[smc-discuss] മലയാളം ആസ്കി-യുണികോഡ് ടൈപിങ്

Santhosh Thottingal santhosh.thottingal at gmail.com
Sat Nov 1 21:20:15 PDT 2014


On Sunday, November 2, 2014, Birty Chacko <chackoby at gmail.com> wrote:

> സുഹൃത്തുക്കളെ ,
>
> ഇവിടെ പുച്ചക്ക് ആരു മണി കെട്ടും ? ഈ യൂണിഫികേഷൻ ആരു നടത്തും ആരു മേൽനോട്ടം
> വഹിക്കും ആരു നിയന്ത്രിക്കും? അതിനു ഒരു സംവിധാനമുണ്ടോ ?
> എസ്.എം. സി. ക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോ?
>
>
സ്റ്റാന്‍ഡേഡ് അനുസരിച്ചുള്ള ഫോണ്ടുകള്‍ ആളുകള്‍ ഉപയോഗിച്ചാല്‍ മതിയാകും-
ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങിലൊക്കെ അത്തരം യുണീക്കോഡ് ഫോണ്ടുകളേ വരുന്നുള്ളു.
 ആളുകള്‍ വളരെ പഴയ ഫോണ്ടുകള്‍ പല കാരണങ്ങളാലും ഇന്‍സ്റ്റാള്‍ ചെയ്യുകയും
ഉപയോഗിക്കുകയും ചെയ്യുന്നുണ്ടു്. ഗവണ്‍മെന്റ് രേഖകള്‍ക്ക് യുണീക്കോഡനുസൃത
ഫോണ്ടുകളും ടൂളുകളും ഉപയോഗിക്കണമെന്ന സര്‍ക്കുലര്‍ നിലവിലുണ്ടു്. ഒട്ടുമിക്ക
മലയാളം വെബ്‌സൈറ്റുകളും ന്യൂസ് പോര്‍ട്ടലുകളും എല്ലാം യുണിക്കോഡില്‍
തന്നെയാണൂ്. മനോരമ മാത്രമാണു് ഒരു അപവാദം-അവരും മാറിക്കൊണ്ടിരിക്കുന്നു.

സാങ്കേതികരംഗത്തു് നമ്മള്‍ പുതിയ ഫോണ്ടുകള്‍ വികസിപ്പിക്കുന്നു, ടൈപ്പിങ്ങ്
ടൂളുകള്‍ ഉണ്ടാക്കുന്നു. കഴിയുന്ന തോതില്‍ പരിശീലനങ്ങള്‍ നടത്തുന്നു. ആസ്കി
എന്‍കോഡഡ് ഫോണ്ടുകളിലെ ഡാറ്റ യുണീക്കോഡിലേക്ക് മാറ്റാനുള്ള ടുളുകള്‍
ഉണ്ടാക്കുന്നു.

ടൈപ്‌സെറ്റിങ്ങിനുപയോഗിയ്ക്കുന്ന പല ഡിറ്റിപി പാക്കേജുകളും യൂണിക്കോഡ് പിന്തുണ
ഇല്ലാത്തവയാണു് എന്നതു് ഒരു പ്രശ്നമാണു്. ടെക്കുപോലുള്ള ടൈപ്‌സെറ്റിങ്ങ്
സിസ്റ്റങ്ങളുടെ മലയാളം ഉപയോഗിക്കാനുള്ള ഡോക്യുമെന്റേഷനൊക്കെ നമ്മള്‍
ചെയ്തിട്ടുണ്ടു്.

സന്തോഷ്.
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141102/07716d2f/attachment.htm>


More information about the discuss mailing list