[smc-discuss] മലയാളം ആസ്കി-യുണികോഡ് ടൈപിങ്

Benny Francis webdunian at gmail.com
Sat Nov 1 21:25:32 PDT 2014


സുഹൃത്തുക്കളേ,

ഓഫ് ടോപ്പിക്കിനു മാപ്പ്!

കീ മാജിക്ക് മൊഴി ഉപയോഗിച്ച് ടൈപ്പ് ചെയ്യുമ്പോൾ പൊടുന്നനെ ഫംഗ്ഷൻ ഡിസേബിൾ
ആവുകയും ഇംഗ്ലീഷിലേക്ക് മാറുകയും ചെയ്യുന്നു. എന്തെങ്കിലും ഇംഗ്ലീഷ് വാക്ക്
കോപ്പി ചെയ്ത് നോട്ട്‌പാഡിൽ ഇട്ട് വീണ്ടും ടൈപ്പ് ചെയ്യാൻ നോക്കുമ്പോഴാണ് ഈ
പ്രശ്നം ഉണ്ടാകുന്നത്. സ്ഥിരമായി മലയാളം ടൈപ്പ് ചെയ്യുന്ന രീതിയിലേക്ക്
(അതായത് എന്തുചെയ്താലും ഇംഗ്ലീഷിലേക്ക് മാറാത്ത തരത്തിൽ) കീമാജിക്ക് മൊഴിയെ
മാറ്റാൻ വല്ല മാർഗ്ഗവുമുണ്ടോ?

കീ മാജിക്ക് മൊഴിയുടെ സൃഷ്ടാവ് ലിസ്റ്റിൽ ഉണ്ടെങ്കിൽ ഒരു കൈ സഹായിക്കാമോ?

സസ്നേഹം,
ബെന്നി

2014-11-02 9:50 GMT+05:30 Santhosh Thottingal <santhosh.thottingal at gmail.com
>:

>
>
> On Sunday, November 2, 2014, Birty Chacko <chackoby at gmail.com> wrote:
>
>> സുഹൃത്തുക്കളെ ,
>>
>> ഇവിടെ പുച്ചക്ക് ആരു മണി കെട്ടും ? ഈ യൂണിഫികേഷൻ ആരു നടത്തും ആരു മേൽനോട്ടം
>> വഹിക്കും ആരു നിയന്ത്രിക്കും? അതിനു ഒരു സംവിധാനമുണ്ടോ ?
>> എസ്.എം. സി. ക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോ?
>>
>>
> സ്റ്റാന്‍ഡേഡ് അനുസരിച്ചുള്ള ഫോണ്ടുകള്‍ ആളുകള്‍ ഉപയോഗിച്ചാല്‍ മതിയാകും-
> ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങിലൊക്കെ അത്തരം യുണീക്കോഡ് ഫോണ്ടുകളേ വരുന്നുള്ളു.
>  ആളുകള്‍ വളരെ പഴയ ഫോണ്ടുകള്‍ പല കാരണങ്ങളാലും ഇന്‍സ്റ്റാള്‍ ചെയ്യുകയും
> ഉപയോഗിക്കുകയും ചെയ്യുന്നുണ്ടു്. ഗവണ്‍മെന്റ് രേഖകള്‍ക്ക് യുണീക്കോഡനുസൃത
> ഫോണ്ടുകളും ടൂളുകളും ഉപയോഗിക്കണമെന്ന സര്‍ക്കുലര്‍ നിലവിലുണ്ടു്. ഒട്ടുമിക്ക
> മലയാളം വെബ്‌സൈറ്റുകളും ന്യൂസ് പോര്‍ട്ടലുകളും എല്ലാം യുണിക്കോഡില്‍
> തന്നെയാണൂ്. മനോരമ മാത്രമാണു് ഒരു അപവാദം-അവരും മാറിക്കൊണ്ടിരിക്കുന്നു.
>
> സാങ്കേതികരംഗത്തു് നമ്മള്‍ പുതിയ ഫോണ്ടുകള്‍ വികസിപ്പിക്കുന്നു, ടൈപ്പിങ്ങ്
> ടൂളുകള്‍ ഉണ്ടാക്കുന്നു. കഴിയുന്ന തോതില്‍ പരിശീലനങ്ങള്‍ നടത്തുന്നു. ആസ്കി
> എന്‍കോഡഡ് ഫോണ്ടുകളിലെ ഡാറ്റ യുണീക്കോഡിലേക്ക് മാറ്റാനുള്ള ടുളുകള്‍
> ഉണ്ടാക്കുന്നു.
>
> ടൈപ്‌സെറ്റിങ്ങിനുപയോഗിയ്ക്കുന്ന പല ഡിറ്റിപി പാക്കേജുകളും യൂണിക്കോഡ്
> പിന്തുണ ഇല്ലാത്തവയാണു് എന്നതു് ഒരു പ്രശ്നമാണു്. ടെക്കുപോലുള്ള
> ടൈപ്‌സെറ്റിങ്ങ് സിസ്റ്റങ്ങളുടെ മലയാളം ഉപയോഗിക്കാനുള്ള ഡോക്യുമെന്റേഷനൊക്കെ
> നമ്മള്‍ ചെയ്തിട്ടുണ്ടു്.
>
> സന്തോഷ്.
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141102/4ded9211/attachment.htm>


More information about the discuss mailing list