[smc-discuss] Facebook and Google spy on you

ഫെന്നെക് എന്ന കുറുക്കൻ. fennecfox at openmailbox.org
Wed Nov 5 08:18:10 PST 2014


ഹ.ഹ.. ഞാന്‍ സ്ഥിരം അനോണി ആയി ഇരിക്കാന്‍ ഉദ്ദേശിക്കുന്നൊന്നുമില്ല.. 
ഓണ്‍ലൈനില്‍ അനോണി ആയന്നേ ഉള്ളൂ.. കാരണം, ഇതിലെ ഡിസ്ക്കഷന്‍ 
ഇന്‍റര്‍നെറ്റില്‍ ഒത്തിരി സ്‍ഥലത്ത് ഒറ്റയടിക്ക് പോകുന്നുണ്ട്.. അതുകൊണ്ട് 
അനോണി ആയന്നേ ഉള്ളൂ.. ഞാന്‍ ഇടയ്ക്ക് ഫെന്നക്ക് എന്ന കുറുക്കന്‍ എന്നു 
ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് നോക്കാറുണ്ട്.., എവിടെയൊക്കെ 
പോയിക്കിടപ്പുന്നുണ്ടെന്നറിയാന്‍.. കാരണം, കുറേ നാള്‍ മുന്പ് വരെ, ഞാന്‍ 
ഇന്‍റര്നെറ്റില്‍ വളരെ പബ്ളിക്കായി നടന്നിരുന്നതാണ്.. അങ്ങനെ ഗൂഗിളില്‍ 
ഒന്നു പേരു + ഒരു കീവേഡ്, സെര്‍ച്ച് ചെയ്താല്‍ തന്നെ എന്നെപ്പറ്റിയുള്ള 
ഫുള്‍ വിവരം കിട്ടുമെന്ന സ്ഥിതിയായി.. ഗൂഗിളിനെപ്പറ്റി ഞാന്‍ അപ്പോള്‍ 
മനസിലാക്കിയ കാര്യം എന്താണെന്നു വച്ചാല്‍, അവര്‍ക്ക്, ചില സ്ഥിരം 
കീവേഡുകള്‍ പലയിടത്ത് നിന്നു കിട്ടിയാല്‍ അവര്‍ അവയെല്ലാം കൂട്ടിച്ചേര്ത്ത് 
ഒരു പ്രൊഫൈല്‍വല്‍ക്കരിക്കല്‍ നടത്തും എന്നതാണ്. അവസാനം, എന്‍റെ 
പേരിനൊപ്പം, ഇ-മെയില്‍, സ്ഥലം, സൈറ്റുകള്‍, ഫോണ്‍ നമ്പര്‍, പല ആങ്കിളിലെ 
ഫോട്ടോകള്‍ ഇതെല്ലാം സുഖമായി കിട്ടുന്ന സ്ഥിതി ആയി.. ഒരു കാര്യം ഉറപ്പാണ്, 
ഒരു ഫെയ്സ് റക്കഗ്നിഷന്‍ സെര്‍ച്ച് കൂടി ഉണ്ടായിരുന്നേല്‍ ഞാന്‍ ഒരു വെബ് 
ക്യാമറയുടെ മുന്പില്‍ ഇരിക്കണ്ട കാര്യമേ ഉള്ളൂ.. അങനെയിരിക്കുമ്പോള്‍ ആണ്, 
ഈ ഇന്‍റര്‍നെറ്റ് ഫ്രീഡത്തെപ്പറ്റിയൊക്കെ അറിഞ്ഞത്.. ഒരു കാര്യം 
മനസിലാക്കുക, ഇന്‍റര്‍നെറ്റില്‍ നിന്ന് എടുക്കപ്പെടുന്ന വിവരങ്ങള്‍ അതുമായി 
ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് വേണ്ടി മാത്രമല്ല് എടുക്കുക.. പല കാര്യങ്ങളും 
കേട്ടാല്‍ പേടി തന്നെ വരും, ഇതൊന്നും ഉപയോഗിക്കണ്ടെന്നു തോന്നും. അതു 
മാത്രമല്ല, പലപ്പോഴും, ഇതൊന്നും ഒരു വ്യക്തിയെ ആശ്രയിച്ചല്ല 
ഉപയോഗിക്കപ്പെടുക, കാര്യങ്ങള്‍ എല്ലാം ഒരു ഇന്‍റലിജന്‍റ് സിസ്റ്റത്തെയാണ് 
ഏല്‍പ്പികുക.. അതു പലപ്പോഴും ഒരു സമൂഹത്തേയും അതിന്‍റെ കാഴ്ച്ചപ്പാടുകളേയും 
ആയിരിക്കാം നിരീക്ഷിക്കുക.. വ്യക്തികള്‍ തമ്മിലുള്ള ബന്ധങളെയായിരിക്കാം 
അനലൈസ് ചെയ്യുക. അങ്ങനെ ഒരു സമൂഹത്തെയോ വ്യക്തിയേയൊ, ആവശ്യം വരുമ്പോല്‍ 
അവന്‍റെ ചിന്തകളില്‍ മായം കലര്‍ത്തണ്ടത് എങ്ങനെയെന്ന് അവര്‍ക്ക് 
അറിയാനാകും, ഫെയ്സ് ബുക്ക് ആ രീതിയില്‍ നടത്തിയ പരീക്ഷണം ഫെയ്മസ് (വിവാദം) 
അല്ലേ.. ഞാന്‍ ഒരാള്‍ ഇതില്‍ നിന്നു പിന്‍മാറിയാലും, എനിക്കു രക്ഷയില്ല, 
കാരണം, ഞാന്‍ ഒരു സമൂഹത്തിലാണല്ലോ ജീവിക്കുക.. അതുകൊണ്ട് വ്യക്തിഗത 
വിവരങ്ങള്‍ ബള്‍ക്ക് ആയി കിട്ടിയാല്‍ ചെറിയ കാര്യമൊന്നുമല്ല.. ഇതേപ്പറ്റി 
പറയാനാണെണണ്കില്‍ ഒത്തിരി പറയാനുണ്ട്.. ഒരു കാര്യം കൂടി പറയാം, സോഫ്വയര്‍ 
ജയന്‍റുകള്‍ സോഫ്വയര്‍ ജയന്‍റുകള്‍ മാത്രമല്ല.. അതിനേക്കാള്‍ ലാഭമുള്ള വേറേ 
പല ബിസ്സിനസ്സുകളും ഇന്നു ലോകത്തുണ്ട്.. ആളുകളെ സേവിക്കാന്‍ മാത്രം 
നിന്നാല്‍ കുംഭ നറയില്ല.., അതിനു പലരേയും ചവിട്ടിത്താഴ്ത്തേണ്ടി വരും, 
ഒറ്റു കൊടുക്കേണ്ടി വരും(, കൊലയ്ക്ക് കൊടുക്കേണ്ടിയും വരും).


ഞാന്‍ ഇവിടെ തല്‍ക്കാലം അനോണിയായിത്തന്നെ തുടര്‍ന്നോട്ടെ.. പക്ഷേ നിങ്ങളെ 
എല്ലാവരേയും നേരില്‍ കാണണം, SMC യില് പ്രവര്‍ത്തിക്കണം എന്നു തന്നെയാണ് 
എന്‍റെ ആഗ്രഹവും. അതുകൊണ്ട് തന്നെ എനിക്കു പറ്റുന്ന പരിപാകള്‍ക്ക് വരണം 
എന്നു തന്നെയാണ് ഞാന് കരുതുന്നത്.. ഉറപ്പായും നമുക്ക് നേരില്‍ കാണാം..

പിന്നെ അന്നു ഞാന്‍ മുങ്ങിയതൊന്നുമല്ല.. അവിടെ തിരുവനന്തപുരത്ത് ഞാന്‍ 
ഇല്ലായിരുന്നു.., ഞങ്ങള്‍ക്ക് സ്റ്റഡി ലീവായതുകൊണ്ട് നാട്ടിലാണ്, ഇപ്പോഴും 
നാട്ടില്‍ തന്നെ ആണ്. അത് ഞാന്‍ കെവിനോട് പറഞ്ഞിരുന്നു..

ഇന്‍റര്‍നെറ്റ് ഫ്രീഡത്തെപ്പറ്റിയുള്ള, ഞാന്‍ നേരത്തേ പറഞ്ഞ ആ ഡറ്റ 
കളക്ഷന്‍ ഞാന്‍ തരാം.., അത് ഒന്നു നോക്ക്കാമോ, ശേഷം ഒന്നുകൂടി താങ്കളുടെ 
അഭിപ്രായത്തിന്മേല്‍ നമുക്ക് ചര്‍ച്ചിക്കാം..

-- 
എന്ന്, ഫെന്നെക് എന്ന കുറുക്കൻ.


More information about the discuss mailing list