം കാണിയ്ക്കാന്‍ A എന്നു ചിത്രം
> വരച്ചിട്ടുണ്ടാവും. അതിനെ മാറ്റി അ എന്നു വരയ്ക്കുന്നു. അപ്പോള്‍ A എന്ന ഡാറ്റ
> ഈ ഫോണ്ടുപയോഗിച്ചാല്‍ അ എന്ന കുപ്പായമിട്ടുകാണാം.  ഈ സൂത്രം ഉപയോഗിക്കാത്ത
> ഫോണ്ടുകളിലൂടെ നോക്കിയാല്‍ അതു് A എന്നു മാത്രമേ കാണാനാവൂ.
>
> രജീഷ് പറഞ്ഞപോലെ യുണിക്കോഡ് ഫോണ്ടുകള്‍ക്ക് ഈ പ്രശ്നം ഇല്ല.
>
> സന്തോഷ്.
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141101/1ca4e333/attachment.htm>


More information about the discuss mailing list