[smc-discuss] Facebook and Google spy on you

Pirate Praveen praveen at onenetbeyond.org
Wed Nov 5 08:23:45 PST 2014


On Wednesday 05 November 2014 07:12 PM, sooraj kenoth wrote:
> 1. ഇവിടെ എല്ലാ ആളുകളും മത്സരിക്കുന്നത് പണവും പ്രശസ്തിയും നേടാനാണ്.
> അതിന് TV, facebook, യൂട്യൂബ് അടക്കം പല മാധ്യമങ്ങള്‍ ഉപയോഗിക്കുന്നു.
> സെല്‍ഫി അടക്കം പല കസറത്തുകളും പലരും പ്രശസ്തരാവാനുള്ള വഴിയായി
> തിരഞ്ഞെടുക്കുന്നു. ഒരാളുടെ പ്രശസ്തി കൂടുന്നതനുസരിച്ച് അയാളുടെ
> സ്വകാര്യത ഇല്ലാതാവുകയല്ലേ? പല ചാനലുകളും ഒരോരുത്തരുടേയും വീട്ടില്‍ പോയി
> അഭിമുഖം ചിത്രീകരിക്കുന്നത് സ്വകാര്യത വേണ്ട എന്ന് പറയുന്നതിന്
> തുല്യമല്ലേ? പ്രശസ്തികൂടുന്നതനുസരിച്ച് പണമുണ്ടാക്കാനുള്ള വഴിയും
> കൂടുകയല്ലേ? അപ്പോ സ്വകാര്യത വെടിഞ്ഞ് പ്രശസ്തനാവുകയല്ലേ വേണ്ടത്?

ഒരാള്‍ എന്തു് പങ്കുവെയ്ക്കണം എന്നു് തീരുമാനിക്കുന്നതാണു് അയാളുടെ സ്വകാര്യത. അവരവരുടെ
ഇഷ്ടമില്ലാതെ അവരുടെ സ്വകാര്യ വിവരങ്ങള്‍ പങ്കുവയ്ക്കുന്നിടത്താണു് പ്രശ്നം. സണ്ണി ലിയോണ്‍ പോണ്‍
സിനിമയിലഭിനയിക്കുന്നതു് അവരുടെ ഇഷ്ടം. പക്ഷേ അതുകൊണ്ടു് അവരുടെ അനുവാദമില്ലാതെ അവരുടെ
പടമെടുക്കുന്നതു് സ്വകാര്യതയുടെ ലംഘനം തന്നെ.

> 2. എന്റെ പല സുഹൃത്തുക്കളുടേയും ഒരുപാട് സ്വകാര്യ വിവരങ്ങള്‍
> എനിക്കറിയാം. എനിക്ക് അവരുടെ മറ്റു സുഹൃത്തുക്കളേയും അറിയാം, അവരോരുത്തരെ
> കൊണ്ടും എനിക്ക് നേട്ടവും ഉണ്ട്(തിരിച്ചും). അത്തരത്തില്‍ നിക്ഷിപ്ത
> താല്പര്യങ്ങള്‍ ഉണ്ടാവാനിടയുള്ള എന്റെ കയ്യില്‍ അവരുടെ വ്യക്തിവിവരങ്ങള്‍
> ഇരിക്കുന്നതാണോ അപകടം അതോ അവരെ കുറിച്ച് ഒന്നും അറിയാത്ത
> ഫേസ്ബുക്കിന്റേയോ ഗൂഗിളിന്റെയോ കയ്യിലിക്കുന്നതോ? ഞാനും ഈ പറഞ്ഞ
> സുഹൃത്തുക്കളും ഒരു ലോകമഹാ സംഭവം ഒന്നും അല്ല, ഈ കൊച്ചു കേരളത്തിലെ
> കൊച്ചു ഗ്രാമത്തില്‍ ജീവിക്കുന്നവരാണ്. ഫേസ് ബുക്ക് നല്‍കാത്ത
> സ്വകര്യതയേക്കാള്‍ ഫേസ്ബുക്ക് നല്‍കുന്ന സ്വകാര്യതയാണ് വലുത് എന്ന്
> പറഞ്ഞാല്‍ എതിര്‍ക്കുമോ? എങ്കില്‍ എന്തുകൊണ്ട്?

വ്യത്യാസമുണ്ടല്ലോ. ഓരോരുത്തരും അവര്‍ക്കു് വിശ്വാസമുള്ള സുഹൃത്തുക്കളോടു് പറയുന്ന വിവരങ്ങളല്ല
വിശ്വാസമില്ലാത്തവരോടു് പറയുന്നതു്. ഫേസ്‌ബുക്കിനു് നമ്മുടെ സ്വകാര്യത ഒരു ചരക്കു് മാത്രമാണു്. സൂരജ്
പറയുന്ന ഈ ഗ്രാമത്തിലെ ആളുകള്‍ നമ്മുടെ സ്വകാര്യവിവരങ്ങള്‍ വില്‍പ്പനയ്ക്കു് വയ്ക്കുന്നവരല്ല.
There is a personal connection, a peer to peer status to that relation.
Our data with facebook is top down, we are helpless in that bargain.
When you betray a close friend, you can lose that friendship. When
facebook sells your data, they only gain money. They have nothing to lose.

> 3. ഇന്‍ഗ്രസ്, ഫേസ്ബുക്ക് തുടങ്ങിയ സംവിധാനങ്ങളുപയോഗിച്ച് ഇതിനേ കുറിച്ച്
> നല്ല ധാരണയുള്ള എന്റെ സുഹൃത്തുക്കള്‍ തന്നെ എന്റെ വ്യക്തിപമായ
> സംഭാഷണങ്ങളും മറ്റും ഗൂഗിളിനും മറ്റും കൈമാറുമ്പോള്‍ ഞാന്‍ മാത്രം
> ഇതുപയോഗിക്കാതെ മാറി നില്‍ക്കുന്നത് ഈ പറയുന്ന സ്വകാര്യത ഒരു വലിയ
> പ്രശ്നമല്ല, എന്ന നിലപാടെടുത്ത് അതുപയോഗിക്കുന്ന എന്റെ സുഹൃത്തുക്കളുമായി
> സംബര്‍ക്കം പുലര്‍ത്താനുള്ള ഒരു അവസരം ഇല്ലാതാക്കല്ലേ?

ഫേസ്‌ബുക്കും വാട്ട്സ്ആപ്പും ഉപേക്ഷിച്ചിട്ടും ദിവസങ്ങളോളം പല കൂട്ടുകാരോടുമൊത്തു് താമസിക്കാനുള്ള
അവസരം എനിക്കുണ്ടു്. ഇപ്പോഴും മെസേജ് പാക്ക് റീചാര്‍ജ്ജ് ചെയ്യുന്ന ചുരുക്കം ചിലരിലൊരാള്‍ ഞാനാകാം.

> 4. ഞാനാരാണെന്ന് മറ്റുള്ളവര്‍ക്ക് വ്യക്തമായ ധാരണയുണ്ടാവുന്നതല്ലേ എന്റെ
> identity theft ഒഴിവാക്കാന്‍ ഏറ്റവും നല്ലത്?

You are mistaken about identity theft. You cannot be so famous that
everyone will know you. When someone use your UID number the likelyhood
of the person who verifies it knows you personally is close to zero.

> 5. അമിതമായ സ്വകാര്യത കുറ്റകൃത്യങ്ങള്‍ക്കുള്ള വഴി മരുന്നല്ലേ? നഗര
> ജീവിതത്തില്‍ പലര്‍ക്കും പരസ്പരം അറിയില്ല. ഒരു തരത്തില്‍ അവിടെ ഉയര്‍ന്ന
> സ്വകാര്യത നിലനില്‍ക്കുന്നു. ഗ്രാമീണ ജീവിതത്തില്‍ ഈ പറയുന്ന സ്വകാര്യത

you are confusing anonymity with privacy here. Though anonymity is part
of privacy, it is not the whole deal about privacy.

> താരമ്യേന കുറവാണ്. അവിടെയാണ് ഒരു വ്യക്തി എന്ന നിലയില്‍ നമ്മള്‍ കൂടുതല്‍
> സംരക്ഷിക്കപ്പെടുന്നതും. വ്യക്തികളെ പരമാവധി പരസ്പരം മനസ്സിലാകാന്‍ അവസരം
> നല്‍കാതെ ഭിന്നിപ്പിച്ച് നിര്‍ത്തുന്നതല്ലേ ഈ സ്വകാര്യത എന്നു പറയുന്നത്?

മണ്ടത്തരം. പരസ്പരം അറിയുന്നവരോടും വിശ്വാസമുള്ളവരോടും പങ്കിടുന്നതാണു് സ്വകാര്യത. നമ്മളുമായി
ഒരു ബന്ധവുമില്ലാത്തവര്‍ നമ്മുടെ വിവരങ്ങള്‍ വില്‍ക്കുന്നതാണു് പ്രശ്നം.

> വികലമായ ഏതോ ഒരു തെറ്റായ കാഴ്ചപ്പാടല്ലേ ഇപ്പോള്‍ സ്വകാര്യത എന്നും
> പറ‍ഞ്ഞ് കെട്ടിപ്പിടിക്കുന്നത്? യഥാര്‍ത്ഥത്തില്‍ ഇതാണോ ഒരു കൂട്ടായ
> ജീവിതത്തിന് നമുക്ക് വേണ്ടത്?

വീണ്ടും മണ്ടത്തരം. ആരോടും ഒന്നും പറയരുതെന്നല്ല. നമ്മുടെ വിവരങ്ങള്‍ നമ്മളെ അറിയുന്നവരുമായി
മാത്രം പങ്കുവെയ്ക്കുന്നതാണു് സ്വകാര്യത. കൂട്ടായ ജീവിതത്തിനു് വേണ്ടതു് നമ്മളെ അറിയുന്നരും
നമ്മളറിയുന്നവരുമായുള്ള ആ ബന്ധങ്ങളാണു് അല്ലാതെ നമ്മള്‍ക്കു് സോപ്പും ചീപ്പും വില്‍ക്കാനായി നമ്മുടെ
പിന്നാലെ നടക്കുന്ന കമ്പനികളല്ല.

> സ്വതന്ത്രസോഫ്റ്റ്ഡവെയറും കൂട്ടായ്മ സങ്കല്പവും ചേരുന്നിടത്ത് അമിതമായ
> സ്വകാര്യത സങ്കല്പം വിരുദ്ധമായ ഒന്നല്ലേ? സദാചാര സങ്കല്പത്തിന്റെ മുഖം
> മൂടിയല്ലേ സ്വകാര്യത?

അല്ല. പരസ്പരം അറിയുന്നവര്‍ ഒന്നും പങ്കിടരുതെന്നല്ല സ്വകാര്യത പറയുന്നതു്. നമ്മളുമായി ഒരു
ബന്ധവുമില്ലാത്തവരുമായി വിവരങ്ങള്‍ പങ്കിടുന്നതാണിവിടെ പ്രശ്നം.

മറ്റുള്ളവരുടെ സ്വകാര്യതയെ വകവയ്ക്കാത്തതല്ലേ സദാചാര പോലീസിങ്ങ്?

> ഒരു പാട് പേര്‍ക്ക് പരിചയമുള്ള ഒരു ഉദാഹരണം പറഞ്ഞ അവസാനിപ്പിക്കാം.
> വ്യക്തിപരമായി ആക്ഷേപിക്കാന്‍ ഉദ്ദേശിച്ചതല്ല, അനുഭവം തന്നെ പറയാം എന്നു
> കരുതിയാണ്. ഫെന്നക്കാണ് കഥയിലെ നായകന്‍. ഫെന്നക്കും ഇത് നല്ല
> അര്‍ത്ഥത്തില്‍ തന്നെ എടുക്കും എന്നു കരുതുന്നു.
> 
> നമ്മുടെ കൂട്ടത്തിലെ ഫെന്നക്ക് എന്ന കുറുക്കന്‍ ആരാണെന്ന് ഞാനുള്‍പ്പടെ
> പലര്‍ക്കും അറിയില്ല. ആരോ എപ്പഴോ പറഞ്ഞു കേട്ടു CET-യിലെ
> വിദ്യാര്‍ത്ഥിയാണ് എന്ന്. അവന്റെ ഫോണ്‍നമ്പര്‍ കിട്ടുമോ
> അവിടെ/തിരുനന്തപുരത്ത് ഒരു പരിപാടി നടത്താനാണ് എനിക്കെത്തിപ്പെടാന്‍
> പറ്റില്ല, പരീക്ഷയാണ്, തുടങ്ങിയ നൂറുനൂറു കാരണങ്ങള്‍ പറഞ്ഞ് അവനെ
> അന്വേഷിച്ച് ഒരു അഞ്ച് ഫോണ്‍ കോള്‍ എങ്കിലും കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍
> എനിക്ക് വന്നിട്ടുണ്ട്. വിളിച്ചവരാരും വെറുതെ വിളിച്ചതല്ല. കാരണം എനിക്ക്
> നന്നായി അറിയുന്നവരാ വിളിച്ചത്. അവന്‍ നല്ല അനോനീയാണ്, അവന്റെ സ്വകാര്യത
> സംരക്ഷിക്കുന്നു. പക്ഷേ നല്ലൊരു വിഭാഗത്തിന് അവന്റെ സേവനം ലഭ്യമല്ലാതെ
> പോകുന്നു. പിന്നെ അത്തരം സഹായം ചെയ്യാന്‍ താല്പര്യമില്ലാത്തതുകൊണ്ട് മാറി
> നില്‍ക്കുകയാണ് എന്ന് പറ‍ഞ്ഞാല്‍ കൂട്ടായ്മ എന്നതിന് ഞാന്‍ കൊടുത്ത
> അര്‍ത്ഥം തെറ്റി.
> 

അവനൊരു മെയിലയച്ചാല്‍ പോരായിരുന്നോ? അവനറിയാവുന്ന പലര്‍ക്കും അവന്‍ ഫോണ്‍ നമ്പറും കൊടുത്തുകാണും.

-------------- next part --------------
A non-text attachment was scrubbed...
Name: signature.asc
Type: application/pgp-signature
Size: 819 bytes
Desc: OpenPGP digital signature
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141105/5f17c0af/attachment-0001.pgp>


More information about the discuss mailing list